കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുക്കപ്പെട്ട ഉടനെ യുദ്ധമുഖത്തേക്ക്; ഛാഡ് പ്രസിസഡന്റ് സത്യപ്രതിജ്ഞയ്ക്ക് മുമ്പ് കൊല്ലപ്പെട്ടു

Google Oneindia Malayalam News

എന്‍ജമിന: ആറാം തവണയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് സത്യപ്രതിജ്ഞ ചെയ്യും മുമ്പ് രാഷ്ട്രത്തലവന്‍ കൊല്ലപ്പെട്ടു. ആഫ്രിക്കന്‍ രാജ്യമായ ഛാഡിന്റെ പ്രസിഡന്റ് ഇദ്രീസ് ദെബി ആണ് യുദ്ധക്കളത്തില്‍ വീണുമരിച്ചത്. വിമതരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് സംഭവം. 68കാരനായ ദെബി കൊല്ലപ്പെട്ടുവെന്ന് ഛാഡ് സൈന്യം അറിയിച്ചു. ഏപ്രില്‍ 11ന് തിരഞ്ഞെടുപ്പ് ദിനത്തില്‍ വിമതര്‍ അതിര്‍ത്തി വഴി മുന്നേറ്റം തുടങ്ങിയിരുന്നു. തുടര്‍ന്നാണ് ദെബി നേരിട്ട് ഇടപെടല്‍ നടത്തിയത്.

c

തിങ്കളാഴ്ച ആദ്യഘട്ട ഫലം വന്നു. 79 ശതമാനം വോട്ട് നേടി ദെബി മികച്ച വിജയം നേടി എന്നായിരുന്നു ഫലം. തൊട്ടുപിന്നാലെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ തുടങ്ങാന്‍ നീക്കമാരംഭിച്ചു. ഇതിനിടെയാണ് വിമതര്‍ രാജ്യത്തിന് ഭീഷണിയായി മുന്നേറുന്നു എന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് സൈനികര്‍ക്ക് കരുത്തു പകരാനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും ദെബി ലിബിയന്‍ അതിര്‍ത്തിയിലേക്ക് പുറപ്പെട്ടു. ഒട്ടേറെ വിമതര്‍ സൈനിക ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതിനിടെയുണ്ടായ തിരിച്ചടിയില്‍ ദെബിക്ക് മാരകമായി പരിക്കേറ്റു. വൈകാതെ അദ്ദേഹം മരിച്ചുവെന്നും സൈന്യം അറിയിച്ചു.

ചെന്നിത്തലയുടെ പഞ്ചായത്തില്‍ ബിജെപി ഭരണം പിടിച്ചു; കാരണം സിപിഎമ്മോ കോണ്‍ഗ്രസോ... രണ്ടു രാജിക്ക് ശേഷംചെന്നിത്തലയുടെ പഞ്ചായത്തില്‍ ബിജെപി ഭരണം പിടിച്ചു; കാരണം സിപിഎമ്മോ കോണ്‍ഗ്രസോ... രണ്ടു രാജിക്ക് ശേഷം

ദെബിയുടെ 37കാരനായ മകന്‍ മുഹമ്മദ് ഇദ്രീസിനെ പുതിയ പ്രസിഡന്റായി നിയമിച്ചു. സൈന്യത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് മുഹമ്മദ് ഇദ്രിസ്. 1990ല്‍ നടന്ന വിപ്ലവത്തിലൂടെയാണ് ഇദ്രിസ് ദെബി ഛാഡിന്റെ ഭരണം പിടിച്ചത്. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം അദ്ദേഹം ജയിച്ചു. ആറാം തവണ നടന്ന തിരഞ്ഞെടുപ്പ് ഫലമാണ് തിങ്കളാഴ്ച വന്നത്. ഫാക്ട് എന്ന പേരിലുള്ള വിമത സംഘത്തിന്റെ ആക്രമണത്തിലാണ് ഇദ്രീസ് ദെബി കൊല്ലപ്പെട്ടത്. ലിബിയന്‍ അതിര്‍ത്തി വഴി ഇവര്‍ മുന്നേറ്റം തുടങ്ങിയത് തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ 11നായിരുന്നു.

English summary
Chad President Idriss Deby Killed in Rebel attack: Army spokesman says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X