മൊബൈല്‍ ഫോണ്‍ ജീവന്‍ രക്ഷിച്ച കഥ
ഫ്‌ളോറിഡ: ഒര്‍ലാന്‍ഡോയിലെ ഗ്യാസ് സ്റ്റേഷന്‍ ജീവനക്കാരന്റെ ജീവന്‍ രക്ഷിച്ചത് മൊബൈല്‍ ഫോണ്‍. മൊബൈല്‍ ഫോണ്‍ വെറുതെ ഫോണ്‍വിളിയക്കാന്‍ മാത്രമല്ല ഇപ്പോള്‍ ജീവന്‍ രക്ഷിയ്ക്കാനും തുടങ്ങിയോ എന്ന് കരുതാന്‍ വരട്ടേ. ചിലപ്പോള്‍ മൊബൈല്‍ ജീവന്‍ രക്ഷിച്ചെന്നും വരാം.

2013 ഒക്ടോബര്‍ 28 തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഫ്‌ളോറിഡയിലെ ഗ്യാസ് സ്‌റ്റേഷനില്‍ അക്രമിയെത്തിയത് .സഹായം ചോദിച്ചപ്പോഴാണ് ജീവനക്കാരന്‍ കട തുറന്ന് കൊടുത്തത്. ഉടന്‍ തന്നെ തോക്കെടുത്ത് ഇയാള്‍ ഭീഷണി മുഴക്കാന്‍ തുടങ്ങി. പണം വച്ചിരിക്കുന്ന സേഫ് തുറക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ജോലിക്കാരന് സേഫ് തുറക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ മറ്റൊരു തൊഴിലാളിയോട് സേഫ് തുറക്കാന്‍ പറഞ്ഞു. ഇയാള്‍ക്കും സേഫ് തുറക്കാനായില്ല.
പിന്നെ ഇടം വലം നോക്കാതെ കള്ളന്‍ വെടിവപ്പായിരുന്നു. സംഭവത്തില്‍ ആര്‍ക്കും കാര്യമായ പരുക്കേറ്റിട്ടില്ലെന്നാണ് പോലീസ് അറിയിച്ചത്. കള്ളന്റെ അക്രമം അവസാനിച്ച ശേഷം തന്റെ മൊബൈല്‍ ഫോണ്‍ പോക്കറ്റില്‍ നിന്നെടുത്ത ഒരു ജീവനക്കാരന്‍ ഞെട്ടി. വെടിയുണ്ട ഫോണില്‍ തറഞ്ഞിരിയ്ക്കുന്നു. എന്തായാലും ജീവനക്കാരന്റെ വക ഫോണിന് നന്ദി.ജീവനക്കാരന്‍റെ ജീവന്‍ രക്ഷിച്ച ഫോണ്‍ അങ്ങനെ സ്റ്റാറായി.












Click it and Unblock the Notifications