കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തായ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനം വിജയകരം....13 പേരെയും രക്ഷപ്പെടുത്തി.... എല്ലാവരും നിരീക്ഷണത്തില്‍

Google Oneindia Malayalam News

Recommended Video

cmsvideo
തായ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനം വിജയകരം | Oneindia Malayalam

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ താം ലുവാങ് നാം ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ വിജയകരം. ഗുഹയിലുണ്ടായിരുന്ന 13 പേരെയും സംഘം രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിന്റെ മൂന്നാം ദിവസമാണ് കുട്ടികളെയും കോച്ചിനെയുമടക്കം സംഘം രക്ഷപ്പെടുത്തുന്നത്. നേരത്തെ ഗുഹയില്‍ കുടുങ്ങിയ 13 പേരില്‍ എട്ടു പേരെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ പുറത്തെത്തിച്ചിരുന്നു. മുങ്ങല്‍ വിദഗ്ദര്‍ അടക്കമുള്ള സംഘം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കാലാവസ്ഥ അനുകൂലമായതും ഇവര്‍ക്ക് ഗുണം ചെയ്തിട്ടുണ്ട്. ഗുഹയില്‍ ശക്തമായ അടിയൊഴിക്കുണ്ട്. ഇത് വലിയ തിരിച്ചടിയാണ്.

1

അതേസമയം രക്ഷപ്പെടുത്തിയവര്‍ക്ക് കാര്യമായി കുഴപ്പമൊന്നുമില്ലെന്നും രക്ഷാപ്രവര്‍ത്തന സംഘം പറഞ്ഞു. ഇവരെ നിരീക്ഷണത്തില്‍ വെക്കാന്‍ പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അണുബാധയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ഏഴുദിവസത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 23നാണ് 16 വയസ്സില്‍ താഴെയുള്ളവരുടെ ഫുട്‌ബോള്‍ ടീമിലെ അംഗങ്ങലായ കുട്ടികളും അവരുടെ പരിശീലകനുമടക്കം 13 പേര്‍ കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഗുഹയില്‍ കുടുങ്ങിയത്. കഴിഞ്ഞ ദിവസമാണ് അടിയന്തര രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യ ശ്രമത്തില്‍ തന്നെ നാലു കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു.

ഫുട്‌ബോള്‍ ടീമിലെ പയ്യനെയും ടീമിന്റെ കോച്ചിനെയുമാണ് അവസാനമായ സംഘം രക്ഷപ്പെടുത്തിയത്. 19 അംഗ രക്ഷാപ്രവര്‍ത്തക സംഘമാണ് ഗുഹയിലുള്ളത്. കനത്ത മഴ വലിയ വെല്ലുവിളിയാണെന്ന് രക്ഷാപ്രവര്‍ത്തക സംഘം പറയുന്നു. അതേസമയം രക്ഷപ്പെട്ടവര്‍ക്ക് കുട്ടികളെ കാണാമെന്നും എന്നാല്‍ ഇവരുടെ ദേഹത്ത് സ്പര്‍ശിക്കുന്നത് പോലുള്ള കാര്യങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. വവ്വാലിന്റെ കാഷ്ഠത്തില്‍ നിന്ന് വരുന്ന ഗുഹാ രോഗം ഇവരെ ബാധിച്ചിട്ടുണ്ടോ എന്ന സംശയവും ഇവര്‍ക്കുണ്ട്.

ഉപ്പും മുളകും അവസാനിപ്പിക്കാന്‍ നീക്കം... നിഷയെ ഒഴിവാക്കാന്‍ ശ്രമമുണ്ടെന്ന് ഗണേഷ് കുമാര്‍ഉപ്പും മുളകും അവസാനിപ്പിക്കാന്‍ നീക്കം... നിഷയെ ഒഴിവാക്കാന്‍ ശ്രമമുണ്ടെന്ന് ഗണേഷ് കുമാര്‍

നമ്പിനാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി; പഴയ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചടിനമ്പിനാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി; പഴയ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചടി

English summary
Cave rescue Final push under way in Thailand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X