Get Updates
Get notified of breaking news, exclusive insights, and must-see stories!

ചതിച്ചത് ചൈന തന്നെ?: വിവരം നേരത്തെ അറിഞ്ഞു, പക്ഷെ റിപ്പോര്‍ട്ട് മറച്ചു വെച്ചു

ന്യൂയോര്‍ക്ക്: ആഗോള തലത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 20 ലക്ഷം പിന്നിട്ടിരിക്കുകയാണ്. 2018351 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 128062 ഉം കടന്നു. അമേരിക്ക തന്നെയാണ് മരണ നിരക്കിലും രോഗികളുടെ എണ്ണത്തിലും മുന്നിട്ട് നില്‍ക്കുന്നത്. 614246 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 26064 പേരും അവിടെ മരണപ്പെട്ടു.

സ്പെയ്ന്‍, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും മരണ നിരക്ക് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ 11933 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 392 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം കോവിഡിന്‍റെ വ്യാപനത്തെ പറ്റിയുള്ള അന്തര്‍ ദേശീയ ആരോപണങ്ങളും, ഗൂഢാലോചന സിദ്ധാന്തങ്ങളും ഇപ്പോഴും സജീവമായിക്കൊണ്ടിരിക്കുകയാണ്.

നേരത്തേയും

നേരത്തേയും

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ചൈനക്കെതിരെ നേരത്തെ തന്നെ അമേരിക്ക ഉള്‍പ്പടേയുള്ള രാജ്യങ്ങള്‍ ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. ഈ ആരോപണങ്ങള്‍ക്ക് ശക്തി പകരുന്ന ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കൊവിഡ് മഹാമാരിയെ പറ്റി തിരിച്ചറിഞ്ഞിട്ടും ദിവസങ്ങളോളം പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയില്ലെന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ട്.

മുന്നറിയിപ്പ്

മുന്നറിയിപ്പ്

കോവിഡ് വൈറസ് അതിവേഗത്തില്‍ ജനങ്ങള്‍ക്കിടയില്‍ പടരുമെന്ന മുന്നറിയിപ്പ് ആരോഗ്യ വകുപ്പ് തുടക്കത്തില്‍ തന്നെ സര്‍ക്കാറിന് നല്‍കിയിരുന്നു. എന്നാല്‍ ആറ് ദിവസമാണ് ചൈനീസ് സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് മൂടിവെച്ചത്. ഇതിനിടെയാണ് വുഹാനില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത പൊതു ചടങ്ങും നടന്നത്.

എപി

എപി

ഇതേ സമയ കാലയളവില്‍ തന്നെയാണ് ചൈനീസ് പ്രത്യേക പുതുവത്സരമായ ലൂണാര്‍ പുതുവത്സരാഘോഷത്തിന് നിരവധി പേര്‍ യാത്രകള്‍ നടത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അന്തര്‍ദേശിയ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്.

ഡിസംബര്‍ അവസാനം

ഡിസംബര്‍ അവസാനം

ഡിസംബര്‍ അവസാനം തന്നെ വുഹാനില്‍ കൊവിഡ് ചിലിയിടങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജനുവരി 14 ന് ചൈനീസ് ഭരണ കൂടത്തിന് കോവിഡ് വ്യാപനത്തെ പറ്റി വിവരം ലഭിച്ചിരുന്നു. എന്നാല്‍ 6 ദിവസം കഴിഞ്ഞ ഇരുപതാം തിയ്യതിയാണ് പ്രസിഡന്‍റ് ഷീ ജിന്‍ പിങ് ഇതു സംബന്ധിച്ച ഔദ്യോഗിക വിവരം ജനങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍ ഈ സമയത്തിനുള്ളില്‍ 3000 ത്തോളം പേര്‍ക്ക് വൈറസ് ബാധ പടര്‍ന്ന് പിടിച്ചിരുന്നു.

വലിയ വെല്ലുവിളി

വലിയ വെല്ലുവിളി

ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷന്‍ മേധാവിയായ മാ സിയോവി ജനുവരി 14 ന് രാജ്യത്തെ എല്ലാ തദ്ദേശീയ മെഡിക്കല്‍ വിദഗ്ധരുമായി പുതിയ തരം വൈറസിന്‍റെ വ്യാപനത്തെ കുറിച്ച് വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിമുഖം നടത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. സാര്‍സ് രോഗ വ്യാപനത്തിന് ശേഷമുള്ള വലിയ വെല്ലുവിളിയാണ് ഇതെന്നായിരുന്നു അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+