കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാന്‍ഡി ക്രഷ് കളിച്ച യുവാവിന് വിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു

  • By Anwar Sadath
Google Oneindia Malayalam News

കാലിഫോര്‍ണിയ: തുടര്‍ച്ചയായി കമ്പ്യൂട്ടര്‍ ഗെയിം കളിച്ചതിനെ തുടര്‍ന്ന് ഹൃദയാഘാതം സംഭവിച്ചവരുടെ വാര്‍ത്തകള്‍ അടുത്തിടെ ചൈനയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്പ്യൂട്ടര്‍ മൊബൈല്‍ഫോണ്‍ ഗെയിമുകള്‍ ജീവിതത്തിന്റെ ഭാഗമായതോടെ പല ആളുകള്‍ക്കും അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളും ഉടലെടുത്തിട്ടുണ്ട്.

കാലിഫോര്‍ണിയയില്‍ നിന്നുള്ള ഇരുപത്തിയൊമ്പതുകാരന് തുടര്‍ച്ചയായി ഗെയിം കളിച്ചതിനെ തുടര്‍ന്ന് തള്ളവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടതാണ് ഈ ഗണത്തില്‍ പെടുത്താവുന്ന ഒടുവിലത്തെ വാര്‍ത്ത. കാന്‍ഡി ക്രഷ് എന്ന ഗെയിമിന്റെ അടിമയായ യുവാവ് തന്റെ സ്മാര്‍ട് ഫോണില്‍ ഒരു മാസത്തിലധിമായി ഗെയിം കളിച്ചുവരികയാണ്.

candy-crush

പട്ടാളത്തില്‍ നിന്നും വിരമിച്ച യുവാവ് മറ്റു ജോലികളൊന്നും ചെയ്യാതെ ഗെയിം കളിക്കുകയായിരുന്നു. 80 സ്‌റ്റേജിന് മുകളില്‍ വരെ ഈ ഗെയിം കളിച്ച യുവാവിന്റെ തള്ളവിരല്‍ ഒരു സുപ്രഭാതത്തില്‍ മരവിച്ച അവസ്ഥയിലായി. ഡോക്ടറെ കണ്ടു വിശദമായ പരിശോധനയില്‍ മാംസ പേശിയെ അസ്ഥിയോട് ബന്ധിക്കുന്ന ചലന ഞരമ്പിന് കാര്യമായ തകരാര്‍ സംഭവിച്ചതായി കണ്ടെത്തുകയായിരുന്നു.

ഗെയിം കളിക്കാനായി തള്ളവിരല്‍ അമിതമായി ഉപയോഗിച്ചതാണ് യുവാവിന് വിനയായത്. ശസ്ത്രക്രിയവഴി ചനലനശേഷി വീണ്ടെടുക്കാന്‍ കഴിഞ്ഞേക്കുമെന്ന പറഞ്ഞ ഡോക്ടര്‍ എന്നന്നേക്കുമായി ഇത്തരം കളികള്‍ ഉപേക്ഷിക്കാന്‍ യുവാവിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

English summary
Candy Crush playing; Man Tears Tendon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X