കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്ക ചതിച്ചു... പിന്നാലെ ചൈനയുടെ അന്താരാഷ്ട്ര ചതി, കാനഡ പറയുന്നു, മാസ്‌കുകള്‍ പോര!!

Google Oneindia Malayalam News

ഒട്ടാവ: കാനഡയ്ക്ക് ഇപ്പോള്‍ കഷ്ടകാലമാണ്. മികച്ച രീതിയില്‍ കൊറോണവൈറസിനെതിരെ പ്രതിരോധ പ്രവര്‍ത്തനം നടത്തിയിട്ടും അന്താരാഷ്ട്ര തലത്തില്‍ നിന്ന് വലിയ ചതികളാണ് നേരിടുന്നത്. നേരത്തെ മെഡിക്കല്‍ ഉപകരണങ്ങള്‍ കാനഡയ്ക്ക് നല്‍കേണ്ടതില്ലെന്ന് യുഎസ് തീരുമാനിച്ചിരുന്നു. ഇപ്പോഴിതാ ചൈനയുടെ അന്താരാഷ്ട്ര ചതി നേരിട്ടിരിക്കുകയാണ്. ചൈന കാനഡയ്ക്ക് നല്‍കിയ മെഡിക്കല്‍ കിറ്റുകളെല്ലാം ഒട്ടും നിലവാരമില്ലാത്തതാണ്. ജസ്റ്റിന്‍ ട്രൂഡോ പരസ്യമായി തന്നെ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ചൈന ഇത് ആദ്യമായിട്ടല്ല മോശം മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി രാജ്യങ്ങളെ ചതിക്കുന്നത്. സ്‌പെയിനും ഇന്ത്യയും ഇറ്റലിയും ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടിരുന്നു.

1

ചൈനയില്‍ നിന്ന് ഒരു മില്യണ്‍ റെസ്പിറേറ്ററാണ് കാനഡ വാങ്ങിയത്. ഇതൊക്കെ നിലവാര പരിശോധനയില്‍ പരാജയപ്പെട്ടു. ഇക്കാര്യം ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും സ്ഥിരീകരിച്ചു. ഇവ കൊറോണവൈറസ് പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിട്ടില്ലെന്ന് കാനഡ പറയുന്നു. ഇവ ചൈനയിലേക്ക് തന്നെ തിരിച്ചയക്കുമെന്നാണ് സൂചന. കൊറോണവൈറസ് മൂലമുണ്ടായ പ്രതിസന്ധി മുതലെടുക്കാന്‍ ചൈന ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറ്റലിക്ക് യൂറോപ്പ്യന്‍ യൂണിയന്‍ സംഭാവന ചെയ്ത മാസ്‌കുകളാണ് വന്‍ വിലയ്ക്ക് ചൈന വിറ്റത്. ഇറ്റലി തന്നെ ചൈനയ്ക്ക് സഹായമായി നല്‍കിയ മാസ്‌കുകളും വന്‍ വിലയ്ക്ക് വിറ്റിരുന്നു.

അതേസമയം ചൈനയില്‍ നിന്നെത്തിയ ഉപകരണങ്ങള്‍ വന്‍ പരാജയമായതോടെ കാനഡ വലിയ പ്രതിസന്ധിയിലാണ്. മെഡിക്കല്‍ ഉപകരണങ്ങളുടെ വലിയ ക്ഷാമം കാനഡ നേരിടുന്നുണ്ട്. പിപിഇ കിറ്റുകളും മരുന്നുകളും അടക്കം വളരെ കുറവാണ് കാനഡയില്‍. ഇതിന് പുറമേ കാനഡയിലേക്ക് എത്തുന്ന പാക്കേജുകള്‍ യുഎസ് പിടിച്ചെടുക്കുന്നു എന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. ചൈനയില്‍ നിന്നെത്തുന്ന ഷിപ്പ്‌മെന്റുകള്‍ കര്‍ശനമായ നിലവാര പരിശോധന നടത്തണമെന്നാണ് കാനഡ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ കാനഡയിലേക്ക് കയറ്റി അയക്കുന്ന പിപിഇ കിറ്റുകളില്‍ 70 ശതമാനവും ചൈനയില്‍ നിന്ന് വരുന്നതാണ്. ബാക്കി യുഎസ്സില്‍ നിന്നും ബ്രിട്ടന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുമാണ്.

ചൈനയോട് നേരത്തെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധമുയര്‍ന്നതോടെ വിവിധ ഷിപ്പ്‌മെന്റുകള്‍ അവസാനിപ്പിച്ചിരുന്നു. കടുത്ത നിലവാര പരിശോധന നടത്തിയ ശേഷം ഇനി കയറ്റുമതി നടത്തിയാല്‍ മതിയെന്നാണ് ചൈനയുടെ നിലപാട്. എന്നാല്‍ ഇത് ഉപകരണങ്ങള്‍ എത്തുന്നത് വൈകിപ്പിക്കും. ചൈനയിലേക്ക് രണ്ട് വിമാനം ഷിപ്പ്‌മെന്റിനായി അയച്ചിരുന്നുവെന്നും, എന്നാല്‍ ഇവ മടങ്ങിപ്പോന്നെന്നും ട്രൂഡോ പറഞ്ഞു. യാത്രാ മേഖലയിലെ പ്രശ്‌നങ്ങളും ഷാങ്ഹായ് വിമാനത്താവളത്തിലെ കാത്തിരിപ്പുമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്ന് ട്രൂഡോ പറഞ്ഞു. അതേസമയം ചൈനയുടെ ഈ സമീപനം കാനഡയെ ചൊടിപ്പിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തില്‍ ചൈനയ്‌ക്കെതിരെ ഇവരും രംഗത്തെത്തുമെന്നാണ് സൂചന.

English summary
canada receives low quality medical equipment from china
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X