മൂന്ന് പേര്‍ ഒന്നിച്ച് ലോട്ടറിയെടുത്തു, രണ്ടാം തവണയും കോടികളുടെ സമ്മാനം തേടിയെത്തി!!; അപൂര്‍വനേട്ടം
ഒട്ടാവ: ഒന്നിലധികം തവണം ലോട്ടറി ഭാഗ്യം ചിലരെ തേടിയെത്താറുണ്ട്. ഇത് അത്ര പുതുമയുള്ള കാര്യമായി പലര്‍ക്കും തോന്നില്ല. എന്നാല്‍ മൂന്ന് പേര്‍ ഒന്നിച്ചെടുക്കുന്ന ടിക്കറ്റിന് ഒന്നിലേറെ തവണ സമ്മാനം ലഭിക്കുന്നത് അപൂര്‍വമായിരിക്കും. അത്തരമൊരു സംഭവമാണ് കാനഡയിലെ നോര്‍ത്തേണ്‍ ആല്‍ബെര്‍ട്ടയില്‍ നിന്നും പുറത്ത് വരുന്നത്. ഡെന്നിസ്, ജെയ്ന്‍, ലൂക്കാസ് ഫിന്റണ്‍ എന്നിവര്‍ക്കാണ് ഇത് രണ്ടാം തവണയും ലോട്ടറി ഭാഗ്യം തേടിയെത്തിയത്.
ഒരു മില്യണ്‍ ഡോളര്‍ അതായത് 8,28,78,550 ഇന്ത്യന്‍ രൂപയാണ് ഡെന്നിസ്, ജെയ്ന്‍, ലൂക്കാസ് ഫിന്റണ്‍ എന്നിവര്‍ ഒന്നിച്ചെടുത്ത ടിക്കറ്റിന് ലഭിച്ചിരിക്കുന്നത്. നവംബര്‍ 21-ന് ഗ്രാന്‍ഡ് പ്രേരിയിലെ 11511 96 സ്ട്രീറ്റില്‍ സര്‍ക്കിള്‍ കെയില്‍ നിന്ന് ഡെന്നിസ് ആണ് മൂവര്‍ക്കും ഭാഗ്യം കൊണ്ട് വന്ന ടിക്കറ്റ് എടുക്കുന്നത്. ടിക്കറ്റ് ഫലം എന്താണ് എന്ന് അറിയാന്‍ പോയപ്പോള്‍ താന്‍ തീര്‍ത്തും സ്തബ്ധനായി പോയി എന്ന് ഡെന്നീസ് പറയുന്നു.

ടിക്കറ്റ് നമ്പര്‍ ഒത്തുനോക്കുമ്പോള്‍ ഒരു കൂട്ടം നമ്പറുകള്‍ മാറി മാറി വന്നു. അതിനാല്‍ ഞാന്‍ ഒന്നിലേറെ തവണ ടിക്കറ്റ് പരിശോധിച്ചു. ഒടുവില്‍ ഒരു മില്യണ്‍ ഡോളര്‍ സമ്മാനമായി ലഭിച്ചത് തന്റെ കൈയിലുള്ള ടിക്കറ്റിന് ആണ് എന്ന് മനസിലാക്കി. എന്നാല്‍ തനിക്ക് ഇക്കാര്യം ആദ്യം വിശ്വസിക്കാന്‍ സാധിച്ചില്ല എന്ന് ഡെന്നീസ് വെസ്റ്റേണ്‍ കാനഡ ലോട്ടറി കോര്‍പ്പറേഷനോട് പ്രതികരിച്ചു.

'ഞാന്‍ ഞെട്ടിപ്പോയി. അതിനാല്‍ അത് വീണ്ടും പരിശോധിക്കാന്‍ ഞാന്‍ അത് ക്ലര്‍ക്കിന് കൈമാറി. ടിക്കറ്റ് പരിശോധിച്ച ക്ലര്‍ക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു എന്നും ഡെന്നീസ് പറഞ്ഞു. അവര്‍ എന്നെക്കാള്‍ ആവേശഭരിതരായിരുന്നു എന്നും ഡെന്നീസ് കൂട്ടിച്ചേര്‍ത്തു. സമ്മാനത്തുക കൊണ്ട് ലൂക്കാസ് ഫിന്റണും ജെയ്‌നിനും എന്തൊക്കയോ പദ്ധതികള്‍ ഉണ്ട് എന്ന് ഡെന്നീസ് പറയുന്നു.

ഒരു പുതിയ കാര്‍ വാങ്ങാനും മറ്റുള്ളവരെ സഹായിക്കാനും തങ്ങളുടെ വിഹിതം കൊണ്ട് പദ്ധതിയുണ്ടെന്ന് ലൂക്കാസ് ഫിന്റണും ജെയ്‌നും പറഞ്ഞു. അതോടൊപ്പം ലൂക്കാസ് 2023 ല്‍ വിവാഹം കഴിക്കാന്‍ പോകുകയാണ് എന്നും ഡെന്നീസ് കൂട്ടിച്ചേര്‍ത്തു. അതേസമയം ഇതാദ്യമായല്ല മൂവര്‍ക്കും ലോട്ടറി ഭാഗ്യം തേടിയെത്തുന്നത്. നേരത്തെ 2020 ഡിസംബറിലും ഡെന്നീസിനും ജെയ്‌നിനും 200 എക്‌സ് മള്‍ട്ടിപ്ലയര്‍ ഇന്‍സ്റ്റന്റ് ടിക്കറ്റിന്റെ സമ്മാനം ലഭിച്ചിരുന്നു.

അന്ന് അഞ്ച് ലക്ഷം ഡോളര്‍ ആയിരുന്നു ഇവര്‍ക്ക് സമ്മാനം ലഭിച്ചിരുന്നത്. അതായത് 4,14,38,475 ഇന്ത്യന്‍ രൂപ!. വീണ്ടും ഒന്നിച്ചെടുത്ത ലോട്ടറിക്ക് സമ്മാനം ലഭിച്ചത് അപൂര്‍വമായി തോന്നുന്നു എന്നും വളരെ സന്തോഷമുണ്ട് എന്നും ലോട്ടറി വിജയത്തിന് ശേഷം ഫിന്റണ്‍ പറഞ്ഞു.












Click it and Unblock the Notifications