കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരുമാറ്റം യേശുവിനെ പോലെ; കയ്യിലിരിപ്പ്.... കത്തോലിക വൈദീകൻ പീഡിപ്പിച്ചത് അൽത്താര ബാലികമാരെ!!

Google Oneindia Malayalam News

വാഷിങ്ടൺ: ലോകത്തിൽ സ്ത്രീകൾക്കെതിരെയുള്ള ലൈംഗീക പീഡനങ്ങൾ‌ ദിവസവും കുത്തനെ കൂടുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ട ഒന്നാണ് ബാലപീഡനവും. ചെറിയ കുട്ടികൾക്ക് എതിരായ ലൈംഗീകാതിക്രമങ്ങൾ ലോകത്ത് കൂടി വരുന്നുണ്ട്. സ്വന്തം വീടുകളിൽ പോലും കുട്ടികൾ സുരക്ഷിതരല്ലാത്ത കാലത്താണ് നാം ജീവിക്കുന്നത്.

<strong>മുല്ലപ്പെരിയാർ അണക്കെട്ടിൽ അപകടസൂചന സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ല; ആശങ്കയോടെ ജനങ്ങൾ!</strong>മുല്ലപ്പെരിയാർ അണക്കെട്ടിൽ അപകടസൂചന സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ല; ആശങ്കയോടെ ജനങ്ങൾ!

പീഡനം നടക്കുന്ന സമയത്ത് മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങളും ലോകത്ത് കണ്ടെത്തിയിട്ടുണ്ട്. സ്കോട്‌ലൻഡിൽ നിന്നുള്ള വിദ്യാർഥിനി ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ കണ്ടെത്തിയതായി നേരത്തെ വാർത്തകൾ വന്നിരുന്നു. യ്യിൽ ധരിക്കുന്ന റിസ്റ്റ്ബാൻഡിന്റെയും സ്മാർട് ആപ്ലിക്കേഷന്റെയും സഹായത്തോടെയാണ് സംവിധാനം പ്രവർത്തിക്കുന്നത്. എന്നാൽ ഇതൊകൊണ്ടൊന്നും അവസാനിക്കുന്നില്ല ബാല പീഡനങ്ങൾ. ദൈവത്തിന്റെ പ്രതിപുരുഷനെന്ന് വിശേഷിപ്പിക്കുന്നവർ തന്നെ ഇത്തരം ക്രൂരതകൾക്ക് മുതിർന്നാലോ...

വൈദീക വേഷമണിഞ്ഞ ചെകുത്താൻ

വൈദീക വേഷമണിഞ്ഞ ചെകുത്താൻ

കത്തോലിക വൈദീകനെതിരെയാണ് ഇത്തരത്തിൽ ലൈംഗീക ആരോപണം ഉയർന്നിരിക്കുന്നത്. സംഭവം നമ്മുടെ രാജ്യത്തല്ല, അങ്ങഅ അമേരിക്കയിലാണ്. വൈദിക വേഷമണിഞ്ഞ് ചെകുത്താനായാണ് വൈദികന്‍ പെരുമാറിയതെന്ന് നിരീക്ഷണത്തോടെ കോടതി നാൽപ്പത്തഞ്ച് വർഷം തടവിന് വിധിക്കുകയും ചെയ്തു.

പീഡിപ്പിച്ചത് അൽത്താര ബാലികമരെ?

പീഡിപ്പിച്ചത് അൽത്താര ബാലികമരെ?


ഉര്‍ബനോ വാസ്ക്വസ് എന്ന നാല്‍പ്പത്തിയേഴുകാരന്‍ വൈദികനെയാണ് 45 വര്‍ഷത്തെ തടവിന് വിധിച്ചത്. 2015-16 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നട്നത്. ഒമ്പത് വയസ്സുമുതല്‍ പതിമൂന്ന് വയസ്സുവരെയുള്ള അള്‍ത്താര ബാലികമാരെയാണ് വൈദീക വേഷമണിഞ്ഞ ചെകുത്താൻ പീഡിപ്പിച്ചത്.

പെരുമാറ്റം യേശുവിനെ പോലെ...

പെരുമാറ്റം യേശുവിനെ പോലെ...

യേശുവിനേപ്പോലെയായിരുന്നു വൈദികന്‍റെ പെരുമാറ്റമെന്നാണ് രക്ഷിതാക്കൾ കോടതിയെ അറിയിച്ചത്. അതുകൊണ്ട് തന്നെ വൈദീകനെ വലിയ വിശ്വാസവുമായിരുന്നു. ഈ വിശ്വാസം മുതലെടുക്കുകയായിരുന്നു വൈദീകൻ. ഒമ്പത് ദിവസം നടന്ന വിചാരണയിലാണ് പുറത്ത് പറഞ്ഞാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന വൈദികന്‍റെ ഭീഷണി അവഗണിച്ച രണ്ട് പെണ്‍കുട്ടികളഅ‍ മൊഴി കൊടുത്തത്.

കുടുംബങ്ങളെ ഒറ്റപ്പെടുത്താൻ ശ്രമം

കുടുംബങ്ങളെ ഒറ്റപ്പെടുത്താൻ ശ്രമം

ആരോപണം ഉയര്‍ന്നതോടെ വൈദികന്‍റെ നേതൃത്വത്തില്‍ പെണ്‍കുട്ടികളെയും അവരുടെ കുടുംബങ്ങളേയും ഒറ്റപ്പെടുത്താന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. തന്‍റെ ഇളയ സഹോദരന്‍ മുറിയ്ക്ക് വെളിയില്‍ നില്‍ക്കുമ്പോള്‍ പോലും വൈദികന്‍ പീഡിപ്പിക്കാന്‍ മടികാണിച്ചില്ലെന്ന് ഒരു രക്ഷിതാവ് കോടതിയിൽ പറഞ്ഞിരുന്നു. സംഭവം അതീവ ഗുരുതരമാണെന്ന് കോടതി കണ്ടത്തുകയായിരുന്നു.

അള്‍ത്താരയ്ക്ക് പിന്നില്‍ വച്ച്...

അള്‍ത്താരയ്ക്ക് പിന്നില്‍ വച്ച്...

മറ്റ് വൈദികരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനകള്‍ നടക്കുമ്പോള്‍ അള്‍ത്താരയ്ക്ക് പിന്നില്‍ വച്ച് വൈദികന്‍ പെണ്‍കുട്ടികളെ ദുരുപയോഗിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വൈദികനെതിരായ ആരോപണങ്ങള്‍ക്ക് നേരെ കണ്ണടച്ച സഭാ അധികൃതര്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് കോടതി നടത്തിയത്. വൈദീകനെ പിന്തുണച്ച് നിരവധി വിശ്വാസികളും രംഗത്ത് വന്നിരുന്നു.

 1980ൽ തുടങ്ങിയ പീഡന പരമ്പരകൾ...

1980ൽ തുടങ്ങിയ പീഡന പരമ്പരകൾ...


കത്തോലിക വൈദീകർക്കെതിരായ ലൈംഗീക ആരോപണങ്ങൾക്കെതിരെ കത്തോലിക സഭ കടത്ത സമ്മർദ്ദത്തിലായിരുന്നു. 1980കളിൽ യുഎസ്സിലാണ് ആദ്യമായി പുരോഹിതരുടെ ലൈംഗികാക്രമണം സംബന്ധിച്ച വെളിപ്പെടുത്തലുകൾ ആദ്യമായി വന്നത്. ഇത് അമേരിക്കയിലെ മാത്രം പ്രതിഭാസമാണെന്ന നിലപാടായിരുന്നു സഭ അന്നെടുത്തത്. എന്നാൽ ലൈംഗീക അതിക്രമം കൂടുതലായതോടെ ഇതിനെതിരെ നടപടികൾ സ്വീകരിക്കാൻ പോപ്പ് മുതിർന്നിരുന്നു.

English summary
Catholic priest was convicted Thursday of sexually abusing two girls at a DC church
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X