ടിക്കറ്റ് നിരക്ക് 5 മുതല്‍ 25 ലക്ഷം വരെ; ആര്‍ക്കൊക്കെ പങ്കെടുക്കാം; കാന്‍ ചലച്ചിത്രമേളയ്ക്ക് തുടക്കം
ലോകത്തെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര മേളകളില്‍ ഒന്നാണ് കാന്‍ ചലച്ചിത്രമേള. വര്‍ഷത്തില്‍ ഒരിക്കല്‍ ഫ്രാന്‍സില്‍ നടക്കുന്ന ചലച്ചിത്രമേളയില്‍ ലോകമെമ്പാടുമുള്ള നിരൂപക പ്രശംസ നേടിയ നിരവധി സിനിമകള്‍ പ്രീമിയര്‍ ചെയ്യുന്നു. ഈ വര്‍ഷത്തെ 76-ാമത് കാന്‍ ഫിലിം ഫെസ്റ്റിവല്‍ മെയ് 16 മുതല്‍ മെയ് 27 വരെയാണ് നടക്കുന്നത്. റൂബന്‍ ഓസ്റ്റ്ലണ്ടാണ് മേളയുടെ ജൂറി പ്രസിഡന്റ്. ഇന്ത്യന്‍, ദക്ഷിണ കൊറിയന്‍ താരങ്ങള്‍ അടക്കം ലോകത്തെ നിരവധി സെലിബ്രിറ്റികള്‍ ഈ ചലച്ചിത്ര മാമാങ്കത്തില്‍ പങ്കെടുക്കും.
കാന്‍ ചലച്ചിത്ര മേളയ്ക്ക് വീണ്ടും തുടക്കം കുറിക്കുമ്പോള്‍, എങ്ങനെയാണ് കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുകയെന്ന് നോക്കാം. പത്രപ്രവര്‍ത്തകരും സിനിമാ മേഖലയിലെ പ്രൊഫഷണലുകളും ഉള്‍പ്പെടെയുള്ള അംഗീകൃത വ്യക്തികള്‍ക്കാണ് കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.

മറ്റ് പ്രാഫഷണലുകള്‍ക്കും കാന്‍ ചലച്ചിത്രമേളയുടെ ഭാഗമാകാന്‍ സാധിക്കും. ഇത്തരക്കാര്‍ക്ക് ചലച്ചിത്രമേളയില്‍ പങ്കെടുക്കണമെങ്കില്‍ അഞ്ച് ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ഓരോ വ്യക്തികള്‍ക്കും വ്യത്യസ്തതരം അക്രഡീഷനുകളാണ് കാന്‍ ചലച്ചിത്രമേളയില്‍ നിലനില്‍ക്കുന്നത്. ഒരു ഫെസ്റ്റിവല്‍ അക്രഡിറ്റേഷന്‍ ഉണ്ട്, അത് സ്‌ക്രീനിംഗുകളിലേക്കും ഔദ്യോഗിക പ്രവര്‍ത്തനങ്ങളിലേക്കും പാലൈസ്, വില്ലേജ് ഇന്റര്‍നാഷണല്‍, റിവിയേര, ഹോട്ടലുകള്‍ തുടങ്ങിയ വേദികളിലേക്കും പ്രവേശനം അനുവദിക്കുന്ന സൗജന്യ പാസാണ്.
മറ്റൊന്നാണ്, മാര്‍ക്കെറ്റ് അക്രഡീഷന്‍. ഇത് ബോര്‍ഡ് അംഗങ്ങള്‍ക്കും സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട കമ്പനി ജീവനക്കാര്‍ക്കും മാത്രമേ ലഭ്യമാകൂ. ഈ അക്രഡീഷന്‍ വേണ്ടവര്‍ക്ക് 26,811 രൂപ അടയ്‌ക്കേണ്ടതുണ്ട്. പിന്നീടുള്ള മറ്റൊരു അക്രഡീഷനാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ളത്. മറ്റൊന്ന് സിനിമ പ്രവര്‍ത്തകര്‍ക്കുള്ളതാണ്.
അതേസമയം, ഹോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ അടക്കം വലിയ താരനിര തന്നെ കാന്‍ ചലച്ചിത്രമേളയുടെ ഭാഗമായുണ്ടാകും. നതാലി പോര്‍ട്ട്മാന്‍, ലിയോനാര്‍ഡോ ഡികാപ്രിയോ, കേറ്റ് ബ്ലാഞ്ചെറ്റ്, സീന്‍ പെന്‍, അലീസിയ വികന്ദര്‍, വീക്കെന്‍ഡ്, സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍ എന്നിങ്ങവെയുള്ള സൂപ്പര്‍ താരങ്ങള്‍ കാന്‍ ചലച്ചിത്രമേളയില്‍ എത്തും. ഇന്ത്യന്‍ താരങ്ങളായ അനുഷ്‌ക ശര്‍മ്മ, ഐശ്വര്യ റായ് ബച്ചന്‍, അദിതി റാവു ഹൈദരി, സാറാ അലി ഖാന്‍, സണ്ണി ലിയോണ്‍, വിജയ് വര്‍മ്മ തുടങ്ങിയവരും തങ്ങളുടെ സാന്നിധ്യവും ചലച്ചിത്രമേളയിലുണ്ടാകും.
ബ്രീ ലാര്‍സണ്‍, പോള്‍ ഡാനോ, ഫ്രഞ്ച് സംവിധായിക ജൂലിയ ഡുകോര്‍നൗ, അര്‍ജന്റീനിയന്‍ സംവിധായകന്‍ ഡാമിയന്‍ സിഫ്രോണ്‍, അഫ്ഗാന്‍ സംവിധായകന്‍ അതിഖ് റഹിമി, ഫ്രഞ്ച് നടന്‍ ഡെനിസ് മെനോഷെ, മൊറോക്കന്‍ ചലച്ചിത്ര നിര്‍മ്മാതാവ് മറിയം ടൂര്‍സാനി, സാംബിയന്‍-വെല്‍ഷ് സംവിധായകന്‍ റംഗാനോ ന്യോനി എന്നിവരും കാന്‍ ചലച്ചിത്രമേളയുടെ ഭാഗമായി എത്തും.












Click it and Unblock the Notifications