കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ്സിന് എതിരെ യുദ്ധത്തിനിറങ്ങിയ ഈ സുന്ദരി ആര്...? മോഡലിംഗ് രംഗത്ത് നിന്ന് യുദ്ധഭൂമിയിലേക്ക്...!!!

കാനഡയിലെ പ്രശസ്ത മോഡൽ ആയിരുന്നു ഹന്ന. എന്നാൽ ഇപ്പോൾ കുർദ്ദു വുമൺ ആർമിയിൽ അംഗമാണ്.

  • By മരിയ
Google Oneindia Malayalam News

സിറിയ: മോഡലിംഗ് ലോകത്ത് നിന്ന് ഐസിസ്സിന് എതിരായ ആക്രമണത്തില്‍ പങ്കാളിയായ ഒരു സുന്ദരിയെ പരിചയപ്പെടാം. കനേഡിയന്‍ മോഡലായ ഹന്ന ബോഹ്മാനാണ് മോഡലിംഗ് ഉപേക്ഷിച്ച് ഐസിസ്സിന് എതിരായ പോരാട്ടത്തിന്‌റെ ഭാഗമായത്.

തിരക്കുള്ള മോഡല്‍

കാനഡയിലെ അറിയപ്പെടുന്ന മോഡല്‍ ആയിരുന്നു ഹന്ന. ബൈക്ക് റേസിംഗ് രംഗത്തും പ്രശസ്ത. എന്നാല്‍ തന്‌റെ മേഖല മോഡലിംഗ് മാത്രമല്ലെന്ന് തിരിച്ചറിഞ്ഞ ഹന്ന സൈന്യത്തില്‍ ചേര്‍ന്നു.

കുര്‍ദ്ദിഷ് വുമണ്‍ ആര്‍മി

ഐസിസ്സിന് എതിരെ പോരാടുന്ന കുര്‍ദ്ദിഷ് വുമണ്‍ ആര്‍മിയുടെ ഭാഗമാണ് ഹന്ന ഇപ്പോള്‍. സ്ത്രീകളെ ലൈംഗിക അടിമകളാക്കുന്ന ഐസിസ്സിനെതിരെ യുദ്ധം നയിക്കാന്‍ സ്ത്രീകള്‍ തന്നെയാണ് നല്ലതെന്നാണ് ഹന്നയുടെ പക്ഷം.

ഐസിസ്സിനെ തുരത്തും

ഐസിസ്സ് ഭീകരവാദികള്‍ പേടിത്തൊണ്ടന്മാര്‍ ആണെന്നാണ് ഹന്ന പറയുന്നത്. അതിനാലാണ് അവര്‍ നിരപരാധികളെ കൊന്നൊടുക്കുന്നത്. സമീപ ഭാവിയില്‍ തന്നെ ഇവര്‍ ഇല്ലാതാകുമെന്നും ഈ വനിതാപോരാളി പറയുന്നു.

ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ വിദഗ്ദ്ധ

സൈന്യത്തില്‍ ചേര്‍ന്നത് മുതല്‍ തോക്ക് അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നതിൽ വിദഗ്ദ്ധയാണ് ഹന്ന. ഹെവിവെയ്റ്റ് മെഷിന്‍ ഗണ്ണുകള്‍ ഉപയോഗിക്കാന്‍ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്.

യൂറോപ്പിലെ ആക്രമണങ്ങള്‍ക്ക് പകരം ചോദിയ്ക്കും.

പാരീസിലും, ബെയ്‌റൂട്ടിലും എസിസ്സ് നടത്തിയ കൂട്ടകൊലയ്ക്ക് പകരം ചോദിയ്ക്കുമെന്ന് ഈ ഉരുക്ക് വനിത പറയുന്നു. നിരപരാധികളെ കൊന്നുടുക്കുന്ന ഐസിസ്സ് നിലപാട് അംഗീകരിക്കാനാവാത്തതാണെന്നും ഇവര്‍ പറയുന്നു.

പ്രചോദനം

കാനഡയില്‍ നിന്ന് ഐസിസ്സിന് എതിരായ യുദ്ധത്തില്‍ പങ്കുചേര്‍ന്ന യുവാക്കളുടെ വിഡിയോകളാണ് മോഡലിംഗ് ഉപേക്ഷിച്ച് സൈന്യത്തില്‍ ചേരാന്‍ തനിക്ക് പ്രചോദനമായതെന്ന് ഹന്ന പറഞ്ഞു.

ബൈക്ക് അപകടം

കാനഡയിലെ അറിയപ്പെടുന്ന ബൈക്ക് റേസര്‍ ആയിരുന്നു ഹന്ന. മത്സരത്തിന് ഇടെ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് റേസിംഗ് അവസാനിപ്പിച്ചു

ചാവേറുകളെ തടയുക

സിറിയന്‍ അതിര്‍ത്തിയിലാണ് കുര്‍ദ്ദിഷ് വനിതാപോരാളികളെ വിന്യസിച്ചിരിക്കുന്നത്. ഇതിലൂടെ കടന്ന് വരുന്ന ചാവേറുകളെ തടയാനാണ്ഹന്നയെ നിയോഗിച്ചിരിക്കുന്നത്.

മേക്കപ്പിന്‌റെ ലോകത്ത് നിന്ന് പടക്കോപ്പുകളിലേക്ക്

മോഡലിംഗ് രംഗം ഉപേക്ഷിച്ചതില്‍ വിഷമം ഇല്ലെന്നും ഹന്ന പറയുന്നു. മോഡലിംഗിന്‌റെ ഗ്ലാമര്‍ ലോകത്ത് നിന്ന് യുദ്ധഭൂമിയിലേക്ക് ഇറങ്ങാനായത് വ്യത്യസ്തമായ ഒരു അനുഭവം ആണെന്നും ഹന്ന വ്യക്തമാക്കുന്നു.

English summary
The 47-year-old Canadian model fought on and off in Syria in 2015 after joining the Kurdish Women’s Protection Units
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X