കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഐസോലേഷനില്‍.... ഭാര്യക്കും കൊറോണയെന്ന് സംശയം!!

Google Oneindia Malayalam News

ടൊറന്റോ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കും കൊറോണയെന്ന് സംശയം. സ്വയം പ്രഖ്യാപിച്ച ഐസൊലേഷനില്‍ കഴിയുകയാണ് അദ്ദേഹം. ദൈനംദിന കാര്യങ്ങളെല്ലാം അദ്ദേഹം വീട്ടിലിരുന്ന് ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗറി ട്രൂഡോയ്ക്കും രോഗലക്ഷണങ്ങളുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് സോഫി കൊറോണ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയത്. ഇവരുടെ പരിശോധനാ ഫലം വരുന്നത് വരെ വീട്ടില്‍ തുടരാനാണ് തീരുമാനം. ട്രൂഡോയ്ക്ക് നിലവില്‍ രോഗലക്ഷണങ്ങളൊന്നുമില്ലെന്നാണ് സൂചന.

1

അതേസമയം കാനഡയിലും സ്ഥിതി ഗുരുതരമാണ്. ഇതുവരെ 103 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. നിരവധി പേര്‍ ഐസൊലേഷനിലാണ്. പ്രധാനമന്ത്രി കൂടി കൊറോണ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ കാനഡ കടുത്ത ജാഗ്രതയിലാണ്. ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം കൂടിക്കാഴ്ച്ചകളൊക്കെ ട്രൂഡോ റദ്ദാക്കിയിരിക്കുകയാണ്. ആരോഗ്യ സംരക്ഷണത്തിനാണ് നിലവില്‍ ട്രൂഡോ പ്രാധാന്യം നല്‍കുന്നത്. വീട്ടില്‍ നിന്ന് ചെയ്യാന്‍ തീരുമാനിച്ചതും ഇക്കാരണം കൊണ്ടാണ്.

ട്രൂഡോ ഒട്ടാവയില്‍ പ്രവിശ്യാ അധികാരികളുമായി പ്രഥമ രാഷ്ട്ര തലവന്‍മാരുമായും കൂടിക്കാഴ്ച്ച നടത്താനിരുന്നതായിരുന്നു. ഇത് നീട്ടിവെച്ചിരിക്കുകയാണ്. ഇവരുമായി ഫോണിലൂടെ സംസാരിക്കാനാണ് ട്രൂഡോയുടെ തീരുമാനം. കൊറോണയെ പ്രതിരോധിക്കാനുള്ള കാര്യങ്ങളായിരിക്കും ചര്‍ച്ച ചെയ്യുക. ട്രൂഡോയുടെ ഭാര്യക്ക് ചെറിയ തോതിലുള്ള പനിയാണ് ഉള്ളത്. ഇവര്‍ കഴിഞ്ഞ ദിവസമാണ് ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയത്. ഇതാണ് ആശങ്ക വര്‍ധിപ്പിച്ചത്. എന്നാല്‍ പനി കുറവുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

നിത്യേന മന്ത്രിമാരുമായുള്ള സംഭാഷണം, ഫോണ്‍ വിളികള്‍, പ്രാധാന്യമുള്ള യോഗങ്ങള്‍ എന്നിവ വീട്ടില്‍ വെച്ച് നടക്കും. ഇവരെ ഫോണിലൂടെയും ഇന്റര്‍നെറ്റ് വഴിയും ബ ന്ധപ്പെടും. ലോകനേതാക്കളുമായി കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള ക്യാബിനറ്റ് കമ്മിറ്റി ചര്‍ച്ചകളിലും ട്രൂഡോ പങ്കെടുക്കേണ്ടതുണ്ട്. അതേസമയം എന്‍ഡിപി പാര്‍ട്ടിയുടെ നേതാവ് ജഗ്മീത് സിംഗും വീട്ടില്‍ വെച്ച് ജോലിയെടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇയാള്‍ക്കും അസുഖമുണ്ട്. പക്ഷേ കൊറോണയല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പക്ഷേ ജാഗ്രത തുടരാന്‍ നിര്‍ദേശമുണ്ട്.

കാനഡയില്‍ ബ്രിട്ടീഷ് കൊളംബിയ, ഒന്താരിയോ, ആല്‍ബര്‍ട്ട, ക്യൂബെക്, മാനിതോബ എന്നിവിടങ്ങളില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ ഒരാളാണ് മരിച്ചത്. രോഗപ്രതിരോധത്തിനായി സര്‍ക്കാര്‍ വന്‍ തുക പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ നിര്‍ദേശം ജനങ്ങള്‍ പാലിക്കണമെന്നും, കൊറോണ വ്യാപനം തടയാന്‍ അടിയന്തര നടപടികള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ സഹകരിക്കണമെന്നും ആവശ്യപ്പെട്ടിടുണ്ട്.

കമല്‍നാഥ് മുമ്പേ അറിഞ്ഞു, പക്ഷേ മിണ്ടിയില്ല, മധ്യപ്രദേശില്‍ ഒരേയൊരു വില്ലന്‍, രാഹുലിന്റെ മറുപടികമല്‍നാഥ് മുമ്പേ അറിഞ്ഞു, പക്ഷേ മിണ്ടിയില്ല, മധ്യപ്രദേശില്‍ ഒരേയൊരു വില്ലന്‍, രാഹുലിന്റെ മറുപടി

English summary
canadian pm justin trudeau self isolating over coronavirus fears
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X