കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഎസ്ഇ പരീക്ഷാ തിയതി പ്രഖ്യാപിച്ചു; 10, 12 ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി 15ന് ആരംഭിക്കും

Google Oneindia Malayalam News

ദില്ലി: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ജനുവരി പതിനഞ്ചിനാണ് പരീക്ഷണം ആരംഭിക്കുക സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ അറിയിച്ചു. സിബിഎസ്ഇയുടെ വെബ്‌സൈറ്റില്‍ ടൈം ടേബിളുകള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. മാര്‍ച്ച് 21നാണ് പത്താം ക്ലാസ് പരീക്ഷ അവസാനിക്കുക.

അതേസമയം പന്ത്രണ്ടാം ക്ലാസ് പരീക്ഷ 2023 ഏപ്രില്‍ അഞ്ചിനും അവസാനിക്കും. രാവിലെ പത്തര മണിക്കാണ് പരീക്ഷ തുടങ്ങുക. ഉച്ചയ്ക്ക് ഒന്നര വരെയാണ് പരീക്ഷാ സമയം. മാത്തമാറ്റിക്‌സ് സ്റ്റാന്‍ഡേര്‍ഡ് ആണ് അവസാന പരീക്ഷ. അതേസമം ജെഇഇ പരീക്ഷകള്‍ മുന്നില്‍ കണ്ടാണ് സിബിഎസ്ഇ പരീക്ഷാ തിയതി ക്രമപ്പെടുത്തിയത്.

1

ഓന്‍ട്രപണര്‍ഷിപ്പാണ് പന്ത്രണ്ടാം പരീക്ഷയില്‍ ആദ്യത്തേത്. അവസാന പരീക്ഷ സൈക്കോളജിയാണ്. പലതരത്തിലുള്ള ചോദ്യങ്ങളാണ് ഇത്തവണ ഉള്‍പ്പെടുത്തുക. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുണ്ടാവും. കോംപീറ്റന്‍സി ചോദ്യങ്ങളായിരിക്കും 40 സ്ഥാനം. ഇത് പത്താം ക്ലാസ് പരീക്ഷയിലാണ്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 30 ശതമാനം ചോദ്യങ്ങളും കോംപീറ്റന്‍സി ടൈപ്പ് ചോദ്യങ്ങളായിരിക്കും.

അതേസമയം ജനുവരി രണ്ട് മുതല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആരംഭിക്കും. എക്‌സാമിനറെ, പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്കും, പ്രൊജക്ടുകള്‍ പരിശോധിക്കാനും നിയമിക്കും. പ്രാക്ടിക്കല്‍, പ്രൊജക്ട്, ഇന്റേണല്‍ അസസ്‌മെന്റ്, തിയേറി പരീക്ഷകള്‍ എന്നിവയില്‍ സ്‌കൂളുകളെ സഹായിക്കുമെന്ന് സിബിഎസ്ഇ നേരത്തെ അറിയിച്ചിരുന്നു.

English summary
cbse announcing 10, 12 class examination, start from 10. 30
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X