കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കപ്പല്‍ ആക്രമണത്തിന് സൗദിയുടെ കനത്ത തിരിച്ചടി; ഹൂത്തികള്‍ക്കുനേരെ ഹുദെെദില്‍ വ്യോമാക്രമണം; 20 മരണം

  • By Desk
Google Oneindia Malayalam News

റിയാദ്: യമനിലെ ഹുത്തി വിമതര്‍ക്കെതിരേയുള്ള പോരാട്ടം സൗദിഅറേബ്യ തുടരുന്നു. സൗദിഅറേബ്യയുടെ രണ്ട് എണ്ണകപ്പലുകള്‍ ഹൂത്തി വിമതര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പേ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. ഹൂദൈദ തുറമുഖത്തിന് സമീപത്തുവെച്ചായിരുന്നു അക്രമമുണ്ടായത്.

<strong>ദിലീപ് കേസില്‍ വന്‍വഴിത്തിരിവ്; ഫോണ്‍വിളിച്ച അജ്ഞാതനെ പിടികൂടി, കോള്‍ ലിസ്റ്റില്‍ ഇടത് എംപിയും</strong>ദിലീപ് കേസില്‍ വന്‍വഴിത്തിരിവ്; ഫോണ്‍വിളിച്ച അജ്ഞാതനെ പിടികൂടി, കോള്‍ ലിസ്റ്റില്‍ ഇടത് എംപിയും

കഴിഞ്ഞമാസം 26 ന് അബൂദാബി വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ അക്രമം നടത്തിയെന്ന് ഹൂത്തി വിമതര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ യുഎഇ ഇക്കാര്യം നിഷേധിച്ചിരുന്നു. ഗള്‍ഫ് മേഖലയാകെ അസ്ഥിരപ്പെടുത്തുന്ന ഹൂത്തികള്‍ക്കെത്തിരെ പോരാട്ടം കടുപ്പിക്കാന്‍ സൗദി നിര്‍ബന്ധിതരാവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചുപ്പിക്കുന്നത്. ഇതിന്റ ഭാഗമായിട്ടായിരുന്നു ഹുദൈദയില്‍ സൗദി കഴിഞ്ഞ ദിവസം ശക്തമായ അക്രമം നടത്തിയത്.

എണ്ണകപ്പലുകള്‍

എണ്ണകപ്പലുകള്‍

സൗദിയുടെ രണ്ട് എണ്ണകപ്പലുകള്‍ ഹൂത്തി വിമതര്‍ അക്രമിച്ചത് യമനിലെ ഹൂദൈദ തുറമുഖത്തിന് സമീപത്തുവെച്ചായിരുന്നു.
രണ്ട് ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയുമായി പോവുകയായിരുന്ന വലിയ കപ്പലുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായതെന്ന് സൗദി എണ്ണക്കമ്പനിയായ ആരാംകോ അറിയിച്ചിരുന്നുത്.

സാമ്പത്തികമായി തകര്‍ക്കുക

സാമ്പത്തികമായി തകര്‍ക്കുക

സൗദി അറേബ്യയെ സാമ്പത്തികമായി തകര്‍ക്കുകയും ഭയപ്പെടുത്തുകയുമാണ് ശത്രുക്കളുടെ ലക്ഷ്യം. അതിന്റെ ഭാഗമായിട്ടായിരുന്നു ചെങ്കടലില്‍ എണ്ണകപ്പുലുകള്‍ക്കു നേരെ ആക്രമണമുണ്ടായത്. ഹൂത്തികളെ ഉപയോഗിച്ച് ഇറാന്‍ നടത്തിയ നീക്കമാണ് വിജയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചെങ്കടല്‍

ചെങ്കടല്‍

സൗദിയുടെ എണ്ണവ്യാപാരത്തിന്റെ സിംഹഭാഗവും ചെങ്കടല്‍ വഴിയാണ്. ഈ പാതയില്‍ ഏദന്‍ ഉള്‍ക്കടലിനേയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന ബാബുള്‍ മന്തിബ് കടലിടുക്കില്‍ വച്ചാണ് ഹുതികളുടെ അക്രമം ഉണ്ടായത്. ഇതിന് സമിപത്തുള്ള ഹുദൈദ ഹൂത്തികളുടെ താവളമാണ്.

ഹുദൈദ

ഹുദൈദ

ഹൂത്തികള്‍ക്ക് സ്വാധീനമുള്ള യമിനിലെ ഹുദൈദ തുറമുഖം പിടിച്ചടക്കാന്‍ ഇതുവരെ സൗദി നേതൃത്വം നല്‍കുന്ന സഖ്യസേനയ്ക്ക് സാധിച്ചിട്ടില്ല. ഹുദൈദ പിടിച്ചാല്‍ ഹൂത്തികളെ തുരത്താന്‍ എളുപ്പമാണ്. ഹുദൈദ തുറമുഖം വഴിയാണ് യമനിലേക്ക് ചരക്കുകള്‍ എത്തുന്നത്. ഹൂത്തികള്‍ ഇതുവഴി ഇറാനില്‍ നിന്ന് ആയുധങ്ങള്‍ എത്തിക്കുന്നുണ്ടെന്നാണ് സൗദിയുടെയും യുഎഇയുടെയും ആരോപണം.

സൗദിസഖ്യ സൈന്യം

സൗദിസഖ്യ സൈന്യം

ഇതിനാലാണ് ഹുദൈദ പിടിക്കാനുള്ള നീക്കം സൗദിസഖ്യ സൈന്യം ശക്തമായി. കഴിഞ്ഞദിവസം ഹുദൈദയിലെ മത്സ്യമാര്‍ക്കറ്റിലുണ്ടായ സൗദി അറേബ്യയുടെ സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടത്.

പ്രകോപനം

പ്രകോപനം

യെമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുള്ള സാലിഹിനെ ഹൂതികള്‍ വധിച്ചതാണ് സൗദി അറേബ്യയുടെ പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്ന പറയുന്നുണ്ടെങ്കിലും മാസങ്ങളായി സഖ്യ സൈന്യം നടത്തിവരുന്ന നീക്കങ്ങളുടെ ഭാഗമായിട്ടാണ് ഇന്നലത്തെ ആക്രമമെന്നാണ് വിലയിരുത്തപ്പെടുതന്നത്.

20 പേര്‍

20 പേര്‍

20 പേര്‍ കൊല്ലപ്പെട്ടതിന് പുറമേ അക്രമത്തില്‍ അമ്പതിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. യെമനിലെ തിരക്കേറിയ അല്‍ തവ്ര ആശുപത്രിക്കടുത്തുള്ള മാര്‍ക്കറ്റിലാണ് വ്യോമാക്രണം ഉണ്ടായത്. അക്രമത്തില്‍ മാര്‍ക്കറ്റിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

മേഖല

മേഖല

പോരാട്ടം ശക്തമായ മേഖലയില്‍ ഇതുവരെ പതിനായിരത്തിലധികം പേര്‍കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏകദേശം 30 ലക്ഷത്തിലധികം പേരാണ് ഇവിടെനിന്ന് ആക്രമണം ഭയന്ന് മറ്റു സ്ഥലങ്ങളിലേക്ക് പാലായനം ചെയ്തത്. മേഖലയില്‍ സൗദി വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ്.

മറ്റു ഭാഗങ്ങളില്‍

മറ്റു ഭാഗങ്ങളില്‍

ഹൂത്തികള്‍ക്കെതിരായ ആക്രമണത്തില്‍ സഖ്യസേനയ്ക്ക് നേരിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ഹൂത്തികള്‍ യുദ്ധതന്ത്രം മാറ്റി മറ്റു ഭാഗങ്ങളില്‍ ആക്രമണം തുടങ്ങുകയും ചെയ്തു. ചെങ്കടലിലെ സുരക്ഷയുടെ പേരിലാണ് സൗദിയും യുഎഇയും യമനില്‍ സൈനിക ഇടപെടല്‍ നടത്തിയത്.

ആശങ്ക

ആശങ്ക

ചെങ്കടലിലെ ചരക്കുപാത സുരക്ഷിതമല്ലെങ്കില്‍ ആഗോള തലത്തില്‍ പ്രതിഫലനമുണ്ടാകും. ഇവിടെ ഇറാനും ഹൂത്തികള്‍ക്കും നിര്‍ണായക ശക്തിയുണ്ട്. ഇത് അമേരിക്കക്കും സൗദിക്കും ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. സൗദി സൈന്യത്തിന് ഇനി ആദ്യം വേണ്ടത് ഹുദൈദ തുറമുഖത്തിന്റെ നിയന്ത്രണം പിടിക്കുകയും ഹൂത്തികളെ തുരത്തുകയുമാണ്.

<strong>സിപിഎമ്മിനെ യുഡിഎഫ് പിന്തുണച്ചു; 18 വര്‍ഷത്തെ ഭരണം ബിജെപ്പിക്ക് നഷ്ടമായി; ഇനി നോട്ടം പാലക്കാട്ട്‌</strong>സിപിഎമ്മിനെ യുഡിഎഫ് പിന്തുണച്ചു; 18 വര്‍ഷത്തെ ഭരണം ബിജെപ്പിക്ക് നഷ്ടമായി; ഇനി നോട്ടം പാലക്കാട്ട്‌

English summary
casualties saudi led coalition air raids hit yemen hodeidah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X