കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരും സമ്മാനം തരാനില്ല, സ്വന്തം നല്‍കിയ ഗിഫ്റ്റിന് യുവതിക്ക് അടിച്ചത് ബംപര്‍; ലക്ഷങ്ങള്‍ കൈയ്യില്‍

ജീവിതത്തില്‍ ആരും സമ്മാനം തരില്ലെന്ന പരാതി പലര്‍ക്കുമുണ്ടാവും. കാരണം മറ്റുള്ളവര്‍ക്കെല്ലാം ജീവിതത്തില്‍ ഓരോ ഗിഫ്റ്റ് കിട്ടുമ്പോള്‍ തോന്നുന്ന കാര്യങ്ങളാണിത്. ഇത്തരമൊരു സങ്കടം ഒരു യുവതിയുടെ ജീവിതം മാറ്റി മറിച്ചിരിക്കുകയാണ്

Google Oneindia Malayalam News
canada lottery

ടൊറന്റോ: ജീവിതത്തില്‍ ആരും സമ്മാനം തരില്ലെന്ന പരാതി പലര്‍ക്കുമുണ്ടാവും. കാരണം മറ്റുള്ളവര്‍ക്കെല്ലാം ജീവിതത്തില്‍ ഓരോ ഗിഫ്റ്റ് കിട്ടുമ്പോള്‍ തോന്നുന്ന കാര്യങ്ങളാണിത്. എന്നാല്‍ ഇത്തരമൊരു സങ്കടം ഒരു യുവതിയുടെ ജീവിതം മാറ്റി മറിച്ചിരിക്കുകയാണ്. വേറൊന്നുമല്ല, അവരുടെ തലവര തന്നെ മാറ്റിക്കൊണ്ട് ബംപര്‍ ലോട്ടറി ഇവര്‍ക്ക് അടിച്ചിരിക്കുകയാണ്.

ലക്ഷങ്ങളാണ് സമ്മാനമായി ഇവര്‍ കിട്ടിയിരിക്കുരന്നത്. എന്നാല്‍ സമ്മാനം വന്ന വഴി ആലോചിക്കുമ്പോള്‍ ഇപ്പോഴും ഇവര്‍ക്കും അമ്പരപ്പാണ്. ലോട്ടറി അധികൃതരും ചോദിക്കുന്നത് ഇത്തരമൊരു ഭാഗ്യം എങ്ങനെ തേടി വന്നുവെന്നാണ്. എന്തായാലും ഇവര്‍ തരംഗമായി മാറിയിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

സ്വയം സഹായം ചെയ്യലിന് കിട്ടിയ പ്രതിഫലം

സ്വയം സഹായം ചെയ്യലിന് കിട്ടിയ പ്രതിഫലം

ജീവിതത്തില്‍ തന്റെ ആഗ്രഹങ്ങള്‍ക്ക് പിന്നാലെ പോകാന്‍ മറ്റാരുമുണ്ടാവില്ലെന്ന് ഈ യുവതി തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് അവര്‍ സ്വന്തം സന്തോഷം നോക്കാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ സ്വന്തം സുഖം നോക്കിയപ്പോള്‍ അവരെ തേടി വന്നതാണ് മഹാഭാഗ്യം. കാനഡയിലെ ബ്രീട്ടീഷ് കൊളംബിയ നിവാസിയാണ് ഈ യുവതി. ഇവരുടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമാണ് സംഭവിച്ചിരിക്കുന്നത്. ലക്ഷകണക്കിന് രൂപയാണ് ഇവര്‍ക്ക് സമ്മാനമായി കിട്ടിയിരിക്കുന്നത്. ആരും ഇത്രയും വലിയൊരു തുക സ്വപ്‌നം കണ്ടിട്ടുണ്ടാവില്ല.

മെറിറ്റിലെ മഹാഭാഗ്യവതി

മെറിറ്റിലെ മഹാഭാഗ്യവതി

image credit: BCLC

യുഎസ്സിലെ ആകാശത്ത് പറക്കുംതളിക, ഒന്നല്ല രണ്ടെണ്ണം, നാട്ടുകാര്‍ക്ക് അമ്പരപ്പ്, ക്യാമറയില്‍ പകര്‍ത്തിയുഎസ്സിലെ ആകാശത്ത് പറക്കുംതളിക, ഒന്നല്ല രണ്ടെണ്ണം, നാട്ടുകാര്‍ക്ക് അമ്പരപ്പ്, ക്യാമറയില്‍ പകര്‍ത്തി

സ്വയമൊരു ട്രീറ്റ് നല്‍കിയ അവര്‍ക്ക് അതിന്റെ അനന്തര ഫലം കണ്ട് അമ്പരന്നിരിക്കുകയാണ്. സിന്‍ഡി പെട്രോക്‌സി എന്ന ബ്രിട്ടീഷ് കൊളംബിയയിലെ മെറിറ്റ് നിവാസിയാണ് ഇങ്ങനൊരു ഭാഗ്യത്തിലൂടെ ലക്ഷാധിപതിയായത്. ഇവര്‍ക്ക് ബിസിഎല്‍സി ലോട്ടറിയില്‍ ബംപര്‍ അടിച്ചിരിക്കുകയാണ്. സ്‌ക്രാച്ച് ആന്‍ഡ് വിന്‍ ഇന്‍സ്റ്റന്റ് ലോട്ടറിയാണിത്. ഇവരുടെ ഏറ്റവും ടോപ്പ് പ്രൈസുകളിലൊന്നാണ് ഇവര്‍ക്ക് അടിച്ചത്. ഒന്നേകാല്‍ ലക്ഷം കനേഡിയന്‍ ഡോളറാണ് ഇവര്‍ക്ക് സമ്മാനമായി ലഭിച്ചത്. 76 ലക്ഷം രൂപയില്‍ അധികം വരുന്ന തുകയാണിത്.

സ്വന്തമായി നല്‍കിയ സമ്മാനം

സ്വന്തമായി നല്‍കിയ സമ്മാനം

ആരും സമ്മാനങ്ങള്‍ നല്‍കാത്തത് കൊണ്ട് കുറച്ചൊരു നിരാശയിലായിരുന്നു സിന്‍ഡി. അതുകൊണ്ട് ഒരു ലോട്ടറി ടിക്കറ്റ് വാങ്ങി, സ്വയമൊരു ഗിഫ്റ്റ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു സിന്‍ഡി. പിന്നെ ഒന്നും നോക്കിയില്ല, മനസ്സില്‍ വിചാരിച്ചത് പോലെ തന്നെ പുതിയൊരു ടിക്കറ്റ് എടുത്ത് സമ്മാനം നല്‍കുകയായിരുന്നു. അടുത്ത് തന്നെയുള്ള വാല്‍മാര്‍ട്ട് കടയിലെത്തിയാണ് ഇവര്‍ ടിക്കറ്റ് വാങ്ങിയത്. അവിടെ വെച്ച് തന്നെ ടിക്കറ്റും പരിശോധിച്ച് നോക്കി. ആ നിമിഷം ഫലം കണ്ടപ്പോള്‍ തലയിലൂടെ എന്തൊക്കെ പോയി എന്ന് പറഞ്ഞറിയിക്കാനാവാത്ത അവസ്ഥയായിരുന്നുവെന്ന് സിന്‍ഡി പറഞ്ഞു.

എന്റമ്മേ ഇത് എനിക്കടിച്ച ഭാഗ്യമാണോ

എന്റമ്മേ ഇത് എനിക്കടിച്ച ഭാഗ്യമാണോ

മുടിയൊന്ന് നീട്ടാന്‍ നോക്കിയിട്ടും വളരുന്നില്ലേ, ഒന്നുകൊണ്ടും പേടിക്കേണ്ട, ഇത് പരീക്ഷിച്ചാല്‍ എല്ലാം റെഡിയാവും

യുവതി ശരിക്കും അലറി വിളിക്കുകയായിരുന്നു. എനിക്കാണോ ഇങ്ങനെ ഭാഗ്യം വന്നതെന്നായിരുന്നു ചിന്ത. ഇത് ശരിക്കുമുള്ളതാണോ എന്നായിരുന്നു ഞാന്‍ ആലോചിച്ചതെന്നും യുവതി പറഞ്ഞു. പിന്നെ ആകെ കണ്‍ഫ്യൂഷനായി. ഉടനെ തന്നെ താന്‍ ഭര്‍ത്താവിനെ വിളിച്ച് കാര്യം പറഞ്ഞു. ശരിക്കും കരഞ്ഞ് പോയിരുന്നു ഞാന്‍. എനിക്ക് ഇങ്ങനൊരു സമ്മാനം അടിക്കുമെന്ന് ഉറപ്പില്ലാത്ത കാര്യമായിരുന്നു. അതുകൊണ്ട് തയ്യാറെടുപ്പുകള്‍ ഒന്നും നടത്തിയിരുന്നില്ല. ആകെ ഇമോഷണലായിരുന്നു. അതുകൊണ്ടാണ് ഭര്‍ത്താവിനെ വിളിച്ചത്. വിശ്വസിക്കാന്‍ പ്രയാസമുണ്ടായിരുന്നുവെന്ന് യുവതി പറഞ്ഞു.

ഈ സമ്മാനം ഏറെ ആശ്വാസം

ഈ സമ്മാനം ഏറെ ആശ്വാസം

ഭൂമിക്ക് തൊട്ടടുത്ത്, 2023 ബിയുവിനെ പേടിക്കണം; ട്രക്കിന്റെ വലിപ്പം, സംഭവിക്കുക ഇക്കാര്യങ്ങള്‍ഭൂമിക്ക് തൊട്ടടുത്ത്, 2023 ബിയുവിനെ പേടിക്കണം; ട്രക്കിന്റെ വലിപ്പം, സംഭവിക്കുക ഇക്കാര്യങ്ങള്‍

തന്നെ വീട്ടിലേക്ക് എത്തിക്കാന്‍ ഞാന്‍ വരണോ എന്നായിരുന്നു ഭര്‍ത്താവ് ചോദിച്ചത്. ഞാന്‍ ഏത് അവസ്ഥയിലാണ് നില്‍ക്കുന്നതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നും സിന്‍ഡി പറഞ്ഞു. അതേസമയം സിന്റിയുടെ കഥ നല്ല രസമുണ്ട് കേള്‍ക്കാന്‍. എന്നാല്‍ ഒട്ടും സുഖകരമല്ലാത്ത ചരിത്രവും സിന്‍ഡിക്കുണ്ട്. ബ്രിട്ടീഷ് കൊളംബിയയിലെ വെള്ളപ്പൊക്കത്തില്‍ കാര്യമായ ദുരിതമുണ്ടായ കുടുംബമാണ് സിന്റിയുടേത്. തനിക്ക് നഷ്ടമായതെല്ലാം സിന്റിക്കിനി തിരിച്ചുപിടിക്കാം. കുടുംബത്തെയും സഹായിക്കും. ഒരു വെക്കേഷന് പോകാന്‍ സിന്റി ആഗ്രഹിക്കുന്നുണ്ട്. വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ട് ഇങ്ങനെയൊരു ഭാഗ്യം വന്നപ്പോള്‍ അത് സന്തോഷം നല്‍കുന്നതാണെന്നും സിന്റി പറഞ്ഞു.

English summary
canadian women who buys herself a lottery as a gift won bumper and became millionaire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X