കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടും കുറ്റവാളി ചാള്‍സ് മാന്‍സണ്‍ അന്തരിച്ചു, ചാൾസിന്റെ ക്രൂരകൃത്യങ്ങൾ ഇങ്ങനെ...

അര നൂറ്റാണ്ടിലെറേയായി ജയിൽ വാസം അനുഭവിച്ചിരുന്ന മാൻസൺ ഞായറാഴ്ചയാണ് മരണമടഞ്ഞത്

  • By Ankitha
Google Oneindia Malayalam News

ലോസോഞ്ച്‍സ്: ലോക മനസാക്ഷിയെ ഞെട്ടിച്ച കൊലപാതക പരമ്പര നടത്തിയ ഹിപ്പി വിഭാഗം നേതാവ് ചാൾസ് മാൻസൺ അന്തരിച്ചു. അര നൂറ്റാണ്ടിലെറേയായി ജയിൽ വാസം അനുഭവിച്ചിരുന്ന മാൻസൺ ഞായറാഴ്ചയാണ് മരണമടഞ്ഞത്. ലോസാഞ്ചേലിസിലെ കേൺ കൗണ്ടി ആശിപത്രിയിലായിരുന്നു മരണം. മാൻസന്റേത് സ്വാഭാവിക മരണമായിരുന്നെന്നു കാലിഫോർണിയ കറക്ഷൻ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

തെറ്റ് ചെയ്യുന്നതിനേക്കാൾ കുറ്റകരമാണ് അതിനെ ന്യായികരിക്കുന്നത്; അണ്ണാഡിഎംകെയെ കടന്നാക്രമിച്ച കമൽഹാസൻതെറ്റ് ചെയ്യുന്നതിനേക്കാൾ കുറ്റകരമാണ് അതിനെ ന്യായികരിക്കുന്നത്; അണ്ണാഡിഎംകെയെ കടന്നാക്രമിച്ച കമൽഹാസൻ

murder

1969 ലെ വേനൽ കാലത്ത് ലോസാഞ്ചലസിൽ നടന്ന അതിക്രൂരമായ കൂട്ടകൊലപാതകത്തിനു പിന്നിൻ മാൻസൺ ആയിരുന്നു. എട്ടര മാസം ഗർഭിണിയായിരുന്ന പ്രശസ്ത നടി ഷാരോൺ ടേറ്റിനേയും മറ്റു ആറുപേരേയും ക്രൂരമായി വകവരുത്തിയിരുന്നു. എന്നാൽ വിചാരണവേളയിൽ താൻ നിരപരാധിയാണെന്നും താനല്ല കുറ്റവാളി സമൂഹമാണെന്നും ഇയാൾ കോടതിയിൽ പറഞ്ഞിരുന്നു.

രക്തം മരവിപ്പിക്കുന്ന കൂട്ടകൊല

രക്തം മരവിപ്പിക്കുന്ന കൂട്ടകൊല

1969 ലാണ് മാൻസൺ കൂട്ടകൊല തുടങ്ങിയത്. ഷാരോൺ ടട്ടേയോയും ആറു പേരേയും മൃഗീയമായി വകവരുത്തിയാണ് കൊലപാതക പരമ്പരയുടെ തുടക്കം. ഷരോൺ, അനന്തരവകാശി അബിഗെയിൽ ഫോൽഗർ, പ്രശസ്ത ഹെയർഡ്രെസറായിരുന്ന ജേ സെബ്രിംഗ്, പോളിഷ് സംവിധായകൻ വോയിക് ഫ്രൈക്വോസ്കി, സഹായിയുടെ സുഹ്യത്ത് സ്റ്റീവൻ പാരെന്റ് എന്നിവരെയാണ് അന്ന് കൊലപ്പെടുത്തിയിരുന്നു. ഇതു കഴിഞ്ഞ് തൊട്ട് അടുത്ത ദിവസം രാത്രി സമ്പന്ന വ്യാപാരിയായിരുന്ന ലെനോയേയും ഭാര്യ റോസ്മേരിയേയും കുത്തി കൊലപ്പെടുത്തിയിരുന്നു

 കൊലപാതകം നിഷേധിച്ചു

കൊലപാതകം നിഷേധിച്ചു

കൊലപാതക കേസിൽ അറസ്റ്റിലായ ഇയാൾ കോടതിയിൽ തനിക്കെതിരെയുള്ള കുറ്റങ്ങൾ നിഷേധിച്ചിരുന്നു. താൻ നിരപരാധിയാണെന്നും സമൂഹമാണ് കുറ്റവാളിയെന്നും വിചാരണ വേളയിൽ മൻസൺ പറഞ്ഞിരുന്നു. എന്നാൽ ഇയാൾക്കെതിരെ ശക്തമായ തെളിവുകളാണ് പ്രോസിക്യൂഷൻ നിരത്തിയത്. ജയിൽ തന്റെ പിതാവാണ്, നിങ്ങളുടെ സംവിധാനമാണ് തന്റെ പിതാവ്, , നിങ്ങൾ സൃഷ്ടിച്ചതാണ് എന്നെ, നിങ്ങളുടെ പ്രതിച്ഛായ മാത്രമാണ് ഞാൻ എന്നിങ്ങനെയാണ് കുറ്റകൃത്യങ്ങളെ കുറിച്ചുള്ള മാൻസന്റെ വിശദീകരണം.

കുട്ടിക്കാലം മുതൽ ജയിലിൽ

കുട്ടിക്കാലം മുതൽ ജയിലിൽ

1934 നവംബർ 12 ന് കൗമാരക്കാരിയായ ഒരു വേശ്യയുടെ മകാനായി ജനിച്ചു. വളരെ ചെറുപ്രായത്തിൽ തന്നെ കേസുകളിൽ പെട്ട് മൻസൻ ജയിലിലെത്തിയിരുന്നു. വളരെ താമസിക്കാതെ ജയിൽ അയാൾക്ക് അമ്മവീടായി മാറി.

ഹിപ്പി നേതാവ്

ഹിപ്പി നേതാവ്

1950 കളിൽ അമേരിക്കയിൽ പ്രചാരത്തിലായിരുന്ന ഹിപ്പി പ്രസ്താനത്തിന്റെ നേതാവ് കൂടിയായിരുന്നു ഇയാൾ. തൻരെ കയ്യിൽ അകപ്പെടുന്ന ഇരകളെ പിഗ്സ്( പന്നികൾ) ഹീൽറ്റർ സ്കെൽറ്റർ എന്നിങ്ങനെയാണ് വിശേഷിപ്പിച്ചിരുന്നത്

കൊലപാതകം പുറത്ത്

കൊലപാതകം പുറത്ത്

മൻസനിന്റെ ക്രൂര കൊലപാതകം പുറം ലോകം അറിഞ്ഞത് തന്റെ അനുയായികളിലൂടെയാണ്. ജയിലിലായ അനുയായികൾ തന്റെ സഹതടവുകാരോട് കൊലപാതക കഥ പറഞ്ഞിരുന്നു. ഇത് അധികൃതരുടെ ചെവിയിൽ എത്തിയതോടെയാണ് മൻസൻ കുടുങ്ങിയത്. കേസുമായി ബന്ധപ്പെട്ട പ്രതികൾക്കെല്ലാം കോടതി വധശിക്ഷയാണ് ആദ്യം വിധിച്ചത്. എന്നാൽ പിന്നീട് അതു ജീവപര്യന്തമാക്കി ഇളവു ചെയ്തിരുന്നു.

English summary
Manson was admitted to Bakersfield hospital, California earlier this month and died of natural causes on Sunday.In 1969, his followers, known as the Manson family, killed seven people.Among the victims of the killing spree was heavily pregnant Hollywood actress Sharon Tate, wife of Roman Polanski.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X