ഫ്രിഡ്ജിനുള്ളിൽ ശവ ശരീരങ്ങൾ; ഭരണികളിൽ ഉപ്പിലിട്ട ശരീരാവശിഷ്ടങ്ങൾ; ഫോണിൽ ഞെട്ടിപ്പിക്കുന്ന കാഴ്ചകൾ
ഫോണിന്റെ ഉടമസ്ഥാർ റഷ്യൻ സൈനിക ഉദ്യോഗസ്ഥൻ ദിമിത്ര ബക്ഷയേയും ഭാര്യ നതാലിയയുമാണ്
മോസ്കോ: വഴിയിൽ കളഞ്ഞുപോയ ഫോൺ പരിശോധിച്ചപ്പോൾ പോലീസിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന ചിത്രങ്ങൾ. മനുഷ്യ തല ഒറഞ്ചുകൾ കൊണ്ട് അലങ്കരിച്ചിരിക്കുകയും കൂടാതെ ഞെട്ടിക്കുന്ന അനേകം കാഴ്ചകളും ആ ഫോണിലുണ്ടായിരുന്നു.

സംഭവം നടക്കുന്നത് റഷ്യയിലാണ്. ഫോണിന്റെ ഉടമ റഷ്യൻ സൈനിക ഉദ്യോഗസ്ഥൻ ദിമിത്ര ബക്ഷയേയും ഭാര്യ നതാലിയയുമാണ്. ഇവരുടെ വീടു പരിശോധിച്ചപ്പോൾ കണ്ട കാഴ്ച വളരെ ഞെട്ടിപ്പിക്കുന്നതാണ്.

മനുഷ്യന്റെ ശരീരവശിഷ്ടങ്ങൾ
പോലീസ് നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന കഴ്ചയാണ് കണ്ടത്. വീട്ടിലെ ഫ്രിഡ്ജിൽ നിന്ന് എട്ട് ശരീരാവശിഷ്ടങ്ങളും ഉപ്പിലിട്ട നിലയിൽ ശരീര ഭാഗങ്ങളും കണ്ടെത്തി. കൂടാതെ വീട്ടിലെ നിലവറയിൽ നിന്ന് മനുഷ്യന്റെ അസ്ഥതി കൂടങ്ങളും 19 മനുഷ്യത്തോലുകളും കണ്ടെത്തിയിരുന്നു.

നരഭോജികളായ സൈനിക കുടുംബം
മനുഷ്യനെ കൊന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിനു പിന്നിൽ നരഭോജികളായ സൈനിക കുടുംബമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ 30 ജീവനുകൾ പൊലിഞ്ഞ സംഭവത്തിനു പിന്നിലും ഇവരാണ്

നരഭോജികളെ കുടുക്കിയത് ഫോൺ
കൊലപാതകങ്ങളുടേയും നരഭോജികളായ സൈനിക കുടുംബത്തേയും കുറിച്ചുള്ള വിവരം പുറം ലോകം അറിഞ്ഞത് മൊബൈൽ ഫോണിലൂടെയായിരുന്നു.. വഴിയിൽ കളഞ്ഞു പോയ ഫോൺ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ചിത്രങ്ങൾ കണ്ടത്.

സെൽഫി പ്രധാനം
മനുഷ്യനെ കൊന്നു തിന്നുന്നതിനോടൊപ്പം പ്രധാനമാണ് മൃതദേഹത്തിനോടൊപ്പമുള്ള സെൽഫിയും. മനുഷ്യശരീരം ഭക്ഷിക്കുന്നതിനു മുൻപ് അലങ്കരിച്ച മൃതദേഹത്തിനോടൊപ്പമുള്ള സെൽഫിയും ഇവർക്ക് ഏറെ പ്രധാനമാണ്.

ഇരകളെ വലവെച്ച് പിടിക്കുന്നു
ഇരകളെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തിയ ശേഷമാണ് ഇവരെ വകവരുത്തുന്നത്. മയക്കുമരുന്നു നൽകി ഇവരെ മയക്കിയതിനു ശേഷം കൊല്ലുകയാണ് പതിവ് . തുടർന്നാണ് മനോഹരമായി അലങ്കരിച്ച് മൃതാവശിഷ്ടം അവർ ഭക്ഷിക്കും.

വീട്ടിൽ പ്രവേശനം അനുവദിച്ചിരുന്നില്ല
പെതുവെ അയാൽക്കാരുമായി അധികം ബന്ധം വച്ചു പുലർത്താത്ത ഇവർ വീട്ടിലേയ്ക്ക് ആരേയും പ്രവേശിപ്പിച്ചിരുന്നില്ല. കൂടാതെ നതാവിന്റെ അസഭ്യവർഷത്തെ തുടർന്ന് ആരും അങ്ങോട്ട് പോകുകയില്ലായിരുന്നെന്നും അയൽക്കാർ പറയുന്നുണ്ട്.

ശീലം തുടങ്ങിയത് 1999 മുതൽ
1999 മുതലാണ് താനും ഭാര്യയും മനുഷ്യമാംസം കഴിക്കാൻ തുടങ്ങിയതെന്ന് ദിമിത്രി പോലീസിനോട് വെളിപ്പെടുത്തി. സൈനിക അക്കാദമിക്കു സമീപം കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹാവശിഷ്ടം ഉപേക്ഷിച്ചത് ഇവരാണെന്നും പോലീസ് പറയുന്നുണ്ട്.












Click it and Unblock the Notifications