മനുഷ്യത്തല പൊരിച്ചതും മനുഷ്യമാംസവും ഹോട്ടലില്‍
അനമ്പ്ര: ഹോട്ടലിലെ മെനു കാര്‍ഡില്‍ വിഭവങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചത് മനുഷ്യന്റെ തല പൊരിച്ചെടുത്തത്. ഹോട്ടലില്‍ വിളമ്പുന്ന വിലകൂടിയ മാംസവും മനുഷ്യന്റേത്... കേട്ടിട്ട് ഞെട്ടിപ്പോയോ. നടന്ന സംഭവം തന്നെ. കുറച്ച് കാലം മുന്പാണ് സംഭവം എന്ന് മാത്രം.
നൈജീരിയയിലെ അനമ്പ്രയിലെ ഒരു റസ്റ്റോറന്റിലാണ് മനുഷ്യ മാംസം വില്‍ക്കുന്നത്. പോലീസ് നടത്തിയ പരിശോധനയില്‍ പൊതിഞ്ഞ് കെട്ടിവച്ച രണ്ട് മനുഷ്യത്തലയും കണ്ടെത്തിയിരുന്നു. മനുഷ്യ മാംസവും ഹോട്ടലില്‍ ഉണ്ടായിരുന്നത്രെ.

11 പേരെയാണ് പോലീസ് ഇതുമായി ബനധപ്പെട്ട് അന്ന് അറസ്റ്റ് ചെയ്തത്. ഇവരുടെ കയ്യില്‍ നിന്ന് എകെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും കണ്ടെടുത്തിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തിലുള്ള റസ്റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. നരഭോജികള്‍ക്ക് രഹസ്യ കൂട്ടായ്മയും ഉണ്ടത്രെ.
വന്‍ വിലയാണ് മനുഷ്യമാംസം കൊണ്ടുള്ള വിഭവങ്ങള്‍ക്ക് ഇത്തരം കേന്ദ്രങ്ങള്‍ ഈടാക്കുന്നതത്രെ. ടിഡി രാമകൃഷ്ണന്‍ എഴുതിയ ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവലില്‍ ഇത്തരം സംഘങ്ങളെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. നരഭോജികളായ ആധുനിക മനുഷ്യരെക്കുറിച്ച് നിരവധി സിനിമകളും പുറത്ത് വന്നിട്ടുണ്ട് .












Click it and Unblock the Notifications