കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലെ കബറിടങ്ങള്‍ തകര്‍ത്ത് നിധിവേട്ടക്കാര്‍, കബറിടങ്ങളില്‍ സ്വര്‍ണമുണ്ടെന്ന്..കാണൂ

  • By ജാനകി
Google Oneindia Malayalam News

റിയാദ്: ഈജിപ്തിലും മറ്റും ഫറോവമാരുടെ ശവക്കല്ലറകളില്‍ നിന്നും നിധി തേടുന്നവരെപ്പറ്റി കഥകള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇത് നേരിട്ട് അനുഭവിച്ച് അറിയുകയാണ് താബൂക്കിലെ ജനങ്ങള്‍. ഇവിടത്തെ ശവക്കല്ലറകള്‍ തുറക്കുകയും കുഴിയ്ക്കുകയും ചെയ്യുകയാണ് ഒരു സംഘം നിധിവേട്ടക്കാര്‍.

കബറിടങ്ങളില്‍ സ്വര്‍ണം ഉണ്ടെന്ന ഊഹാപോഹങ്ങളെത്തുടര്‍ന്നാണ് അഞ്ജാതര്‍ ഇവിടെ കുഴിയ്ക്കുന്നതെന്ന് പ്രദേശത്തുള്ളവര്‍ പറയുന്നു. താബൂക്ക് പട്ടണത്തിലെ പല കബറിടങ്ങളും ഇതിനോടകം തന്നെ നാശമാക്കപ്പെട്ട് കഴിഞ്ഞു. മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ ചിതറിയ നിലയിലാണ്.

കബറിടങ്ങളില്‍ സ്വര്‍ണം ഉണ്ടാകും എന്ന വിശ്വാസമാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ആളുകളെ പ്രേരിപ്പിയ്ക്കുന്നത്. രാത്രികാലങ്ങളിലാണ് കബറിടങ്ങള്‍ തുറക്കുകയും കുഴിയ്ക്കുകയും ചെയ്യുന്നത്.

വിശ്വാസം

വിശ്വാസം

കബറിടങ്ങളില്‍ മൃതദേഹത്തിനൊപ്പം സ്വര്‍ണവും മറ്റും മറവ് ചെയ്യുന്നെന്ന വിശ്വാസത്തിന്റെ പേരിലാണ് സൗദിയിലെ കബറിടങ്ങള്‍ നശിപ്പിയ്ക്കപ്പെടുന്നത്

കുഴിയ്ക്കുന്നു

കുഴിയ്ക്കുന്നു

രാത്രികാലങ്ങളിലാണ് തബൂക്കിലെ കബറിടങ്ങള്‍ നശിപ്പിയ്ക്കപ്പെടുന്നത്. കബറുകള്‍ തുറന്നു, കുഴിച്ചും മണ്ണ് നീക്കം ചെയ്ത അവസ്ഥയിലുമാണ്

അനാദരവ്

അനാദരവ്

മൃതദേഹങ്ങള്‍ എല്ലുകള്‍ പുറത്തായ അവസ്ഥയിലും മറ്റും സെമിത്തേരികളില്‍ ചിതറി കിടക്കും. മൃതദേഹങ്ങളോട് ഇത്തരത്തില്‍ അനാദരവ് കാട്ടരുതെന്ന് പ്രദേശവാസിയായ സലീം അല്‍ അതാവി പറയുന്നു.

നിധിവേട്ടക്കാര്‍

നിധിവേട്ടക്കാര്‍

സൗദിയിലെ നിധിവേട്ടക്കാര്‍ കബറിടങ്ങള്‍ ലക്ഷ്യമിട്ട് കഴിഞ്ഞുവെന്ന് വ്യക്തം. അല്‍ വാതാന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

English summary
Cemeteries raided for presumed 'treasures'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X