ജോലി അവസാനിപ്പിക്കാന്‍ തീരുമാനിച്ചു, തൊട്ടടുത്ത നിമിഷം ഫോണ്‍, കാനഡക്കാരന് സംഭവിച്ചത് ഇങ്ങനെ
ടൊറന്റോ: കനേഡിയക്കാരന്‍ ജെയിംസ് വാലസിന്റെ ജീവിതം ഒരൊറ്റ ഫോണ്‍ കോളിലാണ് മാറിയത്. ജോലിയില്‍ നിന്നെല്ലാം വിരമിച്ച്, കുടുംബത്തിനൊപ്പം അടിച്ചുപൊളിക്കാന്‍ തീരുമാനിച്ച സമയമായിരുന്നു അത്. എന്നാല്‍ അതിന് വേണ്ടി എന്ത് ചെയ്യണമെന്ന പ്ലാന്‍ മാത്രം വാലസിനുണ്ടായിരുന്നില്ല. പക്ഷേ ആ ഫോണ്‍ കോളില്‍ എല്ലാം മാറി മറിഞ്ഞു. വാലസിന് ബംപര്‍ ലോട്ടറിയടിച്ചു എന്ന വാര്‍ത്തയായിരുന്നു ആ കോളിലൂടെ അറിയാന്‍ കഴിഞ്ഞത്.
ലോട്ടോ 6/49ന്റെ ടിക്കറ്റ് നേരത്തെ വാലസ് വാങ്ങിയിരുന്നു. പക്ഷേ അതിനെ കുറിച്ച് ആ സമയം വരെ ഓര്‍ത്തിരുന്നില്ല അദ്ദേഹം. പക്ഷേ ഫോണ്‍ കോളില്‍ എത്ര തുകയാണ് അടിച്ചതെന്ന് അവര്‍ പറഞ്ഞോടെ വാലസ് തന്നെ ഞെട്ടിയിരിക്കുകയാണ്. ഒരു മില്യണ്‍ ഡോളറാണ് ജെയിംസ് വാലസിന് സമ്മാനമായി അടിച്ചിരിക്കുന്നത്. എട്ട് കോടി രൂപയ്ക്ക് മുകളില്‍ വരും ഈ തുക. ആരുടെ ജീവിതവും വേറെ ലെവലില്‍ ആയി പോകുന്ന തുകയാണിത്.

ജെയിംസ് ഞെട്ടിയതിന് കാരണവും അത് തന്നെയായിരുന്നു. ഈ പണം തന്റെ കുടുംബത്തിനല്ലാതെ മറ്റാര്‍ക്ക് വേണ്ടി ഉപയോഗിക്കാനാണെന്ന് വാലസ് ചോദിക്കുന്നു. തനിക്ക് ലോട്ടറി സബ്‌സ്‌ക്രിപ്ഷന്‍ ഉണ്ടായിരുന്നുവെന്ന് ജെയിംസ് പറയുന്നു. അതുകൊണ്ടാണ് ഇത്തരത്തിലൊരു സ്‌പെഷ്യല്‍ കോള്‍ തന്നെ തേടിയെത്തിയത്. ഒരു ലോട്ടറി കമ്പനിയുടെ സബ്‌സ്‌ക്രിപ്ഷനില്‍ വമ്പനൊരു സമ്മാനം അടിച്ചാല്‍, അത് വിളിച്ചറിയിക്കുന്നതാണ് രീതി. അത് പക്ഷേ തനിക്ക് സ്വപ്‌നം കാണാന്‍ പറ്റാത്ത ഒരു തുകയായിരിക്കുമെന്ന് കരുതിയില്ലെന്ന് പറയുകയാണ് വാലസ്.
ഇപ്പോഴും സമ്മാനമടിച്ചതിന്റെ ഷോക്ക് മാറിയിട്ടില്ലെന്ന് വാലസ് പറയുന്നു. പണം കുടുംബത്തിന് മൊത്തം ഗുണം ചെയ്യും. പക്ഷേ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. കുറച്ച് സമയം എന്തായാലും എടുക്കും. പെട്ടെന്ന് ഒന്നും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. വളരെ സമാധാനത്തോടെ എല്ലാവരുമായി ആലോചിച്ച ശേഷം തീരുമാനിക്കും. പക്ഷേ ഒരു കാര്യം ഉറപ്പിച്ച് പറയാന്‍ സാധിക്കും.
ഈ പണം എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമായിട്ടാണ് പങ്കുവെക്കുകയെന്നും വാലസ് വ്യക്തമാക്കി. ഒരുപാട് പേര്‍ വിരമിക്കലിന് ശേഷം പണം കണ്ടെത്താന്‍ ബുദ്ധിമുട്ടും. അതുകൊണ്ട് നേരത്തെ കുറച്ച് സമ്പാദ്യമുണ്ടാക്കാന്‍ നോക്കും. പക്ഷേ എന്റെ കാര്യത്തില്‍ അത് ലോട്ടറിയിലൂടെയാണ് സംഭവിച്ചത്. വിരമിക്കലിന് ശേഷം ജീവിതം വ്യത്യസ്തമായ രീതിയില്‍ ആസ്വദിക്കാന്‍ സാധിക്കുമെന്നും വാലസ് പറഞ്ഞു.












Click it and Unblock the Notifications