മധ്യേഷ്യയുടെ വികസനത്തിന് പുതിയ പദ്ധതി; ബാഹ്യ ഇടപെടലുകള്‍ വേണ്ടെന്ന് ചൈന
ബീജിംഗ്: മധ്യേഷ്യയെ വികസനത്തിന്റെ പുതിയ തലത്തിലേക്ക് ഉയര്‍ത്താന്‍ പദ്ധതി പ്രഖ്യാപിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ്. അടിസ്ഥാന സൗകര്യ ശൃംഖലകള്‍ നിര്‍മ്മിക്കുന്നത് മുതല്‍ വ്യാപാരം വര്‍ധിപ്പിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ ബാഹ്യ ഇടപെടലുകള്‍ ഒഴിവാക്കിക്കൊണ്ട് നടപ്പാക്കാനാണ് ചൈനീസ് പ്രസിഡന്റ് ആഹ്വാനം ചെയ്യുന്നത്. സുസ്ഥിരവും സമൃദ്ധവും യോജിപ്പുള്ളതുമായ ഒരു മധ്യേഷ്യയാണ് ലോകത്തിന് വേണ്ടത് എന്നും ഷി ജിന്‍പിംഗ് പറഞ്ഞു.
അഞ്ച് മധ്യേഷ്യന്‍ രാജ്യങ്ങളായ കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവയുമായി വികസന തന്ത്രങ്ങള്‍ സമന്വയിപ്പിക്കാനും ആറ് രാജ്യങ്ങളുടെയും ആധുനികവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് സംയുക്ത ശ്രമങ്ങള്‍ നടത്താനും ചൈന തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ബാഹ്യ ഇടപെടലുകളെ എതിര്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വര്‍ണ്ണ വിപ്ലവം ഉത്തേജിപ്പിക്കാനുള്ള ശ്രമങ്ങളെ എതിര്‍ക്കണമെന്നും തീവ്രവാദത്തിനും വിഘടനവാദത്തിനും എതിരെ സഹിഷ്ണുതയില്ലാത്ത നിലപാട് നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. മധ്യേഷ്യന്‍ രാജ്യങ്ങളെ അവരുടെ നിയമപാലനം, സുരക്ഷ, പ്രതിരോധ ശേഷി നിര്‍മാണം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കാന്‍ ചൈന തയ്യാറാണ് എന്നും ഷീ ജിന്‍പിംഗ് വ്യക്തമാക്കി.
കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ നേരത്തെ ബീജിംഗിന് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. ഇത് ബീജിംഗിന്റെ നിര്‍ബന്ധിത നയതന്ത്രത്തെക്കുറിച്ചുള്ള യുഎസിന്റെ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും എന്നാണ് വിശ്വാസം. ചൈനയും മധ്യേഷ്യന്‍ രാജ്യങ്ങളും തന്ത്രപരമായ പരസ്പര വിശ്വാസം വര്‍ധിപ്പിക്കണമെന്ന് ഷീ ജിന്‍പിംഗ് ആവശ്യപ്പെട്ടു.
പരമാധികാരം, സ്വാതന്ത്ര്യം, അന്തസ്, ദീര്‍ഘകാല വികസനം എന്നീ വിഷയങ്ങളില്‍ എപ്പോഴും പരസ്പരം വ്യക്തവും ശക്തവുമായ പിന്തുണ നല്‍കുകയും വേണ എന്നും ഷി ജിന്‍പിംഗ് പറഞ്ഞു. കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുകയും സഹകരണം വര്‍ധിപ്പിക്കുകയും ചെയ്തത് ചൈനയുടെ പ്രാദേശിക നയതന്ത്രത്തിന്റെ വിജയമായാണ് ചൈനീസ് സ്റ്റേറ്റ് മീഡിയ വിശേഷിപ്പിക്കുന്നത്.
ജി 7 രാജ്യങ്ങള്‍ ജപ്പാനില്‍ കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് മധ്യേഷ്യന്‍ രാജ്യങ്ങളിലെ പ്രതിനിധികളുമായി ചൈന ചര്‍ച്ച നടത്തുന്നത് എന്നതാണ് ശ്രദ്ധേയം. ജി 7 രാജ്യങ്ങളുടെ വാര്‍ഷിക യോഗത്തില്‍ അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍ എന്നീ രാഷ്ട്രത്തലവന്മാരും ഒപ്പം യൂറോപ്യന്‍ യൂണിയന്‍ ലോക ബാങ്ക്, ഐഎംഎഫ് തുടങ്ങിയ സംഘടനാ നേതാക്കളും ആണ് പങ്കെടുക്കുന്നത്.












Click it and Unblock the Notifications