Get Updates
Get notified of breaking news, exclusive insights, and must-see stories!

സിബിഎസ്ഇ പരീക്ഷാ റദ്ദാക്കല്‍; മൂല്യനിര്‍ണയം എങ്ങനെ? മാര്‍ക്കുകള്‍ നല്‍കുന്നത് ഇക്കാര്യങ്ങള്‍ പരിഗണിച്ച്

പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് അയവില്ലാത്ത സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കിയത് വിദ്യാര്‍ത്ഥികളില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. യുദ്ധം പരീക്ഷയുടെ തയാറെടുപ്പുകളെ വലിയ തോതില്‍ ബാധിച്ചിരുന്നു. ഇടയ്ക്കിടെയുള്ള സ്‌ഫോടന ശബ്ദങ്ങള്‍, അലേര്‍ട്ടുകള്‍ എന്നിവ വിദ്യാര്‍ത്ഥികളുടെ പഠനത്തെയും ബാധിച്ചു. പരീക്ഷകള്‍ റദ്ദാക്കിയതോടെ ഫലം എങ്ങനെ നിര്‍ണയിക്കുമെന്ന ആകാംക്ഷയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോഴുള്ളത്.

വിദ്യാര്‍ത്ഥികളുടെ ആശങ്ക കണക്കിലെടുത്ത് പ്രത്യേക മൂല്യനിര്‍ണയ പദ്ധതി സിബിഎസ്ഇ പ്രഖ്യാപിച്ചു. ബഹ്റൈന്‍, ഇറാന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷമാണ് ബോര്‍ഡ് ഈ തീരുമാനമെടുത്തത്. ഈ മേഖലയിലെ പത്താം ക്ലാസ് ഫലം എങ്ങനെ പ്രഖ്യാപിക്കുമെന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നാണ് ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നത്. ഫെബ്രുവരി 17 മുതല്‍ ഫെബ്രുവരി 28 വരെയുള്ള കാലയളവില്‍ മാത്സ്, ഇംഗ്ലീഷ്, സയന്‍സ് എന്നിവയുള്‍പ്പെടെ ആറ് പ്രധാന വിഷയങ്ങളിലും 16 ഭാഷാ പേപ്പറുകളിലും 22 സ്‌കില്‍ വിഷയങ്ങളിലും പരീക്ഷകള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് മാര്‍ക്ക് നിശ്ചയിക്കുന്നത്.

CBSE exam valuation

എല്ലാ പരീക്ഷകളിലും പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പരീക്ഷാ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഫലം പ്രഖ്യാപിക്കുക. നാല് വിഷയങ്ങളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക്, അവര്‍ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച മൂന്ന് വിഷയങ്ങളുടെ ശരാശരി കണക്കാക്കിയായിരിക്കും പരീക്ഷ നടത്താന്‍ സാധിക്കാത്ത വിഷയങ്ങള്‍ക്ക് മാര്‍ക്ക് നല്‍കുന്നത്. മൂന്ന് പരീക്ഷകളില്‍ മാത്രം പങ്കെടുത്തവര്‍ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച മികച്ച രണ്ട് വിഷയങ്ങളുടെ ശരാശരി ബാക്കി വിഷയങ്ങള്‍ക്കായി പരിഗണിക്കും. രണ്ട് പരീക്ഷകള്‍ മാത്രം എഴുതിയ ചുരുക്കം ചില വിദ്യാര്‍ത്ഥികള്‍ക്ക് ആ രണ്ട് വിഷയങ്ങളുടെ ശരാശരി മാര്‍ക്കായിരിക്കും മറ്റ് വിഷയങ്ങള്‍ക്ക് നല്‍കുക.

ഒന്നോ രണ്ടോ വിഷയങ്ങളില്‍ മാത്രം പരീക്ഷ എഴുതാനുള്ളവര്‍ക്ക് അവരുടെ പ്രകടനത്തിനനുസരിച്ച് ഫലം നല്‍കും. ഇനിയും പരീക്ഷകള്‍ എഴുതാന്‍ ബാക്കിയുള്ളവര്‍ക്ക് രണ്ടാമത്തെ ബോര്‍ഡ് പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്നതാണ്. പരീക്ഷാ കേന്ദ്രങ്ങള്‍ മറ്റൊരു രാജ്യത്തേക്ക് മാറ്റിയ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ എഴുതിയ പരീക്ഷകളുടെ അടിസ്ഥാനത്തില്‍ ഫലം നല്‍കും. മിഡില്‍ ഈസ്റ്റിലെ വിദ്യാര്‍ത്ഥികളുടെ ഫലം ലോകത്തെമ്പാടുമുള്ള മറ്റ് സിബിഎസ്ഇ വിദ്യാര്‍ത്ഥികളുടേതിനൊപ്പം തന്നെ പ്രസിദ്ധീകരിക്കും. നിലവിലെ നയമനുസരിച്ച് പ്രകടനം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രണ്ടാമത്തെ ബോര്‍ഡ് പരീക്ഷ എഴുതാന്‍ അനുവാദമുണ്ടാകും.

സ്‌കൂളുകള്‍ വര്‍ഷം മുഴുവന്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കിയ ഇന്റേണല്‍ അസസ്മെന്റ് മാര്‍ക്കുകളും ഫലപ്രഖ്യാപനത്തിനായി പരിഗണിക്കും. ഈ മൂല്യനിര്‍ണയ പദ്ധതിയിലൂടെ തയ്യാറാക്കുന്ന ഫലം അന്തിമമായിരിക്കും. ഇതുകൂടാതെ പ്രത്യേക സാഹചര്യങ്ങളിലല്ലാതെ പരീക്ഷകള്‍ വീണ്ടും നടത്തില്ലെന്നും ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള മൂല്യനിര്‍ണയ രീതി പിന്നീട് പ്രത്യേകം അറിയിക്കും. സിബിഎസ്ഇയുടെ ഈ പുതിയ തീരുമാനത്തോടെ പരീക്ഷകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത പ്രവാസി വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ക്ക് പരിഹാരമായിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+