കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാപ്പിറ്റോള്‍ കലാപം; യുഎസ് കാപ്പിറ്റോള്‍ മന്ദിരത്തിന് സമീപം സ്‌ഫോടക വസ്തുക്കള്‍ നിറച്ച ട്രക്ക് കണ്ടെത്തി

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയിലെ കാപ്പിറ്റോള്‍ മന്ദിരത്തിന് സമീപത്ത് നിന്ന് സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും നിറച്ച ഒരു ട്രെക്ക് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വീട്ടില്‍ നിര്‍മ്മിച്ചെടുത്ത 11ഓളം ബോംബുകള്‍, റൈഫിളുകള്‍, കൈത്തോക്ക് എന്നിവയടക്കം മണിക്കൂറുകളോളം ക്യാപ്പിറ്റോള്‍ മന്ദിരത്തിന് സമീപമുണ്ടായിരുന്ന ട്രക്കാണ് കണ്ടെത്തിയതെന്ന് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു.

us

കാപ്പിറ്റല്‍ കെട്ടിടത്തിന് നേരെ മറ്റൊരാള്‍ ആക്രമണ റൈഫിള്‍ ചൂണ്ടിക്കാണിക്കുകയും സ്പീക്കര്‍ നാന്‍സി പെലോസിയെ വെടിവയ്ക്കാനോ ആക്രമിക്കാനോ പറയുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം നടന്ന കലാപത്തില്‍ പങ്കെടുത്തവരുടെ പക്കല്‍ ആയുധങ്ങളുണ്ടെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. അന്വേഷണത്തില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.

പിക്കപ്പ് ട്രക്കിലെ ആയുധങ്ങള്‍ കണ്ടെടുത്തതിന്റെ പശ്ചാത്തലത്തില്‍ അലബാമയിലെ ഫാക്ക്വില്ലെയിലെ ലോന്നി ലെറോയ് എന്നയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആയുധങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കാപ്പിറ്റോള്‍ മന്ദിരത്തില്‍ നടന്ന കലാപത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. പരിക്കേറ്റ ഒരു പൊലീസുകാരനാണ് മരിച്ചത്. നേരത്തെ നാല് പേര്‍ മരിച്ചിരുന്നു. ഒരു സ്ത്രീ പൊലീസ് വെടിവയ്പ്പിലും മറ്റ് മൂന്ന് പേര്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നുമാണ് മരിച്ചത്.

ജോർജ്ജിന്റെ മുന്നണി പ്രവേശനം അറിയാൻ മണിക്കൂറുകൾ ബാക്കി; ഡിമാന്റ് 5 സീറ്റിലേക്ക്, പ്രാദേശിക എതിർപ്പിനോട് പുച്ഛംജോർജ്ജിന്റെ മുന്നണി പ്രവേശനം അറിയാൻ മണിക്കൂറുകൾ ബാക്കി; ഡിമാന്റ് 5 സീറ്റിലേക്ക്, പ്രാദേശിക എതിർപ്പിനോട് പുച്ഛം

'രാഷ്ട്രീയക്കാരുടെ കുപ്പായം ചേരത്തില്ല; അത് ഫിറ്റല്ല എനിക്ക്'; ജസ്റ്റിസ് കെമാൽ പാഷ അന്ന് പറഞ്ഞത് ചർച്ചയാകുന്നു'രാഷ്ട്രീയക്കാരുടെ കുപ്പായം ചേരത്തില്ല; അത് ഫിറ്റല്ല എനിക്ക്'; ജസ്റ്റിസ് കെമാൽ പാഷ അന്ന് പറഞ്ഞത് ചർച്ചയാകുന്നു

ബിജെപിയുടെ കണക്കുകൾ തെറ്റുന്നു, നേമം പിടിക്കാൻ സുരേഷ് ഗോപി എത്തില്ല, നിയമസഭയിലേക്ക് മത്സരിക്കാനില്ലബിജെപിയുടെ കണക്കുകൾ തെറ്റുന്നു, നേമം പിടിക്കാൻ സുരേഷ് ഗോപി എത്തില്ല, നിയമസഭയിലേക്ക് മത്സരിക്കാനില്ല

English summary
Capitol riot; A truck loaded with explosives was found near the US Capitol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X