ഒരു ദീര്‍ഘശ്വാസത്തിന്റെ വിലയെത്രയെന്ന് അറിയണ്ടെ, '12.50 പൈസ' ഇന്ത്യയില്‍ ശുദ്ധവായു വില്‍പന ആരംഭിച്ചു
നിങ്ങള്‍ ശ്വസിക്കുന്ന വായുവിന് വിലയിട്ടു തുടങ്ങി എന്ന പറഞ്ഞാല്‍ വിശ്വസിക്കുമോ? ഇനി മുതല്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നം സാധനങ്ങള്‍ വാങ്ങുന്ന കൂട്ടത്തില്‍ ഒരു കുപ്പി ശ്വസന വായുവും വാങ്ങാം. ഒരു നേരം ശ്വസിക്കാനുള്ള ജീവവായുവിന്റെ വില 12. 50 പൈസയാണ്.
ശുദ്ധവായു ശ്വസിക്കാന്‍ ഇല്ലാത്തെ ഇന്ത്യക്കാരെ മുതലെടുക്കാന്‍ മള്‍ട്ടിനാഷണല്‍ കമ്പനികളും ഒരുങ്ങി കഴിഞ്ഞു. 'വൈറ്റാലിറ്റി എയര്‍' എന്ന പേരില്‍ കനേഡിയന്‍ കമ്പനിയാണ് ഇന്ത്യയില്‍ ശുദ്ധവായു വില്‍പനയ്ക്ക് ആരംഭിക്കുന്നത്. ഒരു നേരത്തെ ഭക്ഷണമില്ലാതെ മരിക്കുന്നവരേക്കാളും ശ്വസിക്കാന്‍ വായു ഇല്ലാതെ മരിക്കുന്നവരുടെ എണ്ണമായിരിക്കും ഇനി ഇന്ത്യയില്‍ കൂടാന്‍ പോകുന്നത്.

ശുദ്ധവായു വില്‍പനയ്ക്ക്
ഇന്ത്യയില്‍ ശുദ്ധവായു വില്‍പനയ്ക്ക് ഒരുങ്ങി കനേഡിയന്‍ കമ്പനി, വൈറ്റാലിറ്റി എയര്‍ എന്ന പേരിലാണ് ശുദ്ധവായുവിന്റെ കുപ്പികള്‍ വില്‍ക്കപ്പെടുന്നത്.

ഒരു തവണ ശ്വസിക്കാന്‍
ഒരു തവണ ശ്വസിക്കാന്‍ 12.50 പൈസയാണ് വില. ഒരു നേരത്തെ ഉപയോഗത്തിന്റെ വിലയാണ് ഇതെന്ന് ഓര്‍ക്കണം.

ലിറ്ററിന്റെ വില
നമ്മള്‍ ശ്വസിക്കുന്ന വായുവിന് ഇത്രയ്ക്കും വില കൊടുക്കേണ്ടി വന്നോ എന്ന് ചിന്തിച്ചു പോകും.. മൂന്ന് ലിറ്റര്‍ മുതല്‍ എട്ട് ലിറ്ററിന്‍ കാന്‍ വരെയാണ് വില്‍ക്കപ്പെടുന്നത്. ഇതിന് 1450 മുതല്‍ 2800 രൂപ വരെയാണ് വില.
ശേഖരിക്കുന്നത്
കനേഡിയന്‍ മലനിരകളില്‍ നിന്ന് ശേഖരിക്കുന്ന ശുദ്ധവായുവാണ് വില്‍ക്കുന്നത്.

മെയ് മുതല്‍
മെയ് മുതല്‍
മെയ് മാസം മുതലാണ് ഇന്ത്യയില്‍ പ്രൊഡക്ട് വില്‍പന ആരംഭിക്കുന്നത്.

ചൈനയിലെ മാര്‍ക്കറ്റ്
ബീജിങ്ങിലെ അന്തരീക്ഷ മലിനീകരണം വര്‍ധിച്ചപ്പോള്‍ 2015 മുതല്‍ ചൈനയില്‍ മാര്‍ക്കറ്റ് ആരംഭിച്ചിരിക്കുകയാണ് ഇവര്‍.
ദില്ലിയാണ് കണ്ണ്
ചൈനയിലെ വായു മലിനീകരണത്തിന് തുല്യമാണ് ദില്ലിയിലെ ഇപ്പോഴത്തെ അവസ്ഥ. ഇന്ത്യയില്‍ വായുമലിനമായ പ്രധാനപ്പെട്ട നഗരങ്ങളാണ് പ്രധാന മാര്‍ക്കറ്റായി ലക്ഷ്യമിടുന്നത്.

ഓണ്‍ലൈന്‍ വില്‍പന
ശുദ്ധവായുവിന് വേണ്ടിയുള്ള പരക്കം പാച്ചില്‍ കൂടിയപ്പോള്‍ ഓണ്‍ലൈന്‍ വിപണിയും സജ്ജീവമായി. നിരവധി ആളുകളാണ് ഓണ്‍ലൈനിലൂടെ വൈറ്റാലിറ്റി എയറിനെ തേടി എത്തുന്നത്.
ശ്വസിക്കണോ മരിക്കണോ..
ഇന്നത്തെ അവസ്ഥയില്‍ ശ്വസിച്ചാലും മരിക്കും ശ്വസിച്ചില്ലേല്ലും മരിക്കും. ശ്വസിക്കുന്ന വായുവിന് പോലും ഇന്ത്യന്‍ മാര്‍ക്കറ്റ് ഉണ്ടാകാന്‍ അന്താരാഷ്ട കമ്പനികള്‍ക്ക് കഴിയുന്നുണ്ടെങ്കില്‍ വരും കാലത്തെ ദുരന്തം തന്നെയാണ് ചൂണ്ടി കാട്ടുന്നത്.












Click it and Unblock the Notifications