കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തിന്റെ വിരട്ട് ഏറ്റില്ല, ഇന്ത്യയിലെ കര്‍ഷക സമരത്തില്‍ ഇടപെടുമെന്ന് കാനഡ, പിന്തുണ നല്‍കും!!

Google Oneindia Malayalam News

ഒട്ടാവാ: കര്‍ഷക സമരത്തെ കുറിച്ചുള്ള ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശങ്ങളില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചില്ലെങ്കിലും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് കാനഡ. കേന്ദ്രത്തിന്റെ വിരട്ട് തള്ളി അവര്‍ രംഗത്തെത്തി. കാനഡ എപ്പോഴും സമാധാനപരമായ പ്രതിഷേധത്തിനൊപ്പം നില്‍ക്കും. കര്‍ഷകരായത് കൊണ്ട് അതിനെ പിന്തുണയ്ക്കുന്നു. ഇന്ത്യയിലെ കാര്‍ഷിക ബില്ലിനെതിരെയുള്ള സമരത്തെ അതിശക്തമായി തന്നെ പിന്തുണയ്ക്കുന്നു. പ്രതിഷേധങ്ങള്‍ക്കും മനുഷ്യാവകാശത്തിനും ഒപ്പം നില്‍ക്കുന്നവരാണ് കാനഡയെന്നും ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

1

ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം മോശമാകുമെന്ന് ഇതിലൂടെ ഉറപ്പായിരിക്കുകയാണ്. കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം കാനഡയുടെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. ഇത്തരം പ്രസ്താവനകള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഹൈക്കമ്മീഷണര്‍ നാദിര്‍ പട്ടേലിനെ ഇന്ത്യ അറിയിച്ചിരുന്നു. ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തെ കുറിച്ചുള്ള പ്രതികരണം, അംഗീകരിക്കാനാവാത്തതാണെന്നും, രാജ്യത്തിന്റെ പരമാധികാരത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്നും വിദേശകാര്യ മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിലെവിടെയും നടക്കുന്ന സമാധാനപരമായ പ്രതിഷേധങ്ങളെ കാനഡ പിന്തുണയ്ക്കും. സമാധാനപരമായ ചര്‍ച്ചയാണ് ആഗ്രഹിക്കുന്നതെന്നും ട്രൂഡോ പറഞ്ഞു. അതേസമയം കാനഡയിലെ രാഷ്ട്രീയക്കാരുടെ നിലപാടുകളെ ഇന്ത്യ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഇന്ത്യാവിരുദ്ധ നിലപാടുകളെയാണ് കാനഡ പ്രോത്സാഹിപ്പിക്കുന്നതെന്നും, ഇന്ത്യന്‍ എംബസികള്‍ക്ക് പുറത്ത് ഖലിസ്താന്‍ വാദികളെ പ്രതിഷേധത്തിന് അനുവദിച്ചത് വലിയ വിഷയമാണ്. ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികളുടെ സുരക്ഷ അപകടത്തിലാക്കിയെന്നും ഇന്ത്യ കുറ്റപ്പെടുത്തി.

കാനഡയുടെ പ്രതികരണങ്ങള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെയും കോണ്‍സുലേറ്റിന്റെ മുന്നില്‍ പ്രതിഷേധങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. കാനഡ ഇന്ത്യന്‍ അധികൃതരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കരുതുന്നു. ഇത്തരം തീവ്രവാദങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ കനേഡിയന്‍ സര്‍ക്കാരില്‍ നിന്ന് ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. നേരത്തെ ഇന്ത്യയില്‍ നിന്ന് കര്‍ഷക സമരത്തെ കുറിച്ച് വരുന്ന റിപ്പോര്‍ട്ടുകളില്‍ ആശങ്കയുണ്ടെന്ന് ട്രൂഡോ പറഞ്ഞിരുന്നു.

നമ്മളെല്ലാവരും കുടുംബത്തെയും സുഹൃത്തുക്കളെയും കുറിച്ച് ആശങ്കപ്പെടുന്നുണ്ട്. ഇപ്പോഴത്തെ സ്ഥിതിയില്‍ ആശങ്കയുണ്ട്. എനിക്കറിയില്ല നിങ്ങളില്‍ പലര്‍ക്കും അതൊരു യാഥാര്‍ത്ഥ്യമായി തോന്നുന്നുണ്ടോയെന്ന്. പക്ഷേ ഒരു കാര്യം ഞാന്‍ ഉറപ്പിച്ച് പറയാം, കര്‍ഷകരുടെ സമാധാനപരമായ പ്രക്ഷോഭത്തെ കാനഡ എപ്പോഴും പിന്തുണയ്ക്കുമെന്നും ട്രൂഡോ വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
Farmer's announced bharath bandh on december | Oneindia Malayalam

English summary
canada rejects india's claim, justin trudeau says will support farmers protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X