കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ കാര്‍ബോംബ് സ്‌ഫോടനം, രണ്ടു പേര്‍ മരിച്ചു, കൊല്ലപ്പെട്ടത് കൊടുംകുറ്റവാളികള്‍

സൗദിയിലെ കിഴക്കന്‍ പ്രവശ്യയില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. ഖത്തീഫ് തെരുവിലാണ് അല്‍ അറേബ്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

  • By Akhila
Google Oneindia Malayalam News

റിയാദ്: സൗദിയുടെ കിഴക്കൻ പ്രവിശ്യയായ ഖാത്വിഫിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ രണ്ടു പേർ മരിച്ചതായി അൽ അറേബ്യൻ ചാനൽ റിപ്പോർട്ട് ചെയ്തു.

ഭീകരാക്രമണമാണോ എന്ന് സംശയിക്കുന്നുണ്ട്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടം.

 മരിച്ചത് കാറിനകത്തുള്ളവർ

മരിച്ചത് കാറിനകത്തുള്ളവർ

സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചതായി സ്ഥിരീകരിച്ചു.കാറിനകത്തുണ്ടായിരുന്ന രണ്ടു പേരാണ് കൊല്ലപ്പെട്ടതെന്ന് സൗദി മാധ്യമമായ അല്‍ മര്‍സദ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കാര്‍ബോംബ് സ്‌ഫോടനം

സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറാണ് പൊട്ടിത്തെറിച്ചത്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഷിയാ-സുന്നി വിഭാഗങ്ങള്‍

ഷിയാ-സുന്നി വിഭാഗങ്ങള്‍

ഷിയാ-സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടില്‍ ഈ മേഖലയില്‍ വര്‍ദ്ധിച്ചുവരികയാണ്. പോലിസുകാര്‍ക്കുനേരെ റോക്കറ്റുകളും ഗ്രനേഡുകളും വരെ ഉപയോഗിച്ച സംഭവങ്ങള്‍ ഈ മേഖലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

ഇസ്ലാമിക് സ്‌റ്റേറ്റ് ഗ്രൂപ്പും ഈ പ്രദേശത്ത് ആക്രമണം നടത്തിയിരുന്നു. സൗദി ആഭ്യന്തര മന്ത്രാലയം സ്‌ഫോടനത്തെ കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അപകടത്തിൽ കൊല്ലപ്പെട്ടത്

അപകടത്തിൽ കൊല്ലപ്പെട്ടത്

രണ്ടുപേരും പോലിസ് തേടി കൊണ്ടിരിക്കുന്ന കൊടുംകുറ്റവാളികളാണെന്നാണ് അൽ അറബിയ പത്രം റിപ്പോർട്ട് ചെയ്യുന്നത്

English summary
Car explosion hits one of Qatif’s streets in Saudi Arabia’s eastern province.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X