കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് മില്യണ്‍ മാസ്‌കുകള്‍ കാനഡയിലേക്കില്ല.... യുഎസ് തടഞ്ഞു, ഒന്താരിയോ കലിപ്പില്‍, മറുപടി ഇങ്ങനെ

Google Oneindia Malayalam News

ഒട്ടാവ: ഉറ്റസുഹൃത്തുക്കളായ കാനഡയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാവുന്നു. കൊറോണയ്‌ക്കെതിരെയുള്ള കാനഡയുടെ പോരാട്ടത്തെ അമേരിക്ക അട്ടിമറിക്കുന്നുവെന്നാണ് ആരോപണം. കാനഡയിലേക്കുള്ള മൂന്ന് മില്യണ്‍ മാസ്‌കുകളുടെ കയറ്റുമതി അമേരിക്ക തടഞ്ഞെന്ന് ഒന്താരിയോ പ്രഥമ നേതാവ് ഡഗ് ഫോര്‍ഡ് ആരോപിച്ചു. കാനഡയിലെ ഏറ്റവും വലിയ പ്രവിശ്യയാണ് ഒന്താരിയോ. അതുകൊണ്ട് ഫോര്‍ഡിന്റെ പ്രസ്താവന വലിയ പ്രശ്‌നങ്ങളുണ്ടാക്കും. അമേരിക്കയുടെ നടപടി തീര്‍ത്തും അംഗീകരിക്കാനാവാത്തതാണെന്ന് ഫോര്‍ഡ് കുറ്റപ്പെടുത്തി. ഒന്താരിയോയില്‍ സുരക്ഷാ ഉപകരണങ്ങളുടെ കുറവുണ്ടെന്നും, ഒരാഴ്ച്ചയ്ക്കുള്ളില്‍ എല്ലാം തീരുമെന്നും ഫോര്‍ഡ് പറഞ്ഞു.

1

അതേസമയം യുഎസ്സിന്റെ പുതിയ നടപടികള്‍ ലോകവ്യാപകമായി വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ യുഎസ് മെഡിക്കല്‍ ഉപകരണങ്ങള്‍ ശേഖരിച്ച് വെക്കാനാണ് ശ്രമിക്കുന്നതെന്നാണ് ആരോപണം. യുഎസ്സിന്റെ സഖ്യകക്ഷികളും ഇടഞ്ഞിരിക്കുകയാണ്. പലരും നേരത്തെ തന്നെ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായി കരാര്‍ ഒപ്പിട്ടവരാണ്. ഇവരുടേതടക്കമുള്ളതാണ് യുഎസ് തടഞ്ഞിരിക്കുന്നത്. നേരത്തെ നിര്‍മാണ യൂണിറ്റായ ത്രി എം കമ്പനിയോട് റെസ്പിരേറ്റര്‍ മാസ്‌കുകളുടെ കയറ്റുമതി നിര്‍ത്താന്‍ ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. കാനഡയിലേക്കും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കും കയറ്റുമതിയാണ് റദ്ദാക്കിയത്.

കഴിഞ്ഞ ദിവസം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വിഷയത്തില്‍ ഇടപെട്ടിരുന്നു. യുഎസ്സുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും, മാസ്‌കുകളും മെഡിക്കല്‍ ഉപകരണങ്ങളും അവര്‍ എത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രൂഡോ പറഞ്ഞിരുന്നു. ഒട്ടാവ നല്ല പ്രതിസന്ധി മാസ്‌കുകളുടെ കാര്യത്തില്‍ നേരിടുന്നുണ്ടെന്ന് കനേഡിയന്‍ ഉപ പ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് പറഞ്ഞു. കനാനഡയിലേക്ക് അത്രയും മാസ്‌കുകള്‍ യുഎസ്സില്‍ നിന്ന് എത്തിക്കാനാണ് ശ്രമമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഒട്ടാവയിലെ യുഎസ് എംബസി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. കാനഡയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 293 ആയി.

Recommended Video

cmsvideo
ട്രംപിനെ പേടിച്ച് മോദി സര്‍ക്കാര്‍ : Oneindia Malayalam

കഴിഞ്ഞ ദിവസം ഇറാനും അമേരിക്കയ്‌ക്കെതിരെ സമാന ആരോപണവുമായി രംഗത്തെത്തിയിരുന്നു. വിവിധ രാജ്യങ്ങളില്‍ സമ്മര്‍ദം ചെലുത്തി ഇറാനിലേക്കുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ വരവ് യുഎസ് തടയുകയാണെന്ന് ഇറാനിയന്‍ അഡ്മിറല്‍ ആരോപിച്ചിരുന്നു. ട്രംപ് കൊറോണയേക്കാള്‍ ഭീകരനാണെന്നും ഇയാള്‍ ആരോപിച്ചിരുന്നു. അതേസമയം ജര്‍മനിയിലേക്ക് ഓര്‍ഡര്‍ ചെയ്ത എന്‍95 മാസ്‌കുകളും യുഎസ് തട്ടിയെടുത്തിരുന്നു. ജര്‍മന്‍ പോലീസിനായി ഇറക്കുമതി ചെയ്യാനിരുന്ന മാസ്‌കുകള്‍ തായ്‌ലാന്‍ഡില്‍ വെച്ച് അമേരിക്ക മറ്റൊരു വിമാനത്തിലാക്കി കൊണ്ടുപോയെന്ന് ജര്‍മനി ആരോപിച്ചു. ആധുനിക കൊള്ള എന്നാണ് ഇതിനെ ജര്‍മന്‍ ആഭ്യന്തര മന്ത്രിമ ആന്‍ഡ്രിയാസ് ഗീസല്‍ വിശേഷിപ്പിച്ചത്.

English summary
canada says us blocked delivery of 3 million masks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X