കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ മുസ്ലിം വിരോധം കയ്യില്‍വെച്ചാല്‍ മതി..ട്രംപ് വിലക്കിയവര്‍ക്ക് കൈകൊടുത്ത് കാനഡ

സോഷ്യല്‍ മീഡിയയില്‍ വെല്‍കം ടു കാനഡ ഹാഷ് ടാഗ് ക്യാംപെയ്ന്‍ തരംഗം.

Google Oneindia Malayalam News

ടൊറന്റോ: മുസ്ലിം അഭയാര്‍ത്ഥികളെ വിലക്കിയ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് തിരിച്ച് ഇറാന്‍ പണി കൊടുത്തതിന് പിന്നാലെ ചുട്ട മറുപടി നല്‍കി കാനഡയും. ട്രംപ് വിലക്കിയ മുസ്ലിം അഭയാര്‍ത്ഥികളെ കാനഡയിലേക്ക് സ്വാഗതം ചെയ്ത് താരമാവുകയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.

ട്വിറ്ററിലൂടെയാണ് മുസ്ലിം അഭയാര്‍ത്ഥികള്‍ക്ക് ജസ്റ്റിന്‍ ട്രൂഡോ സ്വാഗതം അറിയിച്ചത്. ട്രൂഡോയുടെ നടപടിക്ക് ഏറെ കയ്യടികളാണ് ലഭിക്കുന്നത്.

സ്വാഗതമേകി ട്വീറ്റ്

തീവ്രവാദത്തിന്റെയും യുദ്ധത്തിന്റെയും ഇരകളായ അഭയാര്‍ത്ഥികളെ കാനഡ സ്വാഗതം ചെയ്യുന്നു. ഏത് മതവിശ്വാസി ആണെങ്കിലും. വ്യത്യസ്തതയാണ് ഞങ്ങളുടെ ശക്തി എന്നാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.

ലൈക്കുകളുടെ പ്രളയം

ട്വീറ്റ് ചെയ്തതിന് പിന്നാലെ ശക്തമായ ജനപിന്തുണയാണ് ട്രൂഡോയ്ക്ക് ലഭിക്കുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ ഒന്നര ലക്ഷം ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചത്.

വെല്‍കം ടു കാനഡ

പ്രധാനമന്ത്രിയുടെ ട്വീറ്റിനെ തുടര്‍ന്ന് ട്വിറ്ററില്‍ വെല്‍കം ടു കാനഡ ഹാഷ്ടാഗ് ക്യാംപെയ്ന്‍ പടരുകയാണ്. കനേഡിയന്‍ പൗരന്‍ ആയതില്‍ അഭിമാനം കൊള്ളുന്നുവെന്ന റീട്വീറ്റുകളും ട്രംപിനുള്ള വിമര്‍ശനങ്ങളും ഏറെയുണ്ട്.

കയ്യടി നേടി ട്രൂഡോ

അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്ന ട്വീറ്റിനൊപ്പം 2015ല്‍ ടൊറന്റോ വിമാനത്താവളത്തില്‍ ഒരു സിറിയന്‍ അഭയാര്‍ത്ഥിക്കുട്ടിയെ സ്വാഗതം ചെയ്യുന്ന ഫോട്ടോയും ട്രൂഡോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ട്രൂഡോ പ്രധാനമന്ത്രിയായതിന് ശേഷം നാല്‍പ്പതിനായിരത്തോളം സിറിയക്കാര്‍ക്കാണ് രാജ്യത്ത് അഭയം നല്‍കിയിരുന്നത്.

ട്രംപിനുള്ള മറുപടി

മുസ്ലിംങ്ങളെ വേണ്ട എന്ന കൃത്യമായ നിലപാട് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് വെയ്ക്കുമ്പോഴാണ് ട്രംപിന് കൃത്യമായ മറുപടി ട്രൂഡോ നല്‍കിയിരിക്കുന്നത്. കാനഡയുടെ കയറ്റുമതിയില്‍ 75 ശതമാനവും അമേരിക്കയിലേക്കാണ് എന്നിരിക്കെയാണ് ട്രൂഡോയുടെ നിലപാട് എന്നത് ശ്രദ്ധേയമാണ്.

വിവാദ ഉത്തരവ്

അഭയാര്‍ത്ഥികള്‍ക്ക് അമേരിക്കയിലേയ്ക്കുള്ള പ്രവേശനം താല്‍ക്കാലികമായി തടഞ്ഞുകൊണ്ടുള്ള വിവാദ ഉത്തരവില്‍ വെള്ളിയാഴ്ചയാണ് പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചത്. സിറിയ, സുഡാന്‍, ലിബിയ, ഇറാന്‍, ഇറാഖ്, യെമന്‍, സൊമാലിയ എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കാണ് വിലക്കുള്ളത്.

ഉത്തരവിന് സ്റ്റേ

പ്രസിഡന്റിന്റെ വിവാദഉത്തരവ് ഫെഡറല്‍ ജഡ്ജ് സ്റ്റേ ചെയ്തിരിക്കുകയാണ്. കൃത്യമായ വിസയും രേഖകളുമായി രാജ്യത്തെത്തിയവര്‍ക്ക് അമേരിക്കയില്‍ തുടരാമെന്നാണ് ഫെഡറല്‍ കോടതി വിധിച്ചത്.
വിസ ഉള്‍പ്പെടെ രേഖകളുമായി എത്തുന്നവരെ വിമാനത്താവളത്തില്‍ നിന്ന് മടക്കി അയച്ച നടപടി ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു

ട്രംപിന്‍റെ ഉത്തരവിന് പിന്നാലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് ഇറാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്‍റെ നീക്കത്തിന് മറുപടിയായാണ് ഇറാന്റെ നീക്കം

English summary
#WelcomeToCanada Campaign is trending in Twitter as Canadian Prime Minister welcomed immigrants banned by US.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X