1മാസം പ്രായമുള്ള കുഞ്ഞിനെ സ്റ്റിയറിങ്ങില്‍ കെട്ടിയിട്ട് അച്ഛന്‍റെ ഡ്രൈവിംഗ്
തായ്‌പേയി: തായ് വനില്‍ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ട്രക്കിന്റെ സ്റ്റിയറിങ്ങില്‍ കെട്ടിവച്ച ശേഷം അച്ഛന്‍ സ്റ്റിയറിംഗ് തിരിച്ചത്. ഈ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ഓണ്‍ലൈനില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.
പാര്‍ക്ക് ചെയ്തിരുന്ന ട്രക്കിന്റെ സ്റ്റിയറങ്ങില്‍ കുട്ടിയെ കെട്ടിയ ശേഷം യുവാവ് സ്റ്റിയറിംഗ് തിരിച്ചു. നിര്‍ത്തിയിട്ട വാഹനത്തിന്റെ സ്റ്റിയറിംഗ് ഇയാള്‍ പലതവണ തിരിച്ചതോടെ കുട്ടി കരയാന്‍ തുടങ്ങി.

കുട്ടിയെ സ്റ്റിയറിങില്‍ നിന്ന് അഴിച്ച് മാറ്റാന്‍ കുട്ടിയുടെ അമ്മ ആവശ്യപ്പെടുന്നതോടെ യുവാവ് കുട്ടിയെ അഴിച്ച് മാറ്റുന്നു. ആദ്യം യുവാവിനൊപ്പം കുട്ടിയുടെ അമ്മയും ചിരിയ്ക്കുകയായിരുന്നു. ചൈനീസ് മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ളവയാണ് സംഭവത്തിന്റെ വീഡിയോ നല്‍കുന്നത്.
സംഭവത്തിനെതിരെ തായ് വാന്‍ അധികൃതര്‍ നടപടിയെടുക്കാനൊരുങ്ങുകയാണ്. ഇംപ്രൂവ്‌മെന്റ് ഓഫ് ചില്‍ഡ്രന്‍സ് റൈറ്റ്‌സ് കമ്മിറ്റി ഡയറക്ടര്‍ വാങ്-വെയ്-ജൂണ്‍ സംഭവത്തില്‍ നടപടിയെടുക്കുമെന്ന് അറിയിച്ച് കഴിഞ്ഞു. കുട്ടികള്‍ക്കെതിരെയുള്ള ഇത്തരം ചൂഷണങ്ങള്‍ അവസാനിപ്പിയ്ക്കുമെന്നും തെറ്റായ സന്ദേശമാണ് വീഡിയോ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications