Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപിന് അതേ നാണയത്തില്‍ തിരിച്ചടി: അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ഏർപ്പെടുത്തി കാനഡ

താരിഫ് വിഷയത്തില്‍ നിലപാട് കടുപ്പിച്ച അമേരിക്കയ്ക്ക് മറുപടിയുമായി കാനഡയും. 107 ബില്യണ്‍ ഡോളർ വരുന്ന അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തിരിച്ച് തങ്ങളും താരിഫ് ചുമത്തുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി. കാനഡയ്‌ക്കും മെക്‌സിക്കോയ്‌ക്കും എതിരെ ചുമത്തിയ താരിഫുകൾ തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കാനഡയുടെ മറുപടി.

'ഈ അന്യായമായ തീരുമാനത്തിന് കാനഡയ്ക്ക് മറുപടി നൽകാതിരിക്കാനാകില്ല' ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ യുഎസ് കയറ്റുമതിക്കാരിൽ നിന്നുള്ള ഏകദേശം 20.6 ബില്യൺ യു എസ് ഡോളർ മൂല്യമുള്ള സാധനങ്ങൾക്ക് 25% തീരുവയാണ് ഏർപ്പെടുത്തുക. അമേരിക്ക താരിഫ് കുറച്ചില്ലെങ്കിൽ ന്യൂയോർക്ക് സമയം പുലർച്ചെ 12:01 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും ട്രൂഡോ വ്യക്തമാക്കി. മൂന്ന് ആഴ്ചയ്ക്കുള്ളിൽ 107 ബില്യൺ ഡോളർ മൂല്യമുള്ള ഉൽപ്പന്നങ്ങള്‍ക്ക് ഇതേ നിരക്കിൽ രണ്ടാം റൗണ്ട് താരിഫ് ഏർപ്പെടുത്തും. കാറുകൾ, ട്രക്കുകൾ, സ്റ്റീൽ, അലുമിനിയം തുടങ്ങിയ വലിയ വിലയുള്ള ഇനങ്ങളും അധിക നികുതിയുടെ പരിധിയില്‍ വരും.

canada-trump-

'യു എസ് വ്യാപാര നടപടി പിൻവലിക്കുന്നതുവരെ ഞങ്ങളുടെ താരിഫുകൾ നിലനിൽക്കും. യുഎസ് താരിഫ് അവസാനിപ്പിക്കുന്നില്ലെങ്കിൽ, നിരവധി താരിഫ് ഇതര നടപടികൾ പിന്തുടരുന്നതിനായി പ്രവിശ്യകളുമായും പ്രദേശങ്ങളുമായും ഞങ്ങൾ സജീവവും തുടരുന്നതുമായ ചർച്ചകൾ നടത്തിവരികയാണ്' ട്രൂഡോ പറഞ്ഞു.

മുന്‍ തീരുമാന പ്രകാരം അമേരിക്ക കാനഡയ്ക്കും മെക്സിക്കോയ്ക്കും ഏർപ്പെടുത്തിയ ഉയർന്ന താരിഫ് ചൊവ്വാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഈ സാഹചര്യത്തില്‍ ഇത് ഒഴിവാക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോയെന്നുള്ള ചോദ്യത്തിന് മറുപടിയായി മുന്‍ തീരുമാനം പോലെ താരിഫുകള്‍ മാർച്ച് 4 ന് തന്നെ പ്രാബല്യത്തില്‍ വരുമെന്ന് ട്രംപ് വ്യക്തമാക്കുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റെടുത്തിന് പിന്നാലെയാണ് തങ്ങള്‍ക്ക് ഉയർന്ന നികുതി ചുമത്തുന്ന രാജ്യങ്ങള്‍ക്ക് തിരികെ തങ്ങളും അതേ തരത്തില്‍ നികുതി ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്.

അയല്‍ രാജ്യങ്ങളായ കാനഡയില്‍ നിന്നും മെക്സിക്കോയില്‍ നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫാണ് ഏർപ്പെടുത്തിയത്. ഇതിന് പുറമെ ചൈനയില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് 10 ശതമാനം അധിക താരിഫും ഫെബ്രുവരി ആദ്യം ട്രംപ് പ്രഖ്യാപിച്ചു. അതിർത്തി സുരക്ഷ മെച്ചപ്പെടുത്തുന്നതിന് കാനഡയും മെക്സിക്കോയും പുതിയ പദ്ധതികൾ തയാറാക്കിയെന്ന് പറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ താരിഫ് തീരുമാനം 30 ദിവസത്തേക്ക് താല്‍ക്കാലികമായി നിർത്തിവെക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+