കാന്‍ഡി ക്രഷ് കളിച്ച യുവാവിന് വിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു
കാലിഫോര്‍ണിയ: തുടര്‍ച്ചയായി കമ്പ്യൂട്ടര്‍ ഗെയിം കളിച്ചതിനെ തുടര്‍ന്ന് ഹൃദയാഘാതം സംഭവിച്ചവരുടെ വാര്‍ത്തകള്‍ അടുത്തിടെ ചൈനയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്പ്യൂട്ടര്‍ മൊബൈല്‍ഫോണ്‍ ഗെയിമുകള്‍ ജീവിതത്തിന്റെ ഭാഗമായതോടെ പല ആളുകള്‍ക്കും അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളും ഉടലെടുത്തിട്ടുണ്ട്.
കാലിഫോര്‍ണിയയില്‍ നിന്നുള്ള ഇരുപത്തിയൊമ്പതുകാരന് തുടര്‍ച്ചയായി ഗെയിം കളിച്ചതിനെ തുടര്‍ന്ന് തള്ളവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടതാണ് ഈ ഗണത്തില്‍ പെടുത്താവുന്ന ഒടുവിലത്തെ വാര്‍ത്ത. കാന്‍ഡി ക്രഷ് എന്ന ഗെയിമിന്റെ അടിമയായ യുവാവ് തന്റെ സ്മാര്‍ട് ഫോണില്‍ ഒരു മാസത്തിലധിമായി ഗെയിം കളിച്ചുവരികയാണ്.

പട്ടാളത്തില്‍ നിന്നും വിരമിച്ച യുവാവ് മറ്റു ജോലികളൊന്നും ചെയ്യാതെ ഗെയിം കളിക്കുകയായിരുന്നു. 80 സ്റ്റേജിന് മുകളില്‍ വരെ ഈ ഗെയിം കളിച്ച യുവാവിന്റെ തള്ളവിരല്‍ ഒരു സുപ്രഭാതത്തില്‍ മരവിച്ച അവസ്ഥയിലായി. ഡോക്ടറെ കണ്ടു വിശദമായ പരിശോധനയില്‍ മാംസ പേശിയെ അസ്ഥിയോട് ബന്ധിക്കുന്ന ചലന ഞരമ്പിന് കാര്യമായ തകരാര്‍ സംഭവിച്ചതായി കണ്ടെത്തുകയായിരുന്നു.
ഗെയിം കളിക്കാനായി തള്ളവിരല്‍ അമിതമായി ഉപയോഗിച്ചതാണ് യുവാവിന് വിനയായത്. ശസ്ത്രക്രിയവഴി ചനലനശേഷി വീണ്ടെടുക്കാന്‍ കഴിഞ്ഞേക്കുമെന്ന പറഞ്ഞ ഡോക്ടര്‍ എന്നന്നേക്കുമായി ഇത്തരം കളികള്‍ ഉപേക്ഷിക്കാന്‍ യുവാവിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications