ചുവപ്പ് സിഗ്നല്‍ മറികടന്ന് ക്ഷണിച്ചു വരുത്തിയ അപകടം; ദൃശ്യങ്ങള്‍ പുറത്ത് വിട്ട് അബുദാബി പോലീസ്
Recommended Video

അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങ് ആണ് പലപ്പോഴും അപകടങ്ങള്‍ വിളിച്ചുവരുത്തുന്നത്. ഡ്രൈവ് ചെയ്യുന്ന ആളുടെ അശ്രദ്ധകാരണം നിരപരാധികളായ ആളുകള്‍ക്ക് വരെ ജീവഹാനിവരെ സംഭവിക്കാന്‍ ഇടവരുത്തുന്നു. ഇത്തരത്തില്‍ അശ്രദ്ധമായ ഡ്രൈവിങ്ങ് വരുത്തിവെച്ച അപകടത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകായണ് ദുബായ് പോലീസ് ഇപ്പോള്‍. വാഹനങ്ങള്‍ കൊണ്ടുള്ള അഭ്യാസ പ്രകടനം സ്വന്തം ജീവന് പുറമേ മറ്റുള്ളവരുടെ കൂടി ജീവനുകൂടി ഭീഷണിയാകുന്നതിന്റെ ഉത്തമ ഉദാഹരണം ആണ് അബുദാബി പോലീസ് പുറത്തുവിട്ട അപകടത്തിന്റെ ദൃശ്യങ്ങളില്‍ വ്യക്തമാവുന്നത്.
ഏറെ തിരക്കുള്ള റോഡില്‍ ചുവപ്പ് സിഗ്നല്‍ മറികടന്ന് ഏറെ അലക്ഷ്യമായി ഇടത്തോട്ട് തിരിഞ്ഞ ഒരു വാഹനം വലിയ അപകടം വരുത്തിവെക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. സിഗ്നല്‍ ചുവപ്പായിരിന്നുട്ടും ഇത് ശ്രദ്ധിക്കാതെ അമിതവേഗത്തില്‍ എത്തിയ വാഹനം ഇടത്തോട്ട് തിരിഞ്ഞതോടെ ആ ഭാഗത്ത് നിന്ന് വരികയായിരുന്ന മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പൊതുജനസുരക്ഷയ്ക്കും വാഹനം ഓടിക്കുന്നവരോടുള്ള മുന്നറിയിപ്പിന്റേ കൂടി ഭാഗമായാണ് ഇത്തരം ദൃശ്യങ്ങള്‍ പോലീസ് പുറത്ത് വിട്ടത്. ചുവപ്പ് സിഗ്നല്‍ മറികടക്കല്‍, പെട്ടെന്നുള്ള ലൈന്‍മാറ്റം, സ്‌കൂള്‍, താമസസ്ഥലങ്ങള്‍ തുടിങ്ങിയ അതീവ ശ്രദ്ധപുലര്‍ത്തേണ്ട മേഖലകളിലെ അമിത വേഗം ഉള്‍പ്പടേയുള്ള നിയമലംഘനങ്ങള്‍ക്കെതിരെ അബൂദാബി പോലീസ് അതീവ ജാഗ്രതായണ് പുലര്‍ത്തുന്നത്.












Click it and Unblock the Notifications