കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് തിരഞ്ഞെടുപ്പില്‍ കൃത്രിമം... വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി, സൈന്യം തന്നെ, ഇമ്രാന്‍ ഖാന് വേണ്ടി

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താന്‍ തിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി വിജയിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ്. എന്നാല്‍ ചരിത്രത്തിലെ ഏറ്റവും വൃത്തിക്കെട്ട തിരഞ്ഞെടുപ്പാണ് ഇതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. ഒട്ടും സുതാര്യതയില്ലാത്ത തിരഞ്ഞെടുപ്പാണെന്നാണ് അവരുടെ ആരോപണം. സൈന്യം ഭീഷണിപ്പെടുത്തി വോട്ട് ചെയ്യിപ്പിച്ചു, ചിലരെ തടഞ്ഞു തുടങ്ങിയ ആരോപണങ്ങളും ഉണ്ട്. തിരഞ്ഞെടുപ്പ് ഫലം പെരുപ്പിച്ച് കാട്ടിയെന്നതിന് തെളിവുണ്ടെന്നും ഇവര്‍ പറയുന്നു. പാകിസ്താന്‍ മുസ്ലീം ലീഗിനെ പരാജയപ്പെടുത്താന്‍ കനത്ത ഇടപെടല്‍ വരെ സൈന്യം നടത്തിയിട്ടുണ്ട്.

1

മാധ്യമങ്ങള്‍ക്ക് ഇത് അറിയാമെങ്കിലും ഭയന്നിട്ട് പുറത്തുപറയാനാവാത്ത അവസ്ഥയാണ്. അത്രയധികം ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളാണ് തിരഞ്ഞെടുപ്പില്‍ നടന്നത്. ചിലയിടങ്ങളില്‍ സ്ഥാനാര്‍ഥികളെ വരെ ഭയപ്പെടുത്തി പിന്‍മാറ്റിച്ചിട്ടുണ്ട്. ഐഎസ്‌ഐയ്ക്കും ഇതില്‍ പങ്കുണ്ട്. പാകിസ്താന്‍ മുസ്ലീം ലീഗ് അധികാരത്തില്‍ വരുന്നത് ഒഴിവാക്കുന്നതിനാണ് വോട്ട് പെരുപ്പിച്ച് കാണിച്ചതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ പിഎംഎല്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ തെളിവുണ്ടെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ സുതാര്യമായ തിരഞ്ഞെടുപ്പ് ഉണ്ടാവൂ എന്നും കമ്മീഷന്‍ പറയുന്നു.

ഇമ്രാന്‍ ഖാന് തിരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കുന്നതിന് വേണ്ടിയാണ് ഇത്തരം മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടന്നതെന്ന് ഇവര്‍ പറയുന്നു. അതേസമയം ആര് ജയിച്ചാലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്ന് പ്രതിരോധ വിഭാഗം അനലിസ്റ്റ്അയേഷ സിദ്ദിഖ പറഞ്ഞു. അതേസമയം സൈന്യത്തിന് തീവ്രവാദ സംഘടനകളുമായുള്ള ബന്ധം ചോദ്യം ചെയ്തതാണ് നവാസ് ഷെരീഫിനോട് ഇത്രയധികമുള്ള ദേഷ്യത്തിന് കാരണം. ആര് ജയിച്ചാലും ഷെരീഫിന്റെ പാര്‍ട്ടി ജയിക്കരുത് എന്ന ദൃഢനിശ്ചയത്തിലായിരുന്നു സൈന്യം.

ഹാഫിസ് സയ്യിദിന്റെ പാര്‍ട്ടി തകര്‍ന്നടിഞ്ഞു... മകനും മരുമകനും തോറ്റു...... കനത്ത തിരിച്ചടി!!ഹാഫിസ് സയ്യിദിന്റെ പാര്‍ട്ടി തകര്‍ന്നടിഞ്ഞു... മകനും മരുമകനും തോറ്റു...... കനത്ത തിരിച്ചടി!!

മഹാസഖ്യം വിജയമാവുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍.... പ്രാദേശിക വിഷയങ്ങളില്‍ മോദിയെ വീഴ്ത്തുംമഹാസഖ്യം വിജയമാവുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍.... പ്രാദേശിക വിഷയങ്ങളില്‍ മോദിയെ വീഴ്ത്തും

English summary
Charges of Rigging, Intimidation Mar Pakistan Elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X