തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ട്രംപ്
വാഷിംഗ്ടണ്‍: തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രംപ്. ഹിലരിയുടെ പോളിസികള്‍ മോശമാണെന്നും നമ്മുക്ക് വലിയ മാറ്റങ്ങള്‍ വേണ്ടേ എന്നുമായിരുന്നു ട്രംപ് ചോദിച്ചത്. ചൊവ്വാഴ്ച ഒഹിയോയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
തിരഞ്ഞെടുപ്പ് നടക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് ട്രംപിന്റെ വിവാദപരമായ പ്രസ്ഥാവനകള്‍. കഴിഞ്ഞ ദിവസത്തില്‍ ഹിലരി തിരഞ്ഞെടുപ്പില്‍ ജയിച്ചില്‍ ഫലം അംഗീകരിക്കില്ല എന്ന് പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി.

തിരഞ്ഞെടുപ്പ് പോളില്‍ ട്രംപിനേക്കാള്‍ അഞ്ച് പോയിന്റുകള്‍ ഹിലരിയ്ക്ക് കൂടുതലാണ് ലഭിച്ചത്. രാജ്യം ഭരിയ്ക്കാനുള്ള കരുത്ത് ഹിലരിയ്ക്ക് ഇല്ലെന്നാണ് ട്രംപ് പറഞ്ഞത്. എന്നാല്‍ അമേരിക്കയുടെ ആദ്യത്തെ പ്രസിഡന്റ് ജോര്‍ജ് വാഷിംഗ്ടണിനോടാണ് ഹിലരി ട്രംപിനെ ഉപമിച്ചത്. രാജ്യത്തിന്റെ പുരോഗതി എട്ട് വര്‍ഷത്തോളം താഴേക്ക് പിടിച്ചു വലിച്ച നേതാവിന് തുല്യമാണ് ട്രംപ് എന്ന് ഹിലറി പറഞ്ഞു.












Click it and Unblock the Notifications