കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞുങ്ങളെ കൊന്നു, ഭാര്യയെ ബലാത്സംഗം ചെയ്തു, ഭീകരരുടെ അക്രമം... വെളിപ്പെടുത്തലുമായി ദമ്പതികള്‍

ഭീകരരുടെ കയ്യിൽ നിന്ന് വർഷങ്ങൾക്കു ശേഷം മോചിതനായി ജന്മനാട്ടിൽ തിരിച്ചെത്തിയ ജോഷ്വാ ബോയ്ലയുടെ വാക്കുകളാണ്.

  • By Ankitha
Google Oneindia Malayalam News

ടൊറൊന്റോ: ഭീകരരിൽ നിന്നുണ്ടായ കൊടിയ പീഡനം വെളിപ്പെടുത്തി കനേഡിയൻ ദമ്പതിമാർ. അവർ ഞങ്ങളുടെ കുഞ്ഞിനെ കൊന്നു. ഭാര്യയെ പല പ്രവശ്യം ബലാത്സഗം ചെയ്തു. ഭീകരരുടെ കയ്യിൽ നിന്ന് വർഷങ്ങൾക്കു ശേഷം മോചിതനായി ജന്മനാട്ടിൽ തിരിച്ചെത്തിയ ജോഷ്വാ ബോയ്ലയുടെ വാക്കുകളാണ്.

വാനാക്രൈ ആക്രമണത്തിനു പിന്നിൽ ഉത്തരകൊറിയ, മുന്നറിയിപ്പു നൽകി, മൈക്രോസോഫ്റ്റിന്റെ വെളിപ്പെടുത്തൽവാനാക്രൈ ആക്രമണത്തിനു പിന്നിൽ ഉത്തരകൊറിയ, മുന്നറിയിപ്പു നൽകി, മൈക്രോസോഫ്റ്റിന്റെ വെളിപ്പെടുത്തൽ

rape

2012 ലാണ് ജേഷ്വായും അമേരിക്കൻ വംശജയായ കെയ്റ്റ്ലാൻ കോൾമാനേയും ഭീകരർ തട്ടിക്കൊണ്ടു പോയത്. അഞ്ച് വർഷം നീണ്ട കൊടിയ പീഡനമാണ് ഈ ദമ്പതിമാർക്ക് നേരിടേണ്ടി വന്നത്.

 ട്രംപിന്റെ ഗുഡ് ലിസ്റ്റിൽ പാകിസ്താനും, ബന്ധം മെച്ചപ്പെടുത്താൻ നീക്കം, സർക്കാരിനെ തുണച്ചത് ഭീകരർ ട്രംപിന്റെ ഗുഡ് ലിസ്റ്റിൽ പാകിസ്താനും, ബന്ധം മെച്ചപ്പെടുത്താൻ നീക്കം, സർക്കാരിനെ തുണച്ചത് ഭീകരർ

 ഭീകരരിൽ നിന്ന് കൊടിയ പീഡനം

ഭീകരരിൽ നിന്ന് കൊടിയ പീഡനം

2012 ലാണ് ഇവരെ തട്ടികൊണ്ടു പോയത്. രണ്ട് വർഷം കഴിഞ്ഞാണ് ഭീകരരിൽ നിന്ന് പീഡനം അനുഭവിക്കാൻ തുടങ്ങിയത്. അഞ്ച് വർഷത്തിനിടെ പല തവണ ഭാര്യയെ ഭീകരർ പീഡിപ്പിച്ചിരുന്നു. കൂടാതെ തങ്ങളുടെ പിഞ്ചു കുഞ്ഞുങ്ങളെ ക്രൂരമായി കൊന്നൊടുക്കിയെന്നും അദ്ദേഹം പറഞ്ഞു.

ക്യാപ്റ്റന്റെ പീഡനം

ക്യാപ്റ്റന്റെ പീഡനം

അഞ്ചു ഹജ്ര എന്ന ഖ്യാനി ക്യാപ്റ്റനും ഗാർഡും ചേർന്നാണ് തന്റെ ഭാര്യയെ പീഡിപ്പിച്ചത്. അഫ്ഗാൻ നിയന്ത്രണത്തിലുളള പ്രദേശത്തു നിന്നാണ് തങ്ങളെ ഇവർ തട്ടികൊണ്ട് പോയതെന്നും ഇദ്ദേഹം വെളിപ്പെടുത്തി

ഗർഭിണിയായിരുന്നപ്പോഴും ക്രൂരത

ഗർഭിണിയായിരുന്നപ്പോഴും ക്രൂരത

ഭീകരർ തട്ടികൊണ്ടു പോകുന്ന സമയം ഭാര്യ ഗർഭിണിയായിരുന്നു. ഇതു പോലും പരിഗണിക്കാതെയായിരുന്നു ഇവരുടെ പീഡനം. ഇതിനിടയിൽ അവർക്ക് തങ്ങളുടെ കുഞ്ഞിനെ നഷ്ടമാകുകയും ചെയ്തു

 കുഞ്ഞുങ്ങളുടെ ജനനം

കുഞ്ഞുങ്ങളുടെ ജനനം

ഖാനികളുടെ പിടിയിലായിരിക്കുമ്പോഴാണ് ജോഷ്വയുടെയും കെയ്റ്റലെയിന്റെയും മുന്നു മക്കൾ ജനിക്കുന്നത്. 2102 ൽ അഫ്ഗാനിൽ തീർഥാടനത്തിന് എത്തുമ്പോഴാണ് ഭീകരർ ഇവരെ തട്ടി കൊണ്ടു പോകുന്നത്.

പാക് സർക്കാരിന് അഭിനന്ദനം

പാക് സർക്കാരിന് അഭിനന്ദനം

കനേഡിയൻ പൗരൻ ജോഷ്വയുടെ മോചനത്തിൽ പാക് സർക്കാരിനെ അഭിനന്ദിച്ച് കാനഡ സർക്കാർ രംഗത്തെത്തിയിരുന്നു. ജോഷ്വയുടെയും കുടുംബത്തിന്റെയും തിരിച്ചുവരവില്‍ സന്തോഷമുണ്ടെന്ന് കാനഡ സര്‍ക്കാര്‍ അറിയിച്ചു. ജോഷ്വയുടെയും ഭാര്യയുടെയും(കെയ്റ്റ്‌ലെയിന്‍ അമേരിക്കന്‍ പൗരയാണ്) മോചനത്തെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അഭിനന്ദിച്ചു രംഗത്തെത്തിയിരുന്നു.

പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്തു

പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്തു

തീവ്രവാദികളുടെ മോചനത്തിൽ നിന്ന് അമേരിക്കൻ വംശജയെ രക്ഷപ്പെടുത്തിയ പശ്ചാത്തലത്തിൽ അമേരിക്കൻ- പാകിസ്താൻ ബന്ധം കൂടുതൽ മെച്ചപ്പെടും. മോചനത്തിനെ തുടർന്ന് ട്രംപ് നടത്തിയ ട്വീറ്റ് ഏറെ ശ്രദ്ധേയമായിരുന്നു. പാകിസ്താനുമായുള്ള ബന്ധം കുറച്ചുകൂടി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

English summary
A Canadian man who was held hostage with his family for five years has said that the Taliban-linked militants who abducted him and his wife in Afghanistan raped her and killed an infant daughter born in captivity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X