കത്തോലിക്ക സഭയ്ക്ക് പുതിയ പരമാധ്യക്ഷന്‍: റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് പുതിയ മാർപ്പാപ്പ
കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് പുതിയ മാർപ്പാപ്പ. അമേരിക്കന്‍ വശംജനായ ആദ്യത്തെ മാർപ്പാപ്പയാണ് ഫ്രാൻസിസ് പ്രിവോസ്റ്റ്. പുതിയ മാർപ്പാപ്പയായ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ലിയോ പതിനാലാമന്‍ എന്ന സ്ഥാനപ്പേര് അദ്ദേഹം സ്വീകരിച്ചു. ഇതോടെ രണ്ട് ദിവസം നീണ്ട് നിന്ന കോണ്‍ക്ലേവിന് ഇതോടെ സമാപനമായി. ദ്യത്തെ ലാറ്റിനമേരിക്കൻ പോപ്പായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിന് ശേഷമാണ് ഇപ്പോൾ ആദ്യത്തെ അമേരിക്കന്‍ പോപ്പായി റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിനെ കോണ്‍ക്ലേവ് തിരഞ്ഞെടുത്തത്.
നാലാംഘട്ട വോട്ടെടുപ്പിലാണ് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിനെ പുതിയ പോപ്പായി തിരഞ്ഞെടുത്തത്. 80 വയസ്സിന് താഴെയുള്ള 133 കർദിനാൾമാർ സിസ്റ്റൈൻ ചാപ്പലിൽ ഒത്തുകൂടി രഹസ്യ വോട്ടെടുപ്പിലൂടെയാണ് ഇന്ത്യ പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തത്. ഓരോ വോട്ടെടുപ്പിന് ശേഷവും, വോട്ടുകൾ കത്തിച്ച് പുക ഉയർത്തുന്ന പതിവനുസരിച്ച്, തീരുമാനമാകാത്തപ്പോൾ കറുത്ത പുകയും തീരുമാനമായപ്പോൾ വെളുത്ത പുകയും ഉയർന്നു.

സിസ്റ്റൈൻ ചാപ്പലിന്റെ ചിമ്മിനിയിൽ നിന്ന് ഉയരുന്ന പുക, കോൺക്ലേവിന്റെ പുരോഗതി ലോകത്തെ അറിയിക്കുന്നതിനുള്ള പരമ്പരാഗതമായ മാർഗ്ഗമാണ്. 19-ാം നൂറ്റാണ്ട് മുതൽ ഈ രീതി നിലവിലുണ്ട്. വോട്ടെടുപ്പിന്റെ ബാലറ്റുകളും കർദിനാൾമാരുടെ കുറിപ്പുകളും കത്തിക്കുമ്പോൾ, വെളുത്ത പുക ഉണ്ടാക്കാൻ പ്രത്യേക രാസവസ്തുക്കൾ ഉപയോഗിക്കുന്നു. 2013-ൽ ഫ്രാൻസിസ് മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ഈ രാസവസ്തുക്കളുടെ ഘടന വത്തിക്കാൻ പുറത്തുവിട്ടിരുന്നു.
1955 സെപ്റ്റംബർ 14-ന് ഇല്ലിനോയ്സിലെ ചിക്കാഗോയിൽ ജനിച്ച അദ്ദേഹം, ഓർഡർ ഓഫ് സെന്റ് അഗസ്റ്റിൻ (OSA) എന്ന സന്യാസസഭയിൽ അംഗമാണ്. 2023 മുതൽ വത്തിക്കാന്റെ ഡിക്കാസ്റ്ററി ഫോർ ബിഷപ്പ്സിന്റെ പ്രിഫെക്ടായും പോണ്ടിഫിക്കൽ കമ്മീഷൻ ഫോർ ലാറ്റിൻ അമേരിക്കയുടെ പ്രസിഡന്റായും സേവനമനുഷ്ഠിക്കുന്നു. 2015 മുതൽ 2023 വരെ പെറുവിലെ ചിക്ലായോ മെത്രാനായിരുന്നു, കൂടാതെ 2001 മുതൽ 2013 വരെ ഓഗസ്റ്റീനിയൻ സന്യാസസഭയുടെ പ്രയർ ജനറലായും പ്രവർത്തിച്ചു.
വില്ലനോവ യൂണിവേഴ്സിറ്റിയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദവും റോമിലെ പോണ്ടിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് സെന്റ് തോമസ് അക്വിനാസിൽ നിന്ന് കാനൻ ലോയിൽ ലൈസൻഷ്യേറ്റും ഡോക്ടറേറ്റും നേടിയ അദ്ദേഹം 1982-ൽ പൗരോഹിത്യം സ്വീകരിച്ചു. 1985-1986, 1988-1998 കാലഘട്ടങ്ങളിൽ പെറുവിൽ മിഷനറി, വൈദികൻ, അധ്യാപകൻ, ഭരണാധികാരി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. 2015-ൽ പെറുവിൽ പൗരത്വം നേടിയ അദ്ദേഹം അമേരിക്ക-പെറു ഇരട്ട പൗരത്വമുള്ള വ്യക്തി കൂടിയാണ്.
2023-ൽ പോപ്പ് ഫ്രാൻസിസാണ് അദ്ദേഹത്തെ കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നത്. ലോകമെമ്പാടുമുള്ള മെത്രാന്മാരുടെ നിയമനത്തിന് ഉപദേശം നൽകുന്ന ഒരു പ്രധാന വത്തിക്കാൻ പദവിയായ ഡിക്കാസ്റ്ററി ഫോർ ബിഷപ്പ്സിന്റെ തലവനായതിനാൽ പാപ്പാ തിരഞ്ഞെടുപ്പിൽ ഒരു പ്രമുഖ സ്ഥാനാർത്ഥിയായും അദ്ദേഹം നേരത്തെ തന്നെ വിലയിരുത്തപ്പെട്ടിരുന്നു.












Click it and Unblock the Notifications