Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയെ ശാരീരികമായി ശല്യം ചെയ്ത പുരോഹിതന് തടവ് ശിക്ഷ

ലോസ് ആഞ്ചല്‍സ് : യുവതിയെ ശല്യം ചെയ്ത കുറ്റത്തിന് അമേരിക്കയില്‍ കത്തോലിക് പുരോഹിതന് ജയില്‍ ശിക്ഷ. 46 കാരനമായ മാര്‍സെലോ ഡി ജെസുമറിയയ്ക്കാണ് ആറ് മാസം ജയില്‍ ശിക്ഷ ലഭിച്ചത്.വിമാനത്തില്‍ വെച്ചാണ് പുരോഹിതന്‍ യുവതിയെ ശല്യം ചെയ്തത്.

പുരോഹിതന്റെ പെരുമാറ്റം തനിക്ക് മാനസിക പ്രശ്്‌നം ഉണ്ടാക്കിയെന്ന യുവതി വെളിപ്പെടുത്തിയതോടെയാണ് പുരോഹിതനെ ഫെഡറല്‍ ജയിലിലടക്കാന്‍ കോടതി ഉത്തരവിട്ടത്. പുരോഹിതനെ ആറുമാസം വീട്ടുതടങ്കലില്‍ വെക്കാനും ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടിരിക്കുന്നത്.

rape

2014 ആഗസ്റ്റ് 17ന് ഫിലാഡല്‍ഫിയയില്‍ നിന്നും ലോസ് ആഞ്ചല്‍സിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് യു.എസ് എയര്‍ലൈന്‍സില്‍ വെച്ച് മാര്‍സെലോ ഡി ജെസുമറിയ യുവതിയെ ശാരീരികമായി ശല്യം ചെയ്തത്. തന്റെ സീറ്റില്‍ നിന്നും അവസാന നിരയിലേക്ക് മാറിയിരിക്കുമ്പോള്‍ ഇയാള്‍ യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നു.

ഇയാള്‍ തന്റെ കാലുകള്‍ക്ക് മുകളില്‍ സ്പര്‍ശിച്ചുവെന്നും തന്റെ മാറിടത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചുവെന്നുമാണ് യുവതി അധികാരികള്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. അപ്പോള്‍ തന്നെ യുവതി വിമാനത്തിലെ റെസ്റ്റ്് റൂമില്‍ പോവുകയും അറ്റന്റന്റിനോട് പരാതി പറയുകയുമായിരുന്നു. തുടര്‍ന്ന് പുരോഹിതനെ വിമാനത്തിലെ മുന്‍ നിരയിലേക്ക് മാറ്റിയിരുന്നു. ലോസ് ആഞ്ചല്‍സ് വിമാനത്താവളത്തില്‍ വെച്ച് നിയമപാലകര്‍ക്ക് കൈമാറുകയുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+