കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൈവം സ്ത്രീയാണെന്ന് മരണത്തില്‍ നിന്നും തിരിച്ചുവന്ന വൈദികന്‍

  • By Gokul
Google Oneindia Malayalam News

ഹൃദയം നിലച്ച് 48 മിനിറ്റുകള്‍ക്ക് ശേഷം വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയ കത്തോലിക്കാ സഭയിലെ ഒരു വൈദീകന്‍ പറയുന്നു ദൈവം സ്ത്രീയാണെന്ന്. ഹൃദയം നിലച്ചപ്പോള്‍ താന്‍ സ്വര്‍ഗത്തിലെത്തിയെന്നും അവിടെവെച്ച് മാതാവിന്റെ വാത്സല്യ രൂപം താന്‍ കണ്ടെന്നും മസാച്ചുസെറ്റ്‌സിലുള്ള 71കാരനായ ഫാ. ജോണ്‍ മൈക്കിള്‍ ഒനീല്‍ സാക്ഷ്യപ്പെടുത്തി.

അത്യാധുനിക സംവിധാനം ഉപയോഗിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്നയാളാണ് ഫാ. ജോണ്‍ മൈക്കിള്‍ ഒനീല്‍. ഹൃദയാഘാതം മൂലം ആശുപത്രിയിലെത്തിച്ച ഫാദറിന്റെ ഹൃദയം പൊടുന്നനെ നിലയ്ക്കുകയായിരുന്നു. നൂതന സാങ്കേതിക വിദ്യയായ ലൂക്കാസ് 2 ഉപയോഗിച്ച് ഡോക്ടര്‍മാര്‍ അദ്ദേഹത്തെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചു. ലൂക്കാസ് 2 എന്നത് ആര്‍ട്ടറീസിലെ ബ്ലോക്കുകള്‍ നീക്കി രക്തയോട്ടം സുഗമമാക്കാനുള്ള സാങ്കേതികവിദ്യയാണ്.

god

48 മിനിറ്റുനേരം താന്‍ സ്വര്‍ഗത്തിലായിരുന്നെന്നാണ് ഇപ്പോല്‍ വൈദികന്റെ അവകാശവാദം. സ്ത്രീയായ ദൈവത്തെ കണ്ടെന്ന ഫാദറിന്റെ വെളിപ്പെടുത്തല്‍ കത്തോലിക്ക സഭയെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ദൈവം പുരുഷനാണെന്ന സങ്കല്‍പത്തില്‍ നിന്നും വിരുദ്ധമായി ഒരു ഫാദര്‍ തന്നെ ഇത്തരത്തില്‍ പറയുമ്പോള്‍ വിശ്വാസികളില്‍ അഭിപ്രായ ഭിന്നത രൂപപ്പെടുക സ്വാഭാവികമാണ്.

അതുകൊണ്ടുതന്നെ ഫാദറിന്റെ കണ്ടെത്തല്‍ തമാശയായി തളളാനാണ് സഭയുടെ ആഹ്വാനം. അതേസമയം, തിരിച്ചു കിട്ടിയ ജീവിതത്തില്‍ ഇനിയുള്ള കാലം ഹോളി മദറിനെക്കുറിച്ച് സുവിശേഷം പറയുമെന്ന് ഫാദര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇതാദ്യമായല്ല, മരണത്തിനും ജീവിതത്തിനും ഇടയിലൂടെ പോകുന്നവര്‍ സ്വര്‍ഗത്തെത്തിയെന്ന കാര്യം പുറത്തറിയിക്കുന്നത്. ദുരൂഹമായ ഒരു ഗുഹയിലൂടെ സഞ്ചരിച്ച് വെളിച്ചമുള്ള ഒരു പ്രദേശത്ത് എത്തിയ കാര്യം നേരത്തെ പലരും വെളിപ്പെടുത്തിയിരുന്നു.

English summary
Catholic Priest claims God is female
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X