ഇന്ത്യന്‍ വധുവിന് കനേഡിയന്‍ വരന്റെ സമ്മാനം എന്താണെന്നോ?
കാനഡ : പ്രണയത്തിന് ദേശഭാഷാ അതിരുകള്‍ ഇല്ലെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. കനേഡിയന്‍ പൗരന്‍ ഫ്രാങ്ക് ഗ്രിഗറിയുടേയും ഇന്ത്യക്കാരി സിമ്രാന്‍ മല്‍ഹോത്രയുടേയും വിവാഹം അത് തെളിയിച്ചിരിക്കുന്നു.
വിവാഹത്തിന് വധുവിന് നല്‍കുന്ന സമ്മാനം ഏറ്റവും മനോഹരവും വിശിഷ്ടമായിരിക്കും. ഗ്രിഗറി സിമ്രാന്‍ മല്‍ഹോത്ര നല്‍കിയ സമ്മാനം വിവാഹത്തിനെത്തിയവരെ ശരിക്കു ഞെട്ടിച്ചു എന്നു പറയാതെ വയ്യ.

കാനഡയില്‍ നടന്ന ഇവരുടെ ക്രിസ്ത്യന്‍-സിഖ് വിവാഹത്തില്‍ ഹിന്ദി റൊമാന്റിക് പാട്ടു പാടി ഗ്രിഗറി തന്റെ വധുവിനെ മാത്രമല്ല ചടങ്ങിനെത്തിയ എല്ലാവരേയും ഞെട്ടിച്ചത്.സൂപ്പര്‍ഹിറ്റ് സിനിമയായ ആഷികി 2 ലെ വന്‍ ഹിറ്റായി മാറിയ 'തും ഹി ഹോ' എന്ന പാട്ടാണ് ഗ്രിഗറി വിവാഹവേദിയില്‍ സ്വന്തം വധുവിനായി ആലപിച്ചത്.
വരികളോ അക്ഷരമോ തെറ്റാതെ വരുത്താതെ ആര്‍ദ്രമായി ഗ്രിഗറി പാടിയപ്പോള്‍ സന്തോഷം കൊണ്ട് വിതുമ്പാതിരിക്കാന്‍ സിമ്രാന് കഴിഞ്ഞില്ല. പിയാനയില്‍ വിരലോടിച്ചായിരുന്നു പാട്ട്. പ്രയതമയ്ക്ക് അവിസ്മരണീയ നിമിഷം സമ്മാനിക്കാനായി ആറാഴ്ചയാണ് ഫ്രാങ്ക് ഗ്രിഗറി പരിശീലിച്ചത്. ഫ്രാങ്കിന്റെ തുംഹി ഹോ പാട്ട് ഇപ്പോള്‍ യൂട്യൂബിലും വൈറലായിരിക്കുകയാണ്.












Click it and Unblock the Notifications