ഇതാണ് ഭാഗ്യം..; ജന്മദിനസമ്മാനമായി ലഭിച്ചത് ലോട്ടറി ടിക്കറ്റ്, അടിച്ചത് ഒന്നും രണ്ടുമല്ല, 250 കോടി!!
പതിവായി ലോട്ടറി എടുക്കുന്ന ആളല്ല മേരി മക്കാര്‍ത്തി. പേരക്കുട്ടിയാണ് മക്കാര്‍ത്തിക്ക് ടിക്കറ്റ് സമ്മാനമായി നല്‍കിയത്.

ലോട്ടറി വിജയത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ എപ്പോഴും അമ്പരപ്പുളവാക്കുന്നതാണ്. എന്നാല്‍ ഇതുവരെ കേട്ട ലോട്ടറി വിജയത്തിന്റെ വാര്‍ത്തകളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് കാനഡയില്‍ നിന്ന് പുറത്ത് വരുന്നത്. നോവ സ്‌കോട്ടിയയിലും മാരിടൈംസിലും ഉണ്ടായ ലോട്ടറി വിജയത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക ലഭിച്ചിരിക്കുന്നത് ഒരു വൃദ്ധക്കാണ്.
ലോട്ടറി ടിക്കറ്റ് പതിവായി എടുക്കുന്നവര്‍ക്ക് സമ്മാനം അടിക്കാതിരിക്കുകയും ആദ്യമായി ടിക്കറ്റ് എടുക്കുന്നവര്‍ക്ക് സമ്മാനം അടിക്കുകയും ചെയ്യുന്നത് പലപ്പോഴും സംഭവിക്കാറുള്ളതാണ്. എന്നാല്‍ ഇവിടെ സമ്മാനമായി ലഭിച്ച ടിക്കറ്റിനാണ് വന്‍ തുക സമ്മാനമായി ലഭിച്ചിരിക്കുന്നത് എന്നതാണ് കൗതുകം.

സമ്മാനത്തുക 250 കോടി!!
Image Credit:Atlantic Lottery Corporation
എത്രയാണ് സമ്മാനത്തുക എന്നറിയാണോ. 31 മില്യണ്‍ ഡോളര്‍, അതായത് 250 കോടിയിലേറെ ( 2,540,930,500.00) ഇന്ത്യന്‍ രൂപ! ന്യൂ വാട്ടര്‍ഫോര്‍ഡ് നിവാസിയായ മേരി മക്കാര്‍ത്തിയാണ് ലോട്ടറിയില്‍ വന്‍ വിജയം നേടിയിരിക്കുന്നത്. മേരി മക്കാര്‍ത്തിക്ക് ജന്മദിന സമ്മാനമായി പേരക്കുട്ടിയായിരുന്നു ലോട്ടറി സമ്മാനിച്ചത്. ഇതിലാണ് അപൂര്‍വമായ ഭാഗ്യം തേടിയെത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ജന്മദിനസമ്മാനമായി ലഭിച്ച ലോട്ടറി ടിക്കറ്റ്
പതിവായി ലോട്ടറി എടുക്കാറില്ലെങ്കിലും ചില പ്രത്യേക അവസരങ്ങളില്‍ ടിക്കറ്റുകള്‍ വാങ്ങാറുണ്ടെന്ന് മക്കാര്‍ത്തി പറയുന്നു. അറ്റ്‌ലാന്റിക് ലോട്ടറി കോര്‍പ്പറേഷന്‍ പറയുന്നത് അനുസരിച്ച്, നോവ സ്‌കോട്ടിയയിലും മാരിടൈംസിലും നേടിയ ഏറ്റവും വലിയ ലോട്ടറി വിജയമാണ് മക്കാര്‍ത്തിയുടേത്. ജനുവരി 31 നായിരുന്നു നറുക്കെടുപ്പ് നടന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് വിജയിയയെ കണ്ടെത്താനായത്.

എല്ലാവരേയും സഹായിക്കും
തനിക്ക് ലോട്ടറി അടിച്ചത് അവിശ്വസനീയമായി തോന്നുന്നു എന്നാണ് മക്കാര്‍ത്തി പറയുന്നത്. തന്റെ പ്രിയപ്പെട്ടവരെ സഹായിക്കാന്‍ സമ്മാനത്തുക ചെലവഴിക്കും എന്ന് മക്കാര്‍ത്തി പറഞ്ഞു. കുടുംബം, സഹോദരങ്ങള്‍, സഹോദരിമാര്‍ എന്നിവരുമായി പണം പങ്കിടുമെന്നും. മക്കള്‍ക്കും മരുമക്കള്‍ക്കും സഹായം ചെയ്യും എന്നും മക്കാര്‍ത്തി കൂട്ടിച്ചേര്‍ത്തു. മാത്രമല്ല തനിക്ക് ഒരു കാര്‍ വാങ്ങാനും പദ്ധതിയുണ്ട് എന്നും മക്കാര്‍ത്തി കൂട്ടിച്ചേര്‍ത്തു.

എന്ത് ചെയ്യണം എന്നറിയില്ല
വലിയ ആഗ്രഹങ്ങളൊന്നുമില്ലാതെയാണ് ജീവിച്ചത് എന്നും കാരണം ആഗ്രഹം സഫലീകരിക്കാന്‍ തനിക്ക് പണമുണ്ടാകാറില്ല എന്നും മക്കാര്‍ത്തി വ്യക്കതമാക്കി. മക്കാര്‍ത്തിക്ക് സമ്മാനം ലഭിച്ച ടിക്കറ്റ് ലോട്ടോ മാക്‌സ് ടിക്കറ്റ് ന്യൂ വാട്ടര്‍ഫോര്‍ഡിലെ എമറാള്‍ഡ് സ്ട്രീറ്റിലെ നീഡ്‌സ് കണ്‍വീനിയന്‍സില്‍ നിന്നാണ് പേരക്കുട്ടി വാങ്ങിയത്. സമ്മാനത്തില്‍ നിന്ന് ചെറിയ ശതമാനം ഇവര്‍ക്കും കമ്മീഷനായി ലഭിക്കും.

ലോട്ടറിയിലെ വന്‍ വിജയങ്ങള്‍
അറ്റ്‌ലാന്റിക് കാനഡയില്‍ ഇതുവരെ നേടിയ ഏറ്റവും വലിയ സമ്മാനം 2018 ഫെബ്രുവരിയില്‍ ന്യൂഫൗണ്ട്‌ലാന്‍ഡിലും ലാബ്രഡോറിലും നേടിയ 60 മില്യണ്‍ ഡോളറായിരുന്നു എന്നാണ് അറ്റ്‌ലാന്റിക് ലോട്ടറി പറയുന്നത്. 2020-ല്‍, ഒരു കേപ് ബ്രെട്ടണ്‍ ദമ്പതികള്‍ 17.4 മില്യണ്‍ ഡോളര്‍ നേടിയിരുന്നു.












Click it and Unblock the Notifications