കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശസ്തനായ സിംഹത്തെ കൊന്ന ഡോക്ടര്‍ക്ക് ട്വിറ്റര്‍ പണി കൊടുത്തു

  • By Muralidharan
Google Oneindia Malayalam News

ഹരാരെ: സിംബാബ്‌വെയിലെ ഏറ്റവും പ്രശസ്തനായ സിംഹമായിരുന്നു സെസില്‍. 13 വയസ്സായിരുന്നു സെസിലിന് പ്രായം. ആ മാസമാദ്യം സെസിലിനെ കൊന്നു. കൊന്നത് ആരെന്നോ വാള്‍ട്ടര്‍ ജെ പാമസ് എന്ന ദന്ത ഡോക്ടര്‍. ജൂലൈ ആറിന് സെസിലിനെ അമ്പും വില്ലും കൊണ്ട് എയ്ത് വീഴ്ത്തിയ ശേഷം വെടിവെച്ചു കൊല്ലുകയായിരുന്നത്രെ.

അമേരിക്കയിലെ മിനസോട്ട സ്വദേശിയാണ് വാള്‍ട്ടര്‍ ജെ പാമസ്. 35000 അമേരിക്കന്‍ ഡോളര്‍ വാങ്ങിയാണ് ഇയാള്‍ സെസിലിനെ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സഫാരി ഇന്റര്‍നാഷണല്‍ ക്ലബില്‍ അംഗമാണ് വാള്‍ട്ടര്‍ ജെ പാമസ്. സിംഹത്തെ അമ്പെയ്ത് വീഴ്ത്തി, വെടിവെച്ചു കൊന്ന ശേഷം തലയറുത്ത് മാറ്റുകയും തോലെടുക്കുകയും ചെയ്തിരുന്നത്രെ.

lion

സഞ്ചാരികളുമായി വളരെ വേഗം ഇണങ്ങുന്ന പ്രകൃതക്കാരനായിരുന്നു സെസില്‍. അതുകൊണ്ട് തന്നെ സെസിലിന് ഇഷ്ടം പോലെ ആരാധകരുമുണ്ട്. സെസിലിനെ കൊലപ്പെടുത്തിയ ദന്തഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. സെസില്‍ദലയണ്‍ എന്ന ഹാഷ് ടാഗിട്ടാണ് ട്വിറ്റരാദികള്‍ പ്രിയപ്പെട്ട സിംഹത്തോടുള്ള സ്‌നേഹം അറിയിക്കുന്നത്.

ദന്തഡോക്ടറായ വാള്‍ട്ടറിന്റെ ഇഷ്ടവിനോദം നായാട്ടാണ്. ദേശീയ - അന്താര്‍ദേശീയ തലത്തില്‍ സമ്മാനങ്ങള്‍ കിട്ടിയിട്ടുള്ള അമ്പെയ്ത്തുകാരനാണ് താനെന്നാണ് ഇയാള്‍ പറയുന്നത്. ഭക്ഷണം കാണിച്ച് കൊതിപ്പിച്ചാണ് വാള്‍ട്ടറും കൂട്ടരും സെസിലിനെ കൂട്ടില്‍ നിന്നും പുറത്തെത്തിച്ചത്. തുടര്‍ന്ന് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

English summary
Cecil the lion – the most famous creature in one of Zimbabwe's national parks – was killed by an American hunter who has boasted about shooting a menagerie of animals with his bow and arrow. Walter James Palmer, a dentist from Minnesota
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X