Get Updates
Get notified of breaking news, exclusive insights, and must-see stories!

വയറുവേദനയുമായി ആശുപത്രിയില്‍ പോയ കന്യാസ്ത്രീ പ്രസവിച്ചു

റോം: അങ്ങനെ വീണ്ടും കന്യാസ്ത്രീ പ്രസവിച്ചു. വയറുവേദന തോന്നി ആശുപത്രിയിലേക്ക് പോയ കന്യാസ്ത്രീ പ്രസവിച്ചു എന്ന വാര്‍ത്തയാണ് കേട്ടത്. അത്ഭുതം എന്നു പറയട്ടെ. വയറു വേദന വന്നാല്‍ പ്രസവിക്കും എന്നു കേള്‍ക്കുന്നത് ഇതാദ്യമാണ്. അതിലും രസം വേറെയാണ്, ഈ ഗര്‍ഭം എങ്ങനെ ഉണ്ടായി എന്ന് പാവം കന്യാസ്ത്രീക്ക് അറിയില്ല കെട്ടോ.

അമേരിക്കക്കാരിയായ കന്യാസ്ത്രീയാണ് സഭാ അധികൃതരെ ഞെട്ടിപ്പിച്ചിരിക്കുന്നത്. ഇതിനുമുന്‍പും കന്യാസ്ത്രീ പ്രസവിച്ച വാര്‍ത്ത ഉണ്ടായിട്ടുണ്ട്. അന്നു സംഭവിച്ച പോലെ യേശുദേവന്റെ സൃഷ്ടിയാണെന്ന് പറഞ്ഞു പരത്താന്‍ തുടങ്ങി കഴിഞ്ഞു. ഇനി ഈ കുഞ്ഞിനും പോപ്പ് ഫ്രാന്‍സീസിന്റെ പേരുതന്നെ നല്‍കുമോ എന്നു കണ്ടുതന്നെ അറിയാം.

article

ഇറ്റലിയിലാണ് സംഭവം നടക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഇറ്റലിയില്‍ തന്നെയായിരുന്നു ഒരു കന്യാസ്ത്രീ കുഞ്ഞിന് ജന്മം നല്‍കിയത്. 2011ലും ഇറ്റലിയില്‍ കന്യാസ്ത്രീ പ്രസവിച്ചിരുന്നു. അവിടുത്തെ കന്യാസ്ത്രീമാരെല്ലാം ഇങ്ങനെയാണോ എന്നു ചോദിച്ചു പോകുകയാണ്. കഴിഞ്ഞ ജൂണിലാണ് കന്യാസ്ത്രീ മഠത്തില്‍ എത്തുന്നത്. മഠത്തില്‍ വരുമ്പോള്‍ തന്നെ ഇവര്‍ ഗര്‍ഭിണിയായിരിക്കാമെന്നാണ് വിലയിരുത്തല്‍.

ജൂണ്‍ മാസം വച്ച് നോക്കുമ്പോള്‍ ഏഴോ എട്ടോ മാസം ആയപ്പോഴാവാം കന്യാസ്ത്രീ പ്രസവിക്കുന്നത്. എട്ട് മാസം എത്തിയാല്‍ വയറ് കാണില്ലേ ഈ കന്യാസ്ത്രീക്ക്. അതോ അതാരും കണ്ടില്ലെന്നാണോ. പരിതാപകരം തന്നെ കാര്യങ്ങള്‍. താന്‍ എങ്ങനെ ഗര്‍ഭിണിയായെന്ന് അറിയില്ലെന്നാണ് ഈ കന്യാസ്ത്രീ പറയുന്നത്. സംഭവം എന്തായാലും കന്യാസ്ത്രീയെയും കുഞ്ഞിനെയും ഏറ്റെടുക്കാന്‍ മഠവും തയ്യാറായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+