കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കണം, ഖമേനിക്ക് ട്രംപിന്റെ മുന്നറിയിപ്പ്, ഭീഷണി ഇങ്ങനെ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഉക്രൈന്‍ വിമാനം വെടിവെച്ചിട്ട സംഭവത്തില്‍ കഴിഞ്ഞ ദിവസം ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനി രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഖമേനി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നാണ് ട്രംപ് പറഞ്ഞിരുന്നു. ഇറാന്റെ പരമോന്നത നേതാവ്, ഇപ്പോള്‍ അത്ര പരമോന്നതനല്ല, അദ്ദേഹത്തിന് വായില്‍ തോന്നിയതൊക്കെ അമേരിക്കയെയും യൂറോപ്പിനെയും കുറിച്ച് പറയാനുണ്ടാവുമെന്നും ട്രംപ് പറഞ്ഞു.

1

ഇറാന്റെ സാമ്പത്തിക രംഗം തകര്‍ന്ന് കൊണ്ടിരിക്കുകയാണ്. അവരുടെ ജനങ്ങള്‍ ദുരിതത്തിലാണ്. ഈ സാഹചര്യത്തില്‍ വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. അതേസമയം കൂടുതല്‍ ഉപരോധങ്ങള്‍ വരുമെന്ന സൂചനയും ട്രംപിന്റെ വാക്കുകളിലുണ്ടായിരുന്നു. നേരത്തെ ഇറാനിയന്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളെ ട്രംപ് പിന്തുണച്ചിരുന്നു. അവരുടെ വീരനായകനെ കൊന്നതിനെ ട്രംപ് എങ്ങനെ ന്യായീകരിക്കുമെന്നായിരുന്നു ഇറാന്റെ മറുപടി.

അമേരിക്കന്‍ ട്രൂപ്പുകളില്‍ ഇറാന്‍ നടത്തിയ ആക്രമണത്തെയും കഴിഞ്ഞ ദിവസം ഖമേനി അഭിനന്ദിച്ചിരുന്നു. ദൈവികമായ സഹായത്തോടെയാണ് ഇറാന്‍ ആക്രമണം നടത്തിയത്. അമേരിക്കയുടെ അഭിമാനത്തിനേറ്റ ക്ഷതമാണത്. ഇറാനെതിരെ കൂടുതല്‍ ഉപരോധം കൊണ്ടുവന്നത് കൊണ്ടൊന്നും അവരുടെ നഷ്ടപ്പെട്ട അഭിമാനം തിരികെ ലഭിക്കില്ലെന്നും ഖമേനി പറഞ്ഞിരുന്നു. ഉക്രൈന്‍ വിമാനം തകര്‍ത്തതിലും സര്‍ക്കാരിനെ അദ്ദേഹം ന്യായീകരിച്ചിരുന്നു.

ഇറാനിയന്‍ സര്‍ക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ ഇറാനിയന്‍ ജനതയല്ല പങ്കെടുക്കുന്നത്. അവര്‍ ഖാസിം സുലൈമാനിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് കൂട്ടത്തോടെ എത്തിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സമരത്തിന് അത്തരം പ്രാതിനിധ്യമില്ലെന്നും ഖമേനി പറഞ്ഞു. സുലൈമാനിയെ പോലുള്ളവര്‍ ഇറാന് വേണ്ടി അവരുടെ ജീവിതം മാറ്റിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ അത്തരത്തിലുള്ളവരല്ലെന്നും ഖമേനി പറഞ്ഞു.

അവസാന പോരാട്ടത്തിന് രാഹുല്‍ ഗാന്ധി... എഎപി എംഎല്‍എ കോണ്‍ഗ്രസില്‍, ദില്ലിയില്‍ പുതിയ നീക്കങ്ങള്‍!!അവസാന പോരാട്ടത്തിന് രാഹുല്‍ ഗാന്ധി... എഎപി എംഎല്‍എ കോണ്‍ഗ്രസില്‍, ദില്ലിയില്‍ പുതിയ നീക്കങ്ങള്‍!!

English summary
careful with your words trump warns khamenei
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X