കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖില്‍ ഇരട്ട കാര്‍ബോംബ് സ്‌ഫോടനം; നിരവധി മരണം, പരിക്കേറ്റവരുടെ നില ഗുരുതരം

Google Oneindia Malayalam News

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനത്തെ തിരക്കേറിയ അങ്ങാടിയിലുണ്ടായ ഇരട്ട കാര്‍ബോംബ് സ്‌ഫോടനത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. 73 പേര്‍ക്ക് പരിക്കേറ്റു. ബാബുല്‍ ഷറഖിയിലാണ് ചാവേര്‍ ആക്രമണം ഉണ്ടായത്. തിരഞ്ഞെടുപ്പ്, സാമ്പത്തിക പ്രതിസന്ധി വിഷയങ്ങളില്‍ രാജ്യത്ത് ചര്‍ച്ച സജീവമായിരിക്കെയാണ് തലസ്ഥാനത്തെ നടുക്കിയ സ്‌ഫോടനങ്ങള്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുന്നതിനാല്‍ മരണസഖ്യ ഉയരാനാണ് സാധ്യത.

r

28 പേര്‍ മരിച്ചു എന്നത് ഏകദേശ കണക്കാണ്. അതിലേറെ പേര്‍ കൊല്ലപ്പെട്ടു എന്നാണ് കരുതുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. പരിക്കേറ്റവര്‍ക്ക് ചികില്‍സ നല്‍കാന്‍ ബാഗ്ദാദിലെ എല്ലാ ആശുപത്രികളോടും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. തയറാന്‍ ചത്വരത്തില്‍ സ്‌ഫോടനം നടത്തിയവരെ പോലീസ് തിരയുന്ന വേളയിലാണ് മറ്റൊരു അങ്ങാടിയില്‍ കാര്‍ബോംബ് പൊട്ടിത്തെറിച്ചത്.

ആവശ്യപ്പെട്ട മണ്ഡലങ്ങള്‍ കിട്ടിയില്ല; സുരേഷ് ഗോപി വീണ്ടും തൃശൂരിലേക്ക്... ബിജെപി നിര്‍ദേശം ഇങ്ങനെആവശ്യപ്പെട്ട മണ്ഡലങ്ങള്‍ കിട്ടിയില്ല; സുരേഷ് ഗോപി വീണ്ടും തൃശൂരിലേക്ക്... ബിജെപി നിര്‍ദേശം ഇങ്ങനെ

കൊറോണയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഇറാഖില്‍ ഏര്‍പ്പെടുത്തിയിരുന്നത്. അടുത്തിടെയാണ് ഇളവുകള്‍ നല്‍കിയത്. അതിന് ശേഷം ജനങ്ങള്‍ അങ്ങാടികളില്‍ സജീവമായി കൊണ്ടിരിക്കവെയാണ് സ്‌ഫോടനം. ബോംബുമായി എത്തിയ വ്യക്തി തനിക്ക് സുഖമില്ലെന്ന് പറഞ്ഞ് ആളുകളെ തന്റെ അടുത്തേക്ക് വിളിച്ച ശേഷമാണ് പൊട്ടിത്തെറിച്ചതെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ സഹായിക്കാന്‍ ആളുകള്‍ ഓടിക്കൂടിയ വേളയിലാണ് കാര്‍ബോംബ് പൊട്ടിത്തെറിച്ചത്. തികച്ചും ആസൂത്രിതമായ ആക്രമണങ്ങളാണ് നടന്നതെന്ന് പോലീസ് പറയുന്നു. 2018ന് ശേഷം ഇറാഖില്‍ ഇത്രയും ശക്തമായ ആക്രമണം ഉണ്ടാകുന്നത് ആദ്യമാണ്.

English summary
Car bomb blast in Iraq; Many people killed- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X