കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുഷാറിനെതിരെ യുഎഇയില്‍ വീണ്ടും കേസ്; കുരുക്ക് മുറുക്കി നാസില്‍ അബ്ദുല്ല, അജ്മാനിലും ദുബായിലും

Google Oneindia Malayalam News

ദുബായ്: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ വീണ്ടും യുഎഇയില്‍ കേസ്. ദുബായിലെ കോടതിയില്‍ നാസില്‍ അബ്ദുല്ല സിവില്‍ കേസ് ഫയല്‍ ചെയ്തു. നേരത്തെ അജ്മാനിലെ കോടതിയില്‍ നല്‍കിയ പരാതിക്ക് പുറമെയാണിതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. തുഷാറില്‍ നിന്ന് 18 കോടിയോളം രൂപ കിട്ടാനുണ്ടെന്നും കരാര്‍ പ്രകാരമുള്ള തുക കിട്ടണമെന്നും ആവശ്യപ്പെട്ടാണ് ദുബായ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ പരാതിക്കാരനായ നാസില്‍ അബ്ദുല്ല കൂടുതല്‍ കെണി യുഎഇയില്‍ ഒരുക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. അതിനിടെ, തുഷാറിനെതിരേ നാസില്‍ ഹാജരാക്കിയ ചെക്ക് വ്യാജമായി സംഘടിപ്പിച്ചതാണെന്ന സൂചന നല്‍കുന്ന ശബ്ദസന്ദേശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തന്റെ ശബ്ദം എഡിറ്റ് ചെയ്താണ് പുറത്തുവിട്ടിരിക്കുന്നത് എന്നാണ് നാസിലിന്റെ വാദം. വിശദാംശങ്ങള്‍ ഇങ്ങനെ.....

ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം

ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം

ചെക്ക് കേസില്‍ നിയമനടപടി നേരിടുന്ന ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം കഴിഞ്ഞാവ്ച ഊര്‍ജിതമാക്കിയിരുന്നു. ആറ് കോടി രൂപ തന്നാല്‍ ഒത്തുതീര്‍പ്പിന് തയ്യാറാണ് എന്നാണ് പരാതിക്കാരനായ നാസില്‍ അബ്ദുല്ല അറിയിച്ചതത്രെ. എന്നാല്‍ ഇത്രയും തുക നല്‍കില്ലെന്ന് തുഷാര്‍ നിലപാടെടുത്തു. ഇതോടെ ചര്‍ച്ച വഴിമുട്ടി.

സുഹൃത്തുക്കളുടെ ഇടപെടല്‍

സുഹൃത്തുക്കളുടെ ഇടപെടല്‍

ഇരുവരുടെയും സുഹൃത്തുക്കള്‍ തമ്മില്‍ ഒത്തുതീര്‍പ്പിനുള്ള ശ്രമം തുടരുകയാണെന്നായിരുന്നു വിവരം. തുകയുടെ കാര്യത്തില്‍ തീരുമാനമായാല്‍ കേസ് ഒഴിയാന്‍ തയ്യാറാണെന്നാണ് നാസില്‍ വച്ച നിബന്ധന. എന്നാല്‍ നാസിലുമായി ആറ് കോടി രൂപയുടെ ഇടപാട് തനിക്കില്ലായിരുന്നുവെന്നും അത്രയും തുക നല്‍കാന്‍ സാധിക്കില്ലെന്നും തുഷാര്‍ ആവര്‍ത്തിച്ചുപറഞ്ഞു.

ഒന്നും കുറയില്ലെന്ന് നാസില്‍

ഒന്നും കുറയില്ലെന്ന് നാസില്‍

മൂന്നര കോടി രൂപ വരെ നല്‍കാമെന്ന് പിന്നീട് തുഷാറിന്റെ ഭാഗത്ത് നിന്ന് സംസാരിച്ചവര്‍ പറഞ്ഞു. എന്നാല്‍ ആറ് കോടിയില്‍ നിന്ന് ഒന്നും കുറയില്ലെന്ന് നാസില്‍ വ്യക്തമാക്കി. വിചാരണ തീരുന്നത് വരെയോ കേസ് ഒത്തുതീര്‍പ്പാകുന്നത് വരെയോ യുഎഇ വിട്ടുപോകരുത് എന്ന വ്യവസ്ഥയിലാണ് അജ്മാന്‍ കോടതി തുഷാറിന് ജാമ്യം നല്‍കിയത്.

ദുബായ് കോടതിയിലും

ദുബായ് കോടതിയിലും

ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ഫലം കാണില്ലെന്ന് വ്യക്തമായതോടെയാണ് നാസില്‍ അബ്ദുല്ല ദുബായ് കോടതിയിലും സിവില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇതോടെ തുഷാറിന്റെ തിരിച്ചുവരവ് ഇനിയും വൈകും. കരാര്‍ പ്രകാരമുള്ള തുക പൂര്‍ണമായും കിട്ടണമെന്നാവശ്യപ്പെട്ടാണ് നാസിലിന്റെ ഹര്‍ജി.

10 വര്‍ഷം മുമ്പ്

10 വര്‍ഷം മുമ്പ്

10 വര്‍ഷം മുമ്പുള്ള ബിസിനസ് ഇടപാടില്‍ ഒമ്പത് ലക്ഷം ദിര്‍ഹം തുഷാറില്‍ നിന്ന് കിട്ടാനുണ്ടെന്നാണ് തൃശൂര്‍ സ്വദേശിയായ നാസിലിന്റെ പരാതി. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഇനി കോടതി വിധി വരുന്നത് വരെ കാത്തിരിക്കേണ്ടിവരും. ഇതിനിടെയാണ് തുഷാറിന് ഗുണം ചെയ്യുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

നിഷേധിച്ച് നാസില്‍

നിഷേധിച്ച് നാസില്‍

തുഷാറിനെതിരെ കേസ് കൊടുക്കുന്നതിന് നാസില്‍ ഉപയോഗിച്ച ചെക്ക് വ്യാജമായി സംഘടിപ്പിച്ചതാണ് എന്നാണ് ശബ്ദ സന്ദേശത്തിലെ സൂചനകള്‍. ഒരു പരിചയക്കാരനില്‍ നിന്ന് നാസില്‍ പണം നല്‍കി ചെക്ക് സംഘടിപ്പിക്കുകയായിരുന്നുവെന്നാണ് സന്ദേശത്തിലെ സൂചന. എന്നാല്‍ ശബ്ദ സന്ദേശം എഡിറ്റ് ചെയ്തതാണെന്ന് നാസില്‍ അബ്ദുല്ല പ്രതികരിച്ചു.

വാഹന വിപണി തകര്‍ന്നടിയുന്നു!! അടച്ചുപൂട്ടാന്‍ കേന്ദ്രം; സ്‌കൂട്ടേഴ്‌സ് ഇന്ത്യയ്ക്കും താഴ് വീഴും

English summary
Case filed against Thushar Vellappally in Dubai Court by Nasil Abdulla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X