നടിമാരുടെ നഗ്നചിത്രം പുറത്തുവിട്ടത് പണമുണ്ടാക്കാന്‍
ന്യൂയോര്‍ക്ക്: നൂറോളം ഹോളിവുഡ് നടിമാരുടെ ചിത്രങ്ങള്‍ ഐക്ലൗഡില്‍ ഹാക്ക് ചെയ്‌തെടുത്ത ഹാക്കര്‍മാരുടെ ഉദ്ദേശം ചിത്രം വന്‍ വിലയ്ക്ക് വില്‍ക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ട്. ചിത്രങ്ങള്‍ തങ്ങള്‍ ഉദ്ദേശിച്ച വില ലഭിച്ചില്ലെന്നും ഐക്ലൗണ്ട് ഹാക്ക് ചെയ്യാനെടുത്ത അധ്വാനത്തിന്റെ ഒരു ശതമാനം പോലും പ്രതിഫലം ലഭിച്ചില്ലെന്നും ഹാക്കര്‍മാര്‍ ചില മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
നടിമാരുടെ ചിത്രങ്ങള്‍ ആളുകള്‍ക്ക് സൗജന്യമായാണ് വേണ്ടത്. അതിന് പണം മുടക്കാനൊന്നും അവര്‍ തയ്യാറല്ല. അല്ലെങ്കില്‍, ചെറിയൊരു തുകയ്ക്ക് ചിത്രങ്ങള്‍ ലഭിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും ഹാക്കര്‍മാര്‍ പറയുന്നു. വെറു 120 ഡോളര്‍ മാത്രമാണ് ബിറ്റ്‌കോയിനിലൂടെ ലഭിച്ചതെന്ന് ചിത്രങ്ങള്‍ കവര്‍ന്നെടുത്തയാള്‍ വെളിപ്പെടുത്തി.

ഹോളിവുഡ് സുന്ദരി ജെന്നിഫര്‍ ലോറന്‍സിന്റെ കൂടുതല്‍ നഗ്ന ചിത്രങ്ങളും വീഡിയോയും തങ്ങളുടെ കൈവശമുണ്ടെന്നും ഹാക്കര്‍മാര്‍ അവകാശപ്പെടുന്നുണ്ട്. ഇവ ആവശ്യക്കാര്‍ക്ക് നല്‍കാമെന്നും ഇവര്‍ പ്രലോഭനം നല്‍കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ ആവശ്യപ്പെടുന്ന പണം ബിറ്റ്‌കോയിനിലൂടെയോ പേപാല്‍ വഴിയോ പണം ലഭിച്ചാല്‍ ഇവ നല്‍കാമെന്നാണ് ഹാക്കര്‍മാര്‍ പറയുന്നത്.
ജെന്നിഫര്‍ ലോറന്‍സ്, കിം കര്‍ദാഷിയന്‍, കേറ്റ് അപ്റ്റണ്‍, വിക്‌ടോറിയ ജസ്റ്റിസ്, ഗായകരായ അരിയാന ഗ്രാന്‍ഡേ, റിഹാന തുടങ്ങി നൂറിലധികം പേരുടെ ഐ ക്ലൗഡ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്താണ് ഹാക്കര്‍മാര്‍ രഹസ്യ ചിത്രങ്ങള്‍ സംഘടിപ്പിച്ചത്. അതിനിടെ, ഐക്ലൗഡ് അക്കൗണ്ടുകള്‍ ചോര്‍ത്തപ്പെട്ടതിനെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി ആപ്പില്‍ കമ്പനി വക്താണ് അറിയിച്ചു.












Click it and Unblock the Notifications