കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്ക തീര്‍ത്ഥാടകര്‍ക്ക് സൗദിയില്‍ വിലക്ക്!! നിയമങ്ങള്‍ പരിഷ്കരിച്ച് സൗദി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
നിയമങ്ങള്‍ പരിഷ്കരിച്ച് സൗദി | Oneindia Malayalam

റിയാദ്: ഇസ്രയേലില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് മക്കയിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി സൗദി അറേബ്യ. സൗദിയുടെ വിലക്ക് ഇസ്രയേലില്‍ നിന്ന് മക്ക തീര്‍ത്ഥാനടത്തിനെത്തുന്ന പത്ത് ലക്ഷത്തോളം തീര്‍ത്ഥാടകര്‍ക്കാണ് സൗദിയുടെ നീക്കം തിരിച്ചടിയാവുക. പാസ്പോര്‍ട്ട് നിയമങ്ങളില്‍ മാറ്റം വരുത്തിയതാണ് സൗദിയുടെ പരിഷ്കാരത്തിന് പിന്നില്‍.

മണ്ഡലകാലത്ത് ശബരിമലയിലേക്ക് കൂടുതൽ യുവതികളെത്തും; അനുമതി തേടിയത് 550 യുവതികൾമണ്ഡലകാലത്ത് ശബരിമലയിലേക്ക് കൂടുതൽ യുവതികളെത്തും; അനുമതി തേടിയത് 550 യുവതികൾ

സൗദി ഭരണകൂടത്തിന്റെ സ്ഥിരത നിലനിര്‍ത്തുന്നതിനെക്കുറിച്ചും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനിനെയും പുകഴ്ത്തി സംസാരിച്ചതിന് പിന്നാലെയാണ് സൗദിയില്‍ നിന്ന് ഈ തീരുമാനം പുറത്തുവരുന്നത്. ഇസ്രായേലുമായി നിലവില്‍ സൗദിക്ക് യാതൊരു വിധത്തിലുള്ള നയതന്ത്ര ബന്ധങ്ങളുമില്ല. ഇസ്രായേലി പൗരന്മാര്‍ക്ക് സൗദി വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

താല്‍ക്കാലിക പാസ്പോര്‍ട്ട്

താല്‍ക്കാലിക പാസ്പോര്‍ട്ട്


ജോര്‍ദ്ദാന്‍ രാജാവിന്റെ ഇടപെടല്‍ കൊണ്ട് ഇസ്രായേലി പൗരത്വമുള്ള മുസ്ലിങ്ങള്‍ക്ക് 1978 മുതല്‍ മക്ക തീര്‍ത്ഥാടനം നടത്താന്‍ കഴിയാറുണ്ടായിരുന്നു. മക്ക തീര്‍ത്ഥാടനം നടത്താന്‍ താല്‍പ്പര്യമുള്ളവര്‍ ആദ്യം ജോര്‍ദാനിലെത്തി സൗദിയിലേക്ക് പോകുന്ന രീതിയായിരുന്നു പിന്തുടര്‍ന്നിരുന്നത്. താല്‍ക്കാലിക ജോര്‍ദ്ദാനിയന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് ഇത് സാധ്യമായിരുന്നത്. ഇസ്രയേല്‍ പൗരന്മാര്‍ക്ക് ഹജ്ജ് തീര്‍ത്ഥാടനം നിര്‍വഹിക്കാന്‍ കഴിഞ്ഞിരുന്ന പഴുതാണ് സൗദി അറേബ്യ ഇപ്പോള്‍ അടച്ചിട്ടുള്ളത്. സൗദി ഉള്‍പ്പെടെ 16 രാജ്യങ്ങളിലാണ് ഇസ്രയേലി പൗരന്മാര്‍ക്ക് പ്രവേശനമില്ലാത്തത്.

ജീവിതത്തില്‍ ഒരിക്കല്‍

ജീവിതത്തില്‍ ഒരിക്കല്‍


ശാരീരികമായോ സാമ്പത്തികമായോ ശേഷിയുണ്ടെങ്കില്‍ ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും ഹജ്ജ് നിര്‍വഹിച്ചിരിക്കണമെന്നാണ് ഇസ്ലാം മതം അനുശാസിക്കുന്നത്. എല്ലാ വര്‍ഷവും വിശുദ്ധ ദിനമായ ഈദുല്‍ അദയ്ക്ക് കോടിക്കണത്തിന് തീര്‍ത്ഥാടകരാണ് മക്കയിലെത്തി നിര്‍വഹിച്ച് മടങ്ങുന്നത്. എന്നാല്‍ ഉമ്ര കര്‍മങ്ങള്‍ വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും നിര്‍വഹിക്കാന്‍ സാധിക്കും. ഇത് നിര്‍വ്വഹിക്കേണ്ടത് നിര്‍ബന്ധമായി കണക്കാക്കുന്നില്ല.

 ഹജ്ജിനും ഉമ്രയ്ക്കും വിലക്ക്

ഹജ്ജിനും ഉമ്രയ്ക്കും വിലക്ക്

സൗദിയുടെ വിലക്ക് താല്‍ക്കാലിക ജോര്‍ദാനിയന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ചെത്തുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും ഉമ്ര തീര്‍ത്ഥാടകര്‍ക്കും ബാധകമാണ്. ഇതോടെ ഡിസംബറില്‍ നടക്കുന്ന ഉമ്രയ്ക്കും ഇസ്രായേല്‍ പൗരന്മാര്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ല. സൗദി നിയമങ്ങള്‍ പരിഷ്കരിച്ചതോടെ ഇസ്രായേലി പൗരന്മാര്‍ക്ക് വിലക്ക് ഉണ്ടാകുമെന്ന് അടുത്ത കാലത്താണ് ഇസ്രായേലി ഹജ്ജ് കമ്മറ്റി ​അംഗങ്ങള്‍ തിരിച്ചറിഞ്ഞത്.

 പരിഹാരം പലസ്തീന്‍ പാസ്പോര്‍ട്ട് ?

പരിഹാരം പലസ്തീന്‍ പാസ്പോര്‍ട്ട് ?

ഈസ്റ്റ് ജെറുസലേം, വെസ്റ്റ് ബാങ്ക്, ഗാസാ മുനമ്പ് എന്നിവിടങ്ങളില്‍ താല്‍ക്കാലിക ജോര്‍ദാനിയന്‍ പാസ്പോര്‍ട്ടെടുത്ത് ഹജ്ജ് തീര്‍ത്ഥാടനത്തിനും ഉമ്രയ്ക്കും പോകുന്ന തീര്‍ത്ഥാടകര്‍ക്കാണ് സൗദിയുടെ നിയമ പരിഷ്കാരം ഏറ്റവുമധികം തിരിച്ചടിയാവുക. എന്നാല്‍ പലസ്തീനിയന്‍ പാസ്പോര്‍ട്ടും യാത്രാ രേഖകളും ലഭിക്കുന്നതോടെ ഈ പ്രശ്നം പരിഹരിക്കാന്‍ സാധിക്കും. എന്നാല്‍ സൗദിയുടെ തീരുമാനത്തെ പരസ്യമായി വിമര്‍ശിക്കാന്‍ ഇസ്രയേല്‍ ഹജ്ജ് കമ്മറ്റി ഇതുവരെ തയ്യാറായിട്ടില്ല. ഔദ്യോഗികമായി സൗദിയുടെ നീക്കം സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ലെങ്കിലും ഇക്കാര്യം ചര്‍ച്ചയില്‍ ഉയര്‍ത്തിക്കാണിക്കുമെന്ന് ഹജ്ജ് കമ്മറ്റി സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
change in rules: Saudi bans Arab citizens of Israel from Mecca pilgrimage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X