കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാപ്പിറ്റോള്‍ ആക്രണം; പ്രതിഷേധക്കാര്‍ക്കെതിരെ നടപടി ശക്തം, ആളുകളെ ജോലിയില്‍ നിന്നും പിരിച്ച് വിടുന്നു

Google Oneindia Malayalam News

വാഷിങ്ടണ്‍: യുഎസ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ ബുധനാഴ്ച അതിക്രമം നടത്തിയ ട്രംപ് അനുകൂലികള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കുന്നു. ആക്രമണ സംഭവങ്ങളില്‍ പങ്കെടുത്തുവരുടെ പട്ടിക സുരക്ഷാ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിഷേധക്കാരില്‍ പലരേയും ജോലിയില്‍ നിന്നും പുറത്താക്കപ്പെട്ടതായും വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രങ്ങളിലൂടെ ആക്രമികളെ തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് ഇവര്‍ക്കെതിരായ നടപടികളും ശക്തമാക്കി തുടങ്ങിയത്.

ap01-07-2021-0

കമ്പനിയുടെ ഐഡി കാര്‍ഡ് ധരിച്ച് ക്യാപിറ്റൽ കെട്ടിടത്തിനുള്ളിൽ അതിക്രമിച്ച കയറി ഫോട്ടോയെടുത്തതിനെത്തുടർന്ന് മേരിലാൻഡിലെ ഡയറക്ട് മാർക്കറ്റിംഗ് കമ്പനിയായ നവിസ്റ്റാർ തങ്ങളുടെ രണ്ട് ജോലിക്കാരെയാണ് പുറത്താക്കിയത്. "സമാധാനപരവും നിയമപരവുമായ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള എല്ലാ ജീവനക്കാരുടെയും അവകാശത്തെ ഞങ്ങൾ പിന്തുണയ്ക്കുമ്പോൾ തന്നെ മറ്റുള്ളവരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന അപകടകരമായ പെരുമാറ്റം പ്രകടിപ്പിക്കുന്ന ഏതൊരു ജീവനക്കാരനും മേലിൽ നവിസ്റ്റാർ ഡയറക്ട് മാർക്കറ്റിംഗിൽ തൊഴിലവസരമുണ്ടാകില്ല," കമ്പനി പ്രസ്താവനയിൽ പറഞ്ഞു

ഗുഡ് ഹെഡ് എന്ന മറ്റൊരു കമ്പനിയും പ്രതിഷേധത്തില്‍ പങ്കെടുത്ത ജീവനക്കാരനെതിരെ നടപടി എടുത്തിട്ടുണ്ട്. എന്നാല്‍ കാപ്പിറ്റോള്‍ മന്ദിരത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തെങ്കിലും അക്രമസംഭവങ്ങളില്‍ പങ്കുചേര്‍ന്നില്ലെന്ന വിശദീകരണവുമായി ഡേവിസ് എന്ന ജീവനക്കാരന്‍ രംഗത്തെത്തി. മുൻ പെൻ‌സിൽ‌വാനിയ സ്റ്റേറ്റ് പ്രതിനിധിയായ റിക്ക് സാക്കോൺ തന്റെ ഫേസ്ബുക്ക് പേജിലൂടെ ക്യാപിറ്റലിന് പുറത്ത് പ്രതിഷേത്തില്‍ പങ്കെടുത്ത ചിത്രങ്ങൾ പങ്കിട്ടു. സാക്കോൺ അനുബന്ധ പ്രൊഫസറായി സേവനമനുഷ്ഠിച്ച സെന്റ് വിൻസെന്റ് കോളേജ് ഉടൻ തന്നെ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സ്ഥാപനത്തിന്റെ മാർക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷൻസ് സീനിയർ ഡയറക്ടർ മൈക്കൽ ഹുസ്തവ വ്യക്തമാക്കി.

അന്വേഷണത്തിനൊടുവില്‍ ഇദ്ദേഹത്തെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതായും ഹുസ്ദാവയെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്കൂളിന്റെ പുരോഗതിക്കായി ഞാൻ രാജിവയ്ക്കാൻ തീരുമാനിച്ചുവെന്നാണ് സാക്കോൺ പറഞ്ഞത്" ഞാൻ 21 വർഷമായി അവിടെയുണ്ട്. എന്നാല്‍ ഒരു സാഹചര്യത്തിലും സ്കൂളിനെ കളങ്കപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചില്ല. ഞാൻ രാജിവച്ചാൽ നന്നായിരിക്കുമെന്ന് ഞാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Capitol attack; Action against the protesters is strong and people are being fired
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X