സര്‍പ്രൈസായി വിവാഹാഭ്യര്‍ത്ഥന, വിമാനം വൈകി പണി കിട്ടി, യാത്ര ചെയ്തത് 56 മണിക്കൂര്‍! ഒടുവില്‍ സ്വപ്നസാഫല്യം
ഒട്ടാവ: പ്രണയം പറയാനും വിവാഹാഭ്യര്‍ത്ഥന നടത്താനും കമിതാക്കള്‍ വ്യത്യസ്തമായ പല മാര്‍ഗങ്ങളും സ്വീകരിക്കാറുണ്ട്. എന്നാല്‍ കാനഡയിലെ വാന്‍കൂവറിലെ കമിതാക്കളുടെ വിവാഹ നിശ്ചയം വളരെ ഏറെ പ്രതിബന്ധങ്ങള്‍ നിറഞ്ഞതായിരുന്നു. ഗ്രീസില്‍ നിന്ന് തന്റെ സുഹൃത്തായ വിനോന ഭാട്ടിയ്ക്ക് വിവാഹാഭ്യര്‍ത്ഥന നടത്താന്‍ വേണ്ടിയായിരുന്നു ജോബുന് റായിയുടെ പദ്ധതി. ഇതിനായി സര്‍പ്രൈസ് ആയി അവധിക്കാലം ആഘോഷിക്കാന്‍ എന്ന് പറഞ്ഞ് ജോബുന് റായ്, വിനോന ഭാട്ടിയെ ഒരു യാത്രക്കും ക്ഷണിച്ചു.
എന്നാല്‍ വെറും 15 മണിക്കൂര്‍ യാത്ര പ്രതീക്ഷിച്ച ഇരുവര്‍ക്കും ചെലവഴിക്കേണ്ടി വന്നത് ഫ്ളൈറ്റ് മിസിംഗും മോശം കാലാവസ്ഥയും കാരണം 56 മണിക്കൂറാണ്..! എന്നാലും വലിയ പ്രതിസന്ധികള്‍ക്കൊടുവില്‍ വിനോന ഭാട്ടിയും ജോബുന് റായിയും തമ്മിലുള്ള വിവാഹ നിശ്ചയം നടക്കുക തന്നെ ചെയ്തു. യാത്രയെക്കുറിച്ച് പറഞ്ഞിരുന്നെങ്കിലും അത് തന്നെ പ്രൊപ്പോസ് ചെയ്യാനുള്ളതാകും എന്ന് കരുതിയിരുന്നില്ല എന്നാണ് വിനോന ഭാട്ടി പറയുന്നത്.

Image Credit: winonabhattid@Instagram
വെറുതെ ഒരു അവധിക്കാലം ചെലവഴിക്കാന്‍ ഒരു യാത്ര എന്നാണ് എന്നോട് പറഞ്ഞത്. എങ്കിലും എനിക്ക് ചെറിയ ഒരു സംശയമുണ്ടായിരുന്നു അവന് എന്നെ പ്രൊപ്പോസ് ചെയ്തേക്കുമെന്ന്. എന്നാലും ഇത് ഭയങ്കര അതിശയകരമായിരുന്നു വിനോന പറയുന്നു. ഗ്രീസിലെ സാന്റോറിനിയിലേക്കാണ് ഇരുവരും പോയത്. വൈവിആര് എയര്‍പോര്‍ട്ടില്‍ നിന്ന് ആരംഭിച്ച് 15 മണിക്കൂര്‍ മാത്രം ദൈര്‍ഘ്യം വേണ്ടിയിരുന്ന യാത്രയായിരുന്നു അത്.

Image Credit: winonabhattid@Instagram
നവംബര്‍ 28 ന് വൈകുന്നേരം 5 മണിക്ക് ആണ് ഇരുവരും യാത്ര പുറപ്പെട്ടത്. ഞങ്ങള്‍ നവംബര്‍ 29 ന് രാത്രി 10 മണിക്ക് സാന്റോറിനിയില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഡിസംബര്‍ 1 ന് രാവിലെ 10 മണിക്ക് ആണ് എത്തിയത്, വിനോന പറയുന്നത്. 56 മണിക്കൂര്‍, 14 ഫ്ലൈറ്റുകള്‍, എട്ട് മിസ്ഡ് ഫ്ലൈറ്റുകള്‍, ഏഴ് എയര്‍പോര്‍ട്ടുകള്‍, രണ്ട് പ്രവര്‍ത്തന പ്രശ്നങ്ങള്‍, രണ്ട് ചെക്ക്-ഇന്നുകള്‍ നഷ്ടം, ഒരു ശക്തമായ ഇടിമിന്നല്‍ മുന്നറിയിപ്പ്, ഒരു മഞ്ഞുവീഴ്ച എന്നിവയ്ക്ക് ശേഷമാണ് തങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിയത് എന്ന് വിനോന കൂട്ടിച്ചേര്‍ത്തു.

Image Credit: winonabhattid@Instagram
വാന്‍കൂവറില്‍ നിന്ന് വെസ്റ്റ്ജെറ്റ് വഴി കാല്ഗരിയിലേക്ക് പോകുമ്പോള്‍ ചില പ്രവര്‍ത്തന പ്രശ്നങ്ങള്‍ കാരണം അവര്‍ക്ക് ഫ്ലൈറ്റ് നഷ്ടമായി. ജോബുന് വെസ്റ്റ്ജെറ്റുമായി സംസാരിച്ചു, അവര്‍ ഞങ്ങളെ മിനിയാപൊളിസിലേക്ക് തിരിച്ചുവിടാന്‍ തീരുമാനിച്ചു. അങ്ങനെ അവര്‍ കാല്‍ഗറിയില്‍ നിന്ന് ഡെല്‍റ്റ വഴി മിനിയാപൊളിസിലേക്ക് പറന്നു. ന്യൂയോര്‍ക്കിലേക്ക് പോകേണ്ട വിമാനത്തില്‍ ആണ് അവര്‍ കയറിയത്. എന്നാല്‍ കാലാവസ്ഥ മോശമായതോടെ പാതിവഴിയില്‍ ഇറങ്ങേണ്ടി വന്നു. മിനിയാപൊളിസിലെ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് വിമാനത്താവളം മുഴുവന്‍ അടച്ചിരുന്നു.

Image Credit: winonabhattid@Instagram
ജോബുന് പിന്നീട് ഡെല്‍റ്റ ഏജന്റുമാരുമായി സംസാരിച്ച് തങ്ങളെ പാരീസിലേക്കുള്ള വിമാനത്തില്‍ കയറ്റി. ഞങ്ങള്‍ കയറാന്‍ തുടങ്ങിയപ്പോള്‍ തന്നെ സാങ്കേതിക പ്രശ്നങ്ങള്‍ കാരണം വിമാനം വൈകി. മിനിയാപൊളിസില്‍ നിന്ന് വൈകിയതിനാല്‍ എയര്‍ ഫ്രാന്‍സ് വഴി ഏറെ വൈകിയാണ് അവര്‍ പാരീസിലെത്തിയത്. അവിടെ എത്തിയപ്പോള്‍ ഏഥന്‍സിലേക്ക് നേരിട്ട് പോയ വിമാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ നേരത്തെ നിശ്ചയിച്ച സമയത്ത് ഞങ്ങള്‍ അവിടെയെത്തുമെന്ന് ഉറപ്പില്ലായിരുന്നു.

Image Credit: winonabhattid@Instagram
അതിനാല്‍ ഞങ്ങള്‍ റോമിലേക്ക് തിരിച്ചു. കൃത്യസമയത്ത് റോമിലെത്തി, ഈജിയന്‍ വഴി ഏഥന്‍സിലേക്ക് അടുത്ത ഫ്ലൈറ്റ് യാത്ര നടത്തി ഏഥന്‍സിലെത്തി. പക്ഷേ അന്ന് സാന്റോറിനിയിലേക്ക് കൂടുതല്‍ വിമാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ ഞങ്ങള്‍ക്ക് ഒരു ഹോട്ടലില്‍ താമസിക്കേണ്ടി വന്നു. അടുത്ത ദിവസം, അവര്‍ ഏഥന്‍സില്‍ നിന്ന് സ്കൈ എക്സ്പ്രസ് വഴി സാന്റോറിനിയിലേക്ക് പോയി.

Image Credit: winonabhattid@Instagram
ഒടുവില്‍, 56 മണിക്കൂര്‍ യാത്രയ്ക്ക് ശേഷം ജോബുന് റായി വിനോനയ്ക്ക് വിവാഹഭ്യര്‍ത്ഥന നടത്തി. 2017 ജനുവരിയില്‍ സറേ സെന്‍ട്രലിലെ ഒരു ബ്ലെന്സില് വെച്ചാണ് കണ്ടുമുട്ടിയത്. 2023 ലെ വേനല്‍ക്കാലത്ത് വിവാഹിതരാകാനാണ് ഇരുവരുടേയും തീരുമാനം. ടിക്കറ്റ് വില കുറവായതിനാലാണ് ഫ്ലൈറ്റ്ഹബ് വഴി ടിക്കറ്റ് ബുക്ക് ചെയ്തത് എന്നും എന്നാല്‍ ഭാവിയില്‍ താന്‍ ഒരിക്കലും ഫ്ലൈറ്റ് ഹബില്‍ ടിക്കറ്റ് ബുക്ക് ചെയ്യില്ലെന്നുമാണ് വിനോന പറയുന്നത്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications