കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോളിയോ വാക്സിന്‍ കാന്‍സറിന് കാരണമാകുമോ? അമേരിയ്ക്കക്കാര്‍ക്ക് കാന്‍സര്‍ വന്നത് പോളിയോ വാക്സിനിലൂടെ?

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇന്ത്യയേയും പാകിസ്താനേയും പോലുള്ള അവികസിത രാജ്യങ്ങളൊക്കെ പോളിയോ രോഗത്തെ ഭയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നും പോളിയോ ബാധിച്ചവര്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ പോളിയോ വാക്‌സിന്‍ ഫലപ്രദമായി ഉപയോഗിയ്ക്കാന്‍ തുടങ്ങിയതോടെ ഈ അവസ്ഥയ്ക്ക് ഏറെ മാറ്റമുണ്ടായി.

ഇന്ത്യ പോളിയോ മുക്തരാഷ്ട്രമായി എന്നാണ് അവകാശവാദം. പുതിയതായി ഒരൊറ്റ പോളിയോ കേസ് പോലും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലത്രേ. അതേ സമയം പാകിസ്താനിലെ സ്ഥിതി ഇപ്പോഴും പഴയത് തന്നെ.പോളിയോയും വസൂരിയുമൊക്കെ പേടിപ്പിച്ചിരുന്ന കാലം ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും അപ്രത്യക്ഷമായെങ്കിലും കാന്‍സര്‍ രോഗം രാജ്യത്ത് പകര്‍ച്ച വ്യാധിയെക്കാള്‍ വേഗത്തിലാണ് പടരുന്നത്. മാറിയ ജീവിത ശൈലിയും ഭക്ഷണ രീതികളുമൊക്കെയാണ് ഇതിന് കാരണമായി പലപ്പോഴും പറയുന്നത്.

എന്നാല്‍ അമേരിയ്ക്കയില്‍ നിന്നും പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍ ആശങ്കയുളവാക്കുന്നതാണ്. അമേരിയ്ക്കയില്‍ 98മില്യണ്‍ ആളുകള്‍ക്ക് കാന്‍സര്‍ ബാധിച്ചത് പോളിയോ വാക്‌സിനിലൂടെയാണെന്നാണ് റിപ്പോര്‍ട്ട്.

ഞെട്ടിപ്പോകും

ഞെട്ടിപ്പോകും

1955-63 കാലഘട്ടത്തില്‍ അമേരിയ്ക്കയില്‍ നല്‍കിയ പോളിയോ വാക്‌സിനില്‍ കാന്‍സറിന് കാരണമായേക്കാവുന്ന വൈറസ് ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്യ 98 മില്യണ്‍ അമേരിയ്ക്കക്കാര്‍ക്ക് ഈ വാക്‌സിനിലൂടെ കാന്‍സര്‍ ബാധിച്ചതായാണ് റിപ്പോര്‍ട്ട്

സിഡിസി

സിഡിസി

സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സിഡിസി)ന്റെ വെബ്‌സൈറ്റില്‍ ഈ വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടതായി വാക്‌സിന്‍സ് ഡോട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ അമേരിയ്ക്കകാരുടെ നെഞ്ചിടിപ്പേറ്റുന്നത്. പക്ഷേ സൈറ്റില്‍ നിന്നും പേജ് അപ്രത്യക്ഷമാവുകയും ചെയ്തു.

വൈറസ്

വൈറസ്

കാന്‍സറിന് കാരണമായേക്കാവിന്ന സിമിയന്‍ വാക്വലേറ്റിംഗ് വൈറസ്40( എസ്വി 40) പോളിയോ വാക്‌സിനില്‍ കടന്നുവെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 1955-63 കാലഘട്ടത്തിനിടയ്ക്ക് നല്‍കിയ പോളിയോ വാക്‌സിനിലാണ് വൈറസ് കടന്ന് കൂടിയതെന്നാണ ്പറയപ്പെടുന്നത്. പക്ഷേ ഈ റിപ്പോര്‍ട്ടിന് സ്ഥിരീകരണമൊന്നും ലഭ്യമല്ല

പഠനം

പഠനം

ചിക്കാഗോയിലെ ലൊയോള യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസറായ ഡോ. മിഷേല്‍ കാര്‍ബോണ്‍ നടത്തിയ പഠനത്തിലും ഈ കാലളവില്‍ മരിച്ചയാളുകളുടെ എല്ലുകളുടെ സാമ്പിളില്‍ നിന്നും എസ് വി 40 വൈറസിനെ കണ്ടെത്തിയിരുന്നു.

കാന്‍സറുകള്‍

കാന്‍സറുകള്‍

ശേഖരിച്ച സാമ്പിളുകളില്‍ 33 ശതമാനം പേര്‍ക്ക് ഒസ്റ്റിയോസര്‍കോമ ബോണ്‍ കാന്‍സര്‍ ആയിരുന്നു, 40 ശതമാനം പേര്‍ക്ക് മറ്റ് തരത്തിലുള്ള ബോണ്‍ കാന്‍സറും 60 ശതമാനം പേര്‍ക്ക് ശ്വാസകോശ സംബന്ധമായ കാന്‍സറുമായിരുന്നു

പരീക്ഷണങ്ങള്‍

പരീക്ഷണങ്ങള്‍

മരുന്ന് പരീക്ഷണങ്ങള്‍ ഉള്‍പ്പടെയുള്ളവ വിവാദത്തിലാകുന്ന സാഹചര്യത്തിലാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്

വ്യാജ പ്രചാരണം

വ്യാജ പ്രചാരണം

ലോകത്ത് വളരെ വേഗം പോളിയോ വാക്‌സിന്‍ പ്രചരിച്ചിരുന്നു. വാക്‌സിന്‍ ഉപയോഗിയ്ക്കുന്നത് മൂലം ഒട്ടേറെ രാജ്യങ്ങളാണ് പോളിയോ മുക്തമായത്

ഇന്ത്യയിലും

ഇന്ത്യയിലും

ഇന്ത്യയിലും പോളിയോ വാക്‌സിന്‍ ഉപയോഗിച്ചിരുന്നു. ഇപ്പോഴും ഉപയോഗിയ്ക്കുന്നുണ്ട്.

English summary
CDC admits 98 million Americans were given cancer virus via the polio shot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X