അമ്മ മരിച്ച സങ്കടത്തില്‍ ലോട്ടറിയെടുത്തു...; മകളെ തേടിയെത്തിയത് വന്‍ഭാഗ്യം, ഇനി കോടീശ്വരി..!!
ലോട്ടറി വിജയം സംബന്ധിച്ച വാര്‍ത്തകള്‍ പലപ്പോഴും കൗതുകമുളവാക്കുന്നതാണ്. വര്‍ഷങ്ങളായി ലോട്ടറി എടുത്തിട്ടും ഒരിക്കല്‍ പോലും ഭാഗ്യം കടാക്ഷിക്കാത്തവരെ കുറിച്ച് നിരന്തരം നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ ചിലര്‍ക്കാകട്ടെ ജീവിതത്തില്‍ ആദ്യമായെടുക്കുന്ന ലോട്ടറിക്ക് പോലും ബമ്പര്‍ സമ്മാനങ്ങളും ലഭിക്കും. അങ്ങേയറ്റത്തെ ഭാഗ്യമുള്ളവര്‍ക്കാണ് ഇത്തരത്തില്‍ ആദ്യ അവസരത്തില്‍ തന്നെ ബമ്പര്‍ സമ്മാനം ലഭിക്കുക എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ലോട്ടറി എടുക്കാനായി നമ്പര്‍ തിരഞ്ഞെടുക്കാന്‍ പലരും പലപ്പോഴും ചില സൂത്രപ്പണികള്‍ ചെയ്യാറുണ്ട്. ചിലര്‍ സ്വന്തം ജന്മദിനമോ പ്രിയപ്പെട്ടവരുടെ ജന്മദിനമോ ആയിരിക്കും ലോട്ടറി നമ്പറായി തിരഞ്ഞെടുക്കുക. ചിലരാകട്ടെ തന്റെ ഭാഗ്യനമ്പരില്‍ അവസാനിക്കുന്നതോ തുടങ്ങുന്നതോ ആയ ടിക്കറ്റുകളും എടുക്കും. ഇത്തരത്തില്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് സമ്മാനം ലഭിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുമുണ്ട്.

ഇത്തരത്തില്‍ ലോട്ടറി എടുത്ത ഒരു സമ്മാന ജേതാവിന്റെ വാര്‍ത്തയാണ് കാനഡയില്‍ നിന്ന് പുറത്ത് വരുന്നത്. തന്റെ പരേതയായ അമ്മയുടെ ഓര്‍മ്മയ്ക്കായി ലോട്ടറി എടുത്ത മകളെ തേടി വലിയ ഭാഗ്യമാണ് വന്നിരിക്കുന്നത്. അമ്മയെ മാത്രമല്ല, തന്റെ വീടിന്റെ നിറം കൂടി മനസില്‍ കണ്ടാണ് ഈ ഭാഗ്യവതി ലോട്ടറി എടുത്തത്. അതിനാല്‍ തന്റെ വിജയം ഏറെ മാധുര്യമുള്ളതാണ് എന്നാണ് ഇവര്‍ പറയുന്നത്.
കരോള്‍ സതര്‍ലാന്‍ഡ് എന്ന സ്ത്രീയെ തേടിയാണ് ഇത്തരത്തില്‍ ഒരു ലോട്ടറി ഭാഗ്യം വന്നിരിക്കുന്നത്. അടുത്തിടെ അന്തരിച്ച തന്റെ അമ്മയോടുള്ള ആദരസൂചകമായാണ് താന്‍ ടിക്കറ്റ് എടുത്തത് എന്നാണ് കരോള്‍ സതര്‍ലാന്‍ഡ് പറയുന്നത്. ബ്രിട്ടീഷ് കൊളംബിയ ലോട്ടറി കോര്‍പ്പറേഷന്റെ ലോട്ടറിയില്‍ ആണ് കരോള്‍ സതര്‍ലാന്‍ഡ് ഭാഗ്യം പരീക്ഷിച്ചത്. അമ്മയുടെ അനുഗ്രഹത്താലാണ് തനിക്ക് ഈ ഭാഗ്യം ലഭിച്ചത് എന്നാണ് കരോള്‍ സതര്‍ലാന്‍ഡ് നറുക്കെടുപ്പിന് ശേഷം ബ്രിട്ടീഷ് കൊളംബിയ ലോട്ടറി കോര്‍പ്പറേഷനോട് പറഞ്ഞത്.
അതിനാല്‍ തന്നെ തന്റെ ജീവിതത്തിലെ വിലപ്പെട്ട സമ്മാനമാണ് ഇത് എന്നും കരോള്‍ സതര്‍ലാന്‍ഡ് കൂട്ടിച്ചേര്‍ത്തു. ലോട്ടറിയുടെ ഓറഞ്ച് നിറത്തിലുള്ള സീരീസ് തിരഞ്ഞെടുത്തതിന് പിന്നിലെ കാരണവും കരോള്‍ സതര്‍ലാന്‍ഡ് വ്യക്തമാക്കി. തന്റെ വീടിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളില്‍ എല്ലാം ഓറഞ്ച് നിറമാണ് കൊടുത്തിരിക്കുന്നത് എന്നും അതിനാലാണ് ഓറഞ്ച് സീരീസിലുള്ള ടിക്കറ്റ് വാങ്ങിയത് എന്നുമാണ് കരോള്‍ സതര്‍ലാന്‍ഡ് പറയുന്നത്.
ബ്രിട്ടീഷ് കൊളംബിയ ലോട്ടറിയുടെ 10X ക്യാഷ് സ്‌ക്രാച്ച് & വിന്‍ ടിക്കറ്റ് ആണ് കരോള്‍ സതര്‍ലാന്‍ഡ് വാങ്ങിയത്. ഇതുവഴി ഈ ലോട്ടറിയുടെ ഏറ്റവും ഉയര്‍ന്ന സമ്മാനമായ 150000 ഡോളര്‍ (12355710 ഇന്ത്യന്‍ രൂപ) ആണ് കരോള്‍ സതര്‍ലാന്‍ഡിനെ തേടിയെത്തിയത്. ലോട്ടറി അടിച്ചു എന്നത് തനിക്ക് പെട്ടെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല എന്നാണ് കരോള്‍ സതര്‍ലാന്‍ഡ് ബ്രിട്ടീഷ് കൊളംബിയ ലോട്ടറി കോര്‍പ്പറേഷനോട് പറഞ്ഞത്.
ബിസിയിലെ ഗോള്‍ഡനിലുള്ള ഷെല്‍ സ്റ്റേഷനിലെത്തി രണ്ട് തവണ താന്‍ ടിക്കറ്റ് പരിശോധിച്ചു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സമ്മാനമുറപ്പാക്കിയ ശേഷം തന്റെ സഹോദരിയെയും സഹോദരനെയും വിളിച്ച് പറയുകയാണ് ആദ്യം ചെയ്തത് എന്നും കരോള്‍ സതര്‍ലാന്‍ഡ് പറഞ്ഞു. ലോട്ടറി അടിച്ച കാര്യം സഹോദരന് ആദ്യം വിശ്വസിക്കാനായില്ല എന്നും കരോള്‍ സതര്‍ലാന്‍ഡ് പറഞ്ഞു.
ഇത്രയും വലിയ സമ്മാനത്തുക ലഭിച്ചതോടെ തന്റെ മുന്നോട്ടുള്ള ജീവിതം കൂടുതല്‍ എളുപ്പമാക്കുമെന്ന് കരോള്‍ സതര്‍ലാന്‍ഡ് പറഞ്ഞു. സാമ്പത്തിക ബാധ്യതകള്‍ തീര്‍ത്ത ശേഷം സമ്മാനത്തുകയുമായി പുതുവര്‍ഷത്തില്‍ മെക്‌സിക്കോ സന്ദര്‍ശിക്കണം എന്നാണ് തന്റെ ആഗ്രഹം എന്നും കരോള്‍ സതര്‍ലാന്‍ഡ് ബ്രിട്ടീഷ് കൊളംബിയ ലോട്ടറി കോര്‍പ്പറേഷനോട് പറഞ്ഞു.












Click it and Unblock the Notifications